കൃഷിനും നിത്യയ്ക്കും എന്താണിത്ര സ്വകാര്യം ?

By Lakshmi

അടുത്തകാലത്ത് ഇറങ്ങിയ മലയാളചിത്രങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയ ചിത്രമായിരുന്നു ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം. മലയാളത്തില്‍ പ്രശംസയും വിമര്‍ശനവും ഒരേപോലെ നേടിയ ചിത്രം തമിഴിലും ഒരുങ്ങിക്കഴിഞ്ഞു. മാലിനി 22 പാളംകോട്ടൈ എന്ന ചിത്രത്തില്‍ നിത്യ മേനോനും കൃഷ് ജെ സത്താറുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മലയാളത്തില്‍ റിമ കല്ലിങ്കലും ഫഹദ് ഫാസിലും അവതരിപ്പിച്ച കഥാപാത്രങ്ങളെയാണ് തമിഴില്‍ നിത്യയും കൃഷും അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയതും മറ്റും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മാലിനി 22 പാളയം കോട്ടൈയുടെ ഷൂട്ടിങ് സെറ്റിലുണ്ടായ ചില സംഭഴങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ പ്രണയം നിത്യയുടെയും കൃഷിന്റെയും മനസിലേയ്ക്ക് എത്തിയോയെന്ന് പലര്‍ക്കും സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു.

Nithya Menon and Krish

സെറ്റില്‍ ഷൂട്ടിങ് ഇല്ലാത്ത സമയത്ത് എപ്പോള്‍ നോക്കിയാലും നിത്യും കൃഷും കൂടി സ്വകാര്യം പറഞ്ഞിരിക്കുകയായിരുന്നുവേ്രത ചെയ്തിരുന്നത്. ഇതുകണ്ട് യൂണിറ്റിലുണ്ടായിരുന്നവരെല്ലാം ഇവര്‍ തമ്മില്‍ പ്രണയത്തിലാണോയെന്ന് സംശയിക്കുകയാണെന്നാണ് ഗോസിപ്പുകാര്‍ പറയുന്നത്. എന്താണ് എപ്പോഴും ഇത്രയ്ക്ക് സ്വകാര്യം പറയാനുള്ളതെന്നാണ് എല്ലാവരുടെയും ചോദ്യം.

നിത്യയും കൃഷും നല്ല സുഹൃത്തുക്കളാണെന്നാണ് ചിലര്‍ പറയുന്നത്. പക്ഷേ മറ്റുചിലര്‍ പറയുന്നത് അതൊന്നുമല്ല, എപ്പോഴും ഇങ്ങനെ രഹസ്യം പറയുന്നത് രണ്ടുപേര്‍ക്കുമിടയില്‍ ഗൗരവമേറിയ ഒരു ബന്ധം തുടങ്ങിയെന്നതിന്റെ സൂചനയാണെന്നാണ്.

തമിഴിലിലെ ആദ്യകാലതാരമായ ശ്രീപ്രിയയാണ് ഈ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനുവേണ്ടി നായകനും നായികയും യഥാര്‍ത്ഥത്തില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പ് പടച്ചുവിടുന്നത് ബോധപൂര്‍വ്വമാണെന്നും പറഞ്ഞുകേള്‍ക്കുന്നു. രാജ റാണിയെന്ന ചിത്രത്തിന്റെ പബ്ലിസിറ്റിയ്ക്കുവേണ്ടി അണിയറക്കാര്‍ നയന്‍താരയും ആര്യയും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നുമെല്ലാം ഗോസിപ്പുകള്‍ പടച്ചിരുന്നു. അതേ മാര്‍ഗ്ഗമാണ് മാലനി 22 പാളയം കോട്ടൈയുടെ അണിയറക്കാരും ചെയ്യുന്നതെന്നാണ് ചിലര്‍ പറയുന്നത്. എന്തായാലും കൃഷും നിത്യയും ഇതേവരെ ഗോസിപ്പിനോട് പ്രതികരിച്ചിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X