'എന്റെ ഫോക്കസ് ഇപ്പോൾ അക്കാര്യത്തിൽ മാത്രമാണ്'; സൽമാൻ ഖാനുമായുള്ള ഡേറ്റിങ് റൂമറുകളോട് പ്രതികരിച്ച് പൂജ ഹെഗ്‌ഡെ
ഇന്ത്യൻ സിനിമയിലെ തന്നെ മോസ്റ്റ് എലിജിബിൾ ബാച്ചിലറാണ് സൽമാൻ ഖാൻ. ഏറ്റവും പൗരുഷം നിറഞ്ഞ... ലോകമെമ്പാടും നിരവധി ആരാധകരുള്ള താരം ഇതുവരേയും എന്തുകൊണ്ട് വിവാഹിതരായില്ല എന്നത് ആരാധകർക്ക് പോലും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഇതുവരേയും വിവാഹത്തിലേക്ക് എത്തുന്ന തരത്തിൽ ഒരു പങ്കാളിയെ കണ്ടെത്താൻ സൽമാന് സാധിച്ചിട്ടില്ലെന്നേയുള്ളൂ.... ലോക സുന്ദരി ഐശ്വര്യ റായ് വരെ ഒരു കാലഘട്ടത്തിൽ സൽമാന്റെ കാമുകിയായിരുന്നു.
പിന്നീട് സൽമാൻ വല്ലാതെ ടോക്സിക്കായി പ്രണയിച്ച് ഉപദ്രവിക്കുന്നുവെന്ന് കാണിച്ചാണ് ഐശ്വര്യ റായ് പ്രണയത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇരുവരും ഒന്നായിരുന്നെങ്കിലെന്ന് അക്കാലത്ത് ആരാധകരും വല്ലാതെ ആഗ്രഹിച്ചിരുന്നു.

ഇടയ്ക്കിടെ സൽമാനുമായുള്ള നടിമാരുടെ ഡേറ്റിങ് റൂമറുകൾ നിരവധി വരാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി പൂജാ ഹെഗ്‌ഡെ സൽമാൻ ഖാനുമായി ഡേറ്റിങിലാണെന്ന ആരോപണം ഉയർന്നിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന കിസി കാ ഭായ് കിസി കി ജാൻ എന്ന ചിത്രത്തിലാണ് ഇരുവരും ജോഡിയായി പ്രത്യക്ഷപ്പെടാൻ പോകുന്നത്.
ചിത്രത്തിന്റെ പ്രൊമോഷൻ സമയത്ത് താനും സൽമാനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളിൽ എത്രത്തോളം സത്യമുണ്ടെന്നത് സംബന്ധിച്ച് പൂജ ഹെഗ്‌ഡെ സംസാരിച്ചു. താൻ അവിവാഹിതയാണെന്നും ജോലിയാണ് ഇപ്പോൾ തന്റെ പ്രഥമ ശ്രദ്ധയെന്നും നടി പൂജ പറഞ്ഞു.
നടിയുടെ സഹോദരൻ ഋഷഭ് ഹെഗ്‌ഡെയുടെ മംഗളൂരുവിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ സൽമാൻ എത്തിയതോടെയാണ് ഇരുവരുടേയും ഒരുമിച്ചുള്ള ഡേറ്റിങ് റൂമറുകൾ ശക്തമായത്. സൽമാൻ ഖാനുമായി ചേർത്തുള്ള പ്രണയ ഗോസിപ്പുകളോട് പ്രതികരിച്ച് നടി പറഞ്ഞത് ഇങ്ങനെയായിരുന്നു... 'അതിന് ഞാൻ എന്താണ് പറയുക?. ഞാൻ എന്നെക്കുറിച്ച് വായിക്കുന്നു. ഞാൻ വിവാഹിതയല്ല.'
'ഞാൻ അവിവാഹിതയാണ്. ഇപ്പോൾ ഞാൻ എന്റെ കരിയറിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. അതാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം. എനിക്ക് ഇവിടെ ഇരുന്നു ഈ കിംവദന്തികളോട് പ്രതികരിക്കാൻ പോലും കഴിയില്ല. ഞാൻ ഒരു നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിലേക്ക് മാറികൊണ്ടിരിക്കും. മാത്രമല്ല ഞാൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത്?' പൂജ ഹെഗ്‌ഡെ പറഞ്ഞു.

പൂജയ്ക്ക് മുമ്പ് ഐശ്വര്യ റായ്, സംഗീത ബിജ്ലാനി, സോമി അലി, ഫരിയ അലാം, കത്രീന കൈഫ്, ലുലിയ വഞ്ച്വർ അടക്കം നിരവധി നായികമാരുടെ പേരുകളാണ് ഓരോ കാലങ്ങളിലായി സൽമാൻ ഖാൻ്റെ പേരിനൊപ്പം കേട്ടിരുന്നത്. മാത്രമല്ല പഴയൊരു അഭിമുഖത്തിൽ ബോളിവുഡ് നായിക ജൂഹി ചൗളയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന കാര്യം സൽമാൻ ഖാൻ തുറന്ന് പറഞ്ഞിരുന്നു. ജൂഹി ചൗള വളരെ സുന്ദരിയാണ്.
ആരാധ്യയായ പെൺകുട്ടി. അവളെ വിവാഹം കഴിക്കാൻ അനുവദിക്കുമോയെന്ന് ഞാൻ അവളുടെ പിതാവിനോട് ചോദിച്ചു. പക്ഷെ ഞാൻ ജൂഹി ചൗളയ്ക്ക് അനുയോജ്യമായ ആളാണെന്ന് അവർക്ക് തോന്നിക്കാണില്ലെന്നാണ് സൽമാൻ ഖാൻ പറഞ്ഞത്.
നേരത്തെ വിവാഹം വരെ എത്തിയ ബന്ധമായിരുന്നു ഐശ്വര്യ റായി-സൽമാൻ ഖാൻ ബന്ധം. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. എന്നാൽ അധികം കാലമാകുന്നതിന് മുമ്പ് തന്നെ ഇരുവരും വേർപിരിഞ്ഞത് ബോളിവുഡിലെ ചൂടൻ ചർച്ചയായിരുന്നു.
പ്രണയ കാലത്ത് ഐശ്വര്യയുടെ പേരിൽ സൽമാൻ പല സിനിമയുടേയും ലൊക്കേഷനിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഷാരൂഖ് ഖാൻ നായകനായ പത്താൻ എന്ന ചിത്രത്തിലാണ് സൽമാനെ അവസാനമായി പ്രേക്ഷകർ വെള്ളിത്തിരയിൽ കണ്ടത്. മാസ് ആക്ഷന്‍ രംഗങ്ങളാലും ചടുലമായ നൃത്തരംഗങ്ങള്‍കൊണ്ടും സമ്പന്നമാണ് ഏപ്രിൽ 21ന് റിലീസ് ചെയ്യാൻ പോകുന്ന സൽമാൻ ഖാൻ-പൂജ ഹെഗ്‌ഡെ സിനിമ കിസി കാ ഭായ് കിസി കി ജാന്‍.


Click it and Unblock the Notifications











