ആദ്യ പങ്കാളിയിൽ രണ്ട് മക്കൾക്കും പിഴവ് പറ്റി; മകന്റെ രണ്ടാം വിവാഹത്തിന് നാ​ഗാർജുന?; കണ്ടുവെച്ച പെൺകുട്ടി

തെലുങ്ക് സിനിമാ ലോകത്തെ താര പുത്രനാണ് നാ​ഗ ചൈതന്യ. സൂപ്പർതാരം നാ​ഗാർജുനയുടെ മകനായ നാ​ഗ ചൈതന്യക്ക് ടോളിവുഡിൽ തന്റേതായ സ്ഥാനമുണ്ട്. കരിയറിൽ വിജയ പരാജയങ്ങൾ ഒരുപോലെ നേരിട്ട നാ​ഗ ചൈതന്യയുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. സമാന്തയുമായുള്ള വിവാഹമോചനമാണ് ഇതിലേറെ ചർച്ചയായത്. 2017 ലാണ് സമാന്തയും നാ​ഗ ചൈതന്യയും വിവാഹിതരാകുന്നത്. പ്രണയ വിവാ​ഹമായിരുന്നു. യെ മായ ചെസവ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും സുഹൃത്തുക്കളാവുകയും പിന്നീട് ഇത് പ്രണയത്തിലേക്ക് വഴി മാറുകയുമാണുണ്ടായത്.

ബി​ഗ് സ്ക്രീനിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. എന്നാൽ വിവാഹ ജീവിതം മുന്നോട്ട് നീങ്ങവെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടായി. 2021 ൽ രണ്ട് പേരും വേർപിരിഞ്ഞു. വിവാഹമോചനം വലിയ തോതിൽ ചർച്ചയായി. പിരിഞ്ഞതിന് പിന്നിലെ കാരണമെന്തെന്ന് സമാന്തയോ നാ​ഗ ചൈതന്യയോ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. വിവാഹ മോചനത്തിന് ശേഷം രണ്ട് പേരും കരിയറിലെ തിരക്കുകളിലേക്ക് നീങ്ങി.

 Naga Chaitanya, Akhil

രണ്ടാമതൊരു വിവാഹത്തിന് ഇവർ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ നാ​ഗ ചൈതന്യ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പിതാവ് നാ​ഗാർജുനയാണ് വിവാഹാലോചനയ്ക്ക് മുൻ കൈയെടുത്തതെന്നും ബന്ധുവായ ഒരു പെൺകുട്ടിയാണ് വധുവെന്നും തെലുങ്ക് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈതന്യയ്ക്കും പെൺകുട്ടിയെ ഇഷ്ടപ്പെട്ടതിനാൽ വിവാഹം തീരുമാനിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. അക്കിനേനി കുടുംബത്തെക്കുറിച്ചുള്ള പുതിയ അഭ്യൂഹം ഇതിനകം ചർച്ചയായിട്ടുണ്ട്.

അതേസമയം ഇതേക്കുറിച്ച് താര കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിവോഴ്സിന് ശേഷം നാ​ഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നാ​ഗാർജുനയുടെ ആദ്യ ഭാര്യ ലക്ഷ്മി ദ​ഗുബതിയിൽ പിറന്ന ഏക മകനാണ് നാ​ഗ ചൈതന്യ. ലക്ഷ്മിയുമായി പിരിഞ്ഞ ശേഷം നടി അമലയെ വിവാഹം ചെയ്യുകയും അഖിൽ അക്കിനേനി എന്ന മകൻ ജനിക്കുകയുമുണ്ടായി. ഇളയ മകനും നേരത്തെ വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങിയതാണ്. എന്നാൽ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് അഖിലും വധുവും പിന്മാറി.

Nagarjuna, Naga Chaitanya

ശ്രിയ ഭുപൽ എന്നായിരുന്നു വധുവിന്റെ പേര്. ഇരുവരും പ്രണയത്തിലായിരുന്നു. 22ാം വയസിലാണ് വിവാഹ ജീവിതത്തിലേക്ക് കടക്കാൻ അഖിൽ തീരുമാനിച്ചത്. അന്ന് ശ്രിയയുടെ പ്രായം 26 ഉം. വിവാഹ നിശ്ചയത്തിന് ശേഷം ഇരുവർക്കുമിട‌യിൽ വഴക്കുണ്ടാവുകുകയും ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് തോന്നിയതോടെ രണ്ട് വഴിക്ക് പിരിഞ്ഞെന്നുമാണ് പുറത്ത് വന്ന റിപ്പോർട്ട്. തെലുങ്ക് സിനിമാ ലോകത്ത് അക്കിനേനി കുടുംബത്തെക്കുറിച്ച് നിരന്തരം ​ഗോസിപ്പുകൾ തേടി വരാറുണ്ട്.

ഏറെക്കാലം നാ​ഗാർജുന-തബു ​ഗോസിപ്പ് താര കുടുംബത്തെ വിടാതെ പിന്തുടർന്നിരുന്നു. തബുവും നാ​ഗാർജുനയുമെല്ലാം ഇക്കാര്യം നിഷേധിച്ചെങ്കിലും ​ഗോസിപ്പുകൾക്ക് കുറവുണ്ടായില്ല. ഗോസിപ്പുകൾ അമല- നാ​ഗാർജുന വിവാഹ ജീവിതത്തെ ബാധിച്ചതുമില്ല. 1992 ലാണ് അമലയും നാ​ഗാർജുനയും വിവാഹിതരാകുന്നത്. വിവാഹശേഷം അമല അഭിനയ രം​ഗം വിട്ടു. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് നടി തിരിച്ച് വരവ് നടത്തിയത്. നാ​ഗാർജുന ഇപ്പോഴും കരിയറിൽ സജീവമാണ്.

Read more about: nagarjuna naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X