For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നവ്യ നായര്‍ വീണ്ടും അമ്മയാവുന്നു? പുത്തന്‍ ചിത്രം കണ്ട് നവ്യ ഗര്‍ഭിണിയാണോന്ന് ചോദിച്ച് ആരാധകര്‍

  |

  വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും നടി നവ്യ നായര്‍ തിരിച്ച് വരവിന്റെ പാതയിലായിരുന്നു. ഒരുത്തീ എന്ന പേരിലൊരുങ്ങുന്ന സിനിമയില്‍ ശക്തമായ സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങവേ ലോക്ഡൗണ്‍ വരികയായിരുന്നു. ചിത്രീകരണ ആവശ്യങ്ങള്‍ക്ക് വേണ്ടി കേരളത്തിലെത്തിയ നടി കൊറോണ കാരണം സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

  മകനൊപ്പമുള്ള ഓരോ സന്തോഷ നിമിഷങ്ങളും നവ്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മാത്രമല്ല വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അതീവ സുന്ദരിയായി മാറിയിരിക്കുകയാണ് നവ്യ. ഇപ്പോഴിതാ പുതിയൊരു സെല്‍ഫി ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. മഞ്ഞ നിറമുള്ള ചുരിദാറ് ധരിച്ച് നില്‍ക്കുന്ന നവ്യ കുളി കഴിഞ്ഞ് വന്ന ഈറന്‍ മുടിയുമായി കണ്ണാടിയ്ക്ക് മുന്നില്‍ നിന്നും എടുത്തതായിരുന്നു ഈ ചിത്രം.

  navyaa-pics

  'അവള്‍ക്ക് ഭ്രാന്താണ്, പക്ഷേ അവളൊരു അത്ഭുതമാണ്. അവളുടെ തീയില്‍ ഒരു നുണയും ഉണ്ടാവില്ല' എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ നവ്യ അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. ഫോട്ടോ പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നടി ആന്‍ അഗസ്റ്റിന്‍ ഉള്‍പ്പെടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

  മേക്കപ്പ് ഒന്നുമില്ലാതെ നില്‍ക്കുന്നതിനാല്‍ അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ഒരു ആരാധകന്റെ അഭിപ്രായം. മാത്രമല്ല അതില്‍ ശ്രദ്ധേയം നവ്യ നായര്‍ ഗര്‍ഭിണിയാണോ എന്നുള്ള ചോദ്യങ്ങളാണ്. നിങ്ങള്‍ രണ്ട് പേരാണോ? നവ്യ ശരിക്കും ഗര്‍ഭിണിയാണോ? തുടങ്ങി നിരവധി പേരാണ് നടിയോട് ഇക്കാര്യം ചോദിക്കുന്നത്. പുതിയ ചിത്രം കണ്ടപ്പോള്‍ അങ്ങനെ ഒരു സംശയം തോന്നുന്നുണ്ടെന്നാണ് ആരാധകര്‍ സൂചിപ്പിക്കുന്നത്.

  naya-nair

  സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

  വര്‍ക്കൗട്ട് ചെയ്ത് സ്ലിം ആയ നവ്യയുടെ വയര്‍ ചെറുതായി വലുതായി വരുന്നുണ്ടെന്നാണ് കമന്റുകളിലൂടെ ഓരോരുത്തര്‍ പറയുന്നത്. ലോക്ഡൗണ്‍ കാലത്ത് രണ്ടാമതും അമ്മയാവാന്‍ ഒരുങ്ങുന്നത് നല്ല തീരുമാനമാണെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. അതേ സമയം നടിയോട അടുത്ത ബന്ധുക്കളോ ഇതുമായി ബന്ധപ്പെട്ടുള്ള യാതൊരു വിവരങ്ങളും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

  ബോളിവുഡില്‍ നിന്നും നടി കരീന കപൂര്‍ രണ്ടാമതും അമ്മയാവാന്‍ ഒരുങ്ങുകയാണ്. അതുപോലെ അനുഷ്‌ക ശര്‍മ്മയും ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നു. മലയാളത്തില്‍ പേളി മാണിയും ഗര്‍ഭിണിയാണെന്നുള്ള വിശേഷങ്ങള്‍ ഇതിനകം പുറത്ത് വിട്ടിരുന്നു. അതുപോലെ നവ്യയെ കുറിച്ചറിയാനും ആകാംഷ പുലര്‍ത്തുകയാണ് ആരാധകര്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരം വരുമെന്നാണ് കരുതുന്നത്.

  English summary
  Is Navya Nair Carrying, Fans Expressed Their Doubt After Mammootty's Costar Shared Her latest Photo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X