»   » നയന്‍താരയ്ക്കിപ്പോഴും പ്രഭുദേവയോട് പ്രണയം?

നയന്‍താരയ്ക്കിപ്പോഴും പ്രഭുദേവയോട് പ്രണയം?

Posted By:
Subscribe to Filmibeat Malayalam

നയന്‍താര-പ്രഭുദേവ പ്രണയം തമിഴകത്തുണ്ടാക്കിയ വിവാദങ്ങള്‍ക്ക് കണക്കില്ല. നയന്‍താരയ്ക്കുവേണ്ടി പ്രഭുദേവ ഭാര്യ മുംതാസിനെ ഒഴിവാക്കുന്നുവെന്ന വാര്‍ത്ത വന്നതോടെ തമിഴകത്തെ പലസംഘടനകളും നയന്‍സിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും കൂസാതെ നയന്‍താരയും പ്രഭുദേവയും പ്രണയവുമായി മുന്നോട്ടുപോവുകയും. പ്രഭുദേവ തന്റെ സ്വത്തുകള്‍ പകുത്തുകൊടുത്ത് ഭാര്യ മുംതാസിനെയും കുട്ടികളെയും ഒഴിവാക്കുകയും ചെയ്തു.

പ്രഭു-നയന്‍സ് വിവാഹം ഉടന്‍നടക്കാന്‍പോകുന്നുവെന്ന രീതിയില്‍ പലവട്ടം വാര്‍ത്തകള്‍ വന്നിരുന്നു. ഒടുവില്‍ മുംബൈയില്‍ വച്ച് വിവാഹം നടക്കാന്‍ പോകുന്നുവെന്ന വാര്‍ത്തവന്ന് കുറച്ചുകാലം കഴിഞ്ഞ് സിനിമാലോകം കേള്‍ക്കുന്ന്ത നയന്‍താരയും പ്രഭുദേവയും വേര്‍പിരിഞ്ഞുവെന്നാണ്.

Nayanthara and Prabhudeva

ഇതിന്റെ യഥാര്‍ത്ഥ കാരണം ആര്‍ക്കുമറിയില്ലെങ്കിലും ഇപ്പോള്‍ നയന്‍താര തന്റെ മനസിലില്ലെന്ന് പിന്നീട് പ്രഭുദേവ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നയന്‍താരയെയും നടന്‍ ആര്യയെയും ബന്ധപ്പെടുത്തി പലതരം ഗോസിപ്പുകളും പുറത്തിറങ്ങാന്‍ തുടങ്ങി. ഇവര്‍ തമ്മിലുള്ള ബന്ധമാണ് പ്രഭുവിന് ഇഷ്ടക്കേടായതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ സംഗതി ഇതൊന്നുമല്ലെന്നും നയന്‍താര ഇപ്പോഴും പ്രഭുദേവയെ മനസില്‍ കൊണ്ടുനടക്കുകയാണെന്നുമാണ് കോടമ്പാക്കത്തെ പാപ്പരാസികള്‍ പറയുന്നത്.

ഇക്കാര്യം സമര്‍ത്ഥിയ്ക്കാന്‍ ഇവര്‍ ചൂണ്ടിക്കാണിയ്ക്കുന്നതാകട്ടെ നയന്‍താര പ്രണയം പൂത്തുനിന്നകാലത്ത് കയ്യില്‍ പച്ചകുത്തിയ പ്രഭുദേവയുടെ പേരാണ്. പ്രണയം പൊളിഞ്ഞ് ഇത്രകാലമായിട്ടും ഈ ടാറ്റൂ മായ്ക്കാന്‍ നയന്‍താര തയ്യാറായിട്ടില്ല, അത് പ്രഭുവിനെ അവര്‍ ഇപ്പോഴും സ്‌നേഹിക്കുന്നതുകൊണ്ടാണെന്നാണ് പാപ്പരാസികളുടെ വാദം.

ഇരുവരും പിരിഞ്ഞശേഷം ടാറ്റൂ മായ്ക്കാനായി നയന്‍താര കയ്യില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷേ ഇതുവരെ നയന്‍സ് ഈ പേര് മാച്ചിട്ടില്ല. മാത്രമല്ല മേക്കപ്പ്മാന്‍മാരോടെല്ലാം ടാറ്റൂവിന് മേല്‍ ചായം തേച്ച് മറയ്ക്കരുതെന്ന് നിര്‍ദ്ദേശവും വെയ്ക്കാറുണ്ടത്രേ. പ്രഭുദേവ ഇപ്പോഴും മനസിലുള്ളതുകൊണ്ടല്ലേ നയന്‍താര ടാറ്റൂ മായ്ക്കാതെയും മറയ്ക്കാതെയും കൊണ്ടുനടക്കുന്നതെന്നാണ് പാപ്പരാസികള്‍ ചോദിക്കുന്നത്.

English summary
It is well known that Nayanthara and Prabhu Deva, who were once lovers, severed ties. Nayanthara already tattooed Prabhu Deva’s name in her hand. Till date, Nayanthara has not erased the tattoo mark from her hand

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam