അഭിനയിച്ചതൊന്നും കാണാനില്ല; ജവാനിൽ നയൻതാരയ്ക്ക് അതൃപ്തി?; എഡിറ്റിന് ശേഷം സിനിമ കണ്ടപ്പോൾ

തെന്നിന്ത്യൻ സിനിമകളിൽ താരമൂല്യത്തിൽ മുൻപന്തിയിലാണ് നയൻതാര. സൂപ്പർ‌സ്റ്റാറായ നായകനില്ലെങ്കിലും ഒരു സിനിമ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ ബോക്സ് ഓഫീസ് മൂല്യമുള്ള നടി. നയൻതാരയ്ക്ക് വേണ്ടി കഥകളാെരുക്കാൻ ഫിലിം മേക്കേർസും ഇവ നിർമ്മിക്കാൻ നിർമാതാക്കളും തയ്യാറാണ്. നടിയുടെ താരമൂല്യം ഉറപ്പ് നൽകുന്ന സാമ്പത്തിക വിജയമാണ് നിർമാതാക്കളെ ആകർഷിക്കുന്നത്. 5 കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയൻതാര ഒരു സിനിമയ്ക്ക് കൈപ്പറ്റുന്ന പ്രതിഫലം.

രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിലാണ് ഇത്രയും വലിയ ഖ്യാതികൾ നയൻതാര സ്വന്തമാക്കിയത്. തുടക്ക കാലത്ത് സൂപ്പർസ്റ്റാർ സിനിമകളിലെ ​ഗ്ലാമറസ് സാന്നിധ്യം മാത്രമായിരുന്നു നയൻതാര. എന്നാൽ ഇന്ന് അത്തരം സിനിമകൾ ചെയ്യാൻ നടി തയ്യാറല്ല. ലേഡി സൂപ്പർസ്റ്റാർ എന്ന പേര് ലഭിച്ച ശേഷം ചുരുക്കം സിനിമകളിലേ പ്രാധാന്യമില്ലാത്ത കഥാപാത്രം നയൻതാര ചെയ്തിട്ടുള്ളൂ.

Nayanthara

എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം റിലീസിനൊരുങ്ങുന്ന ജവാൻ എന്ന സിനിമയിൽ നടിക്ക് നിരാശയുണ്ട്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായ ജവാനിൽ ഷാരൂഖ് ഖാനാണ് നായകൻ. സിനിമാ പ്രേക്ഷകർ ഒന്നടങ്കം ഉറ്റു നോക്കുന്ന ജവാനിൽ തനിക്ക് പ്രാധാന്യമില്ലെന്ന് നയൻതാരയ്ക്ക് തോന്നലുണ്ടെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എഡിറ്റിം​ഗിന് ശേഷം സിനിമ കണ്ട നയൻതാര നിരാശയിലാണ്. താനഭിനയിച്ച പല സീനുകളും വെട്ടിച്ചുരുക്കിയതാണ് നടിയെ ദേഷ്യം പിടിപ്പിച്ചത്. ഇതിൽ സംവിധാകൻ അറ്റ്ലിയോട് നീരസമുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് നടിയുടെയോ ജവാൻ സിനിമയുടെയോ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. ഷാരൂഖ് ഖാന് പുറമെ വിജയ് സേതുപതി, ദീപിക പദുകോൺ തുടങ്ങി വലിയ താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്. അതിഥി വേഷത്തിലാണ് ദീപിക ചിത്രത്തിൽ അഭിനയിക്കുന്നത്.

Nayanthara

കഴിഞ്ഞ ദിവസമാണ് നയൻതാരയും ഷാരൂഖും ഒരുമിച്ചുള്ള ​ഗാനം പുറത്തിറങ്ങിയത്. നയൻതാരയ്ക്ക് പകരം ആദ്യം സമാന്തയെയാണ് ജവാനിൽ നായികയായി പ​രി​ഗണിച്ചത്. എന്നാൽ ഈ കാസ്റ്റിം​ഗ് നടന്നില്ല. ഇതോടെയാണ് നയൻ‌താരയിലേക്ക് സിനിമയെത്തുന്നത്. കരിയറിൽ നയൻതാരയ്ക്ക് ശക്തമായ തിരിച്ച് വരവിന് സഹായിച്ച സംവിധായകനാണ് അറ്റ്ലി. 2013 ൽ ഇദ്ദേഹം സംവിധാനം ചെയ്ത രാജ റാണി എന്ന ചിത്രം നയൻസിന്റെ കരിയറിൽ വഴിത്തിരിവായി.

രാജ റാണിക്ക് ശേഷമാണ് നയൻതാരയ്ക്ക് ശ്രദ്ധേയ സിനിമകൾ തുടരെ ലഭിക്കുന്നത്. പിന്നീട് വിജയ് ചിത്രം ബി​ഗിലിലും അറ്റ്ലി നയൻതാരയെ നായികയാക്കി. എന്നാൽ ബി​ഗിലിൽ പ്രാധാന്യം കുറ‍ഞ്ഞ നായികാ വേഷമാണ് നയൻതാരയ്ക്ക് ലഭിച്ചത്. മലയാളത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ​ഗോൾഡ് എന്ന സിനിമയിലും നടിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അതേസമയം ജവാനിൽ നടിക്ക് ശ്രദ്ധേയ കഥാപാത്രമാണെന്നാണ് ട്രെയ്ലർ നൽകുന്നു സൂചന. സിനിമ വിജയിച്ചാൽ ഒരുപക്ഷെ ബോളിവു‍‍‍ഡിൽ നിന്നും തുടരെ അവസരങ്ങൾ താരത്തിന് ലഭിച്ചേക്കും.

നേരത്തെ ബോളിവുഡിൽ നിന്നും അവസരങ്ങൾ വന്നിരുന്നെങ്കിലും നയൻതാര ഇവ നിരസിക്കുകയായിരുന്നു. ചെന്നെെ എക്സ്പ്രസ് എന്ന ഷാരൂഖ് ഖാൻ ചിത്രത്തിൽ ഡാൻസ് നമ്പർ ചെയ്യാൻ ആദ്യം പരി​ഗണിച്ചത് നയൻതാരയെയാണ്. എന്നാൽ നടി ഇത് വേണ്ടെന്ന് വെച്ചു. ഇതിന് ശേഷമാണ് പ്രിയാമണി ഈ ​ഗാനരം​ഗത്തിൽ ചുവട് വെച്ചത്. വൺ ടു ത്രീ എന്ന ​ഗാനം വൻ ഹിറ്റാവുകയും ചെയ്തു. ജവാന് പുറമെ തമിഴിൽ ഇരെെവൻ എന്ന സിനിമയും നയൻതാരയുടേതായി പുറത്തിറങ്ങാനുണ്ട്. ജയം രവിയാണ് ചിത്രത്തിലെ നായകൻ.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X