ശിരിക്കും ഉദയനിധിയെ നയന്‍താര തല്ലിയോ?
ഇത് കതിരവേലിന്‍ കാതല്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താരയും ഉദയനിധി സ്റ്റാലിനും ഒന്നിച്ചെത്തുന്ന ചിത്രമാണ് നന്‍പേണ്ട. രണ്ട് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴേക്കും നയന്‍താരയും ഉദയനിധിയും പ്രണയത്തിലാണെന്ന ഗോസിപ്പും വന്നു.
ഉദനിധി നയന്‍താരയെ ഇഷ്ടമാണെന്ന് പറഞ്ഞുവെന്നും, താരം നിരസിച്ചതിനെ തുടര്‍ന്ന് ഉദയനിധി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നൊക്കെ ഗോസിപ്പുണ്ടായിരുന്നു. എന്നാല്‍ താനും നയന്‍താരയും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നും നല്ലൊരു ബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉള്ളതെന്നും ഉദയനിധി അടുത്തടെ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

നന്‍പേണ്ട എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ നയന്‍താര ഉദനിധിയെ തല്ലിയെന്നതായിരുന്നു മറ്റൊരു ഗോസിപ്പ്. അതിനും ഉദനിധി വിശദീകരണം നല്‍കി. സംഭവം സത്യമാണ്. നയന്‍താര തല്ലുകയും ഉദയനിധിയുടെ കണ്ണിന് താഴെ മുറിയുകയും രക്തം വരികയും ചെയ്തിട്ടുണ്ട്. പക്ഷെ അത് ഗോസിപ്പുകാര്‍ പറയുന്നതുപോലെ ദേഷ്യം വന്ന നയന്‍ ഉദനിധിയെ തല്ലിയതായിരുന്നില്ല.
ചിത്രത്തില്‍ ഒരു ഫൈറ്റ് രംഗമുണ്ട്. നായികയെ കറക്കി നായകന്‍ അവളെ കൊണ്ട് വില്ലന്മാരെ തല്ലി തിരിച്ചെടുക്കുന്നതാണ് രംഗം. നയന്‍താരയെ ഉദനിധി കറക്കുമ്പോള്‍ അബദ്ധത്തില്‍ ഉദനിധിയുടെ കണ്ണിന് താഴെ താരത്തിന്റെ നഖം കൊണ്ട് പോറുകയായിരുന്നു. അങ്ങനെ ഒരു ഗോസിപ്പ് വന്നപ്പോള്‍ പബ്ലസിറ്റിയല്ലേ എന്നുകരുതി അണിയറക്കാര്‍ തിരുത്താനും പോയതുമില്ല- ഉദനിധി വ്യക്തമാക്കി.


Click it and Unblock the Notifications











