»   » പ്രഭുദേവയും സോനാക്ഷിയും പ്രണയത്തില്‍ ?

പ്രഭുദേവയും സോനാക്ഷിയും പ്രണയത്തില്‍ ?

Posted By:
Subscribe to Filmibeat Malayalam

ഒരുകാലത്ത് മാധ്യമങ്ങള്‍ ആഘോഷിച്ച പ്രണയമായിരുന്നു പ്രഭുദേവയുടെയും നയന്‍താരയുടെതും. വിവാഹം വരെയെത്തി രണ്ടുവഴിയ്ക്കായിപ്പോയ ഇവരുടെ പ്രണയഭംഗവും ഏറെ ആഘോഷിക്കപ്പെട്ടു. ഇതെല്ലാം കഴിഞ്ഞ ശേഷം രണ്ടുപേരുടെയും പേരുമായി പലരുടെയും പേരുകള്‍ ചേര്‍ത്ത് പുതിയ പ്രണബന്ധങ്ങളുടെ കഥകള്‍ വന്നു. പ്രഭുദേവയുടെ പേരുമായി ബന്ധപ്പെടുത്തി പറഞ്ഞുകേട്ട പേര് തെന്നിന്ത്യന്‍ നായിക ഹന്‍സിക മൊത്വാനിയുടേതായിരുന്നു. എന്നാല്‍ ഹന്‍സിക ഇക്കാര്യം നിഷേധിയ്ക്കുകയും പിന്നീട് ന്ടന്‍ ചിമ്പുവുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

പിന്നീട് പ്രഭുവിന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ പേര് അസിന്റേതായിരുന്നു. രണ്ടുപേരും ഒരേ അപാര്‍ട്‌മെന്റില്‍ താമസിക്കുന്നത് കഥകള്‍ക്ക് കൂടുതല്‍ കൊഴുപ്പുനല്‍കി. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം കഴിഞ്ഞ് വന്നിരിക്കുന്ന പേര് സോനാക്ഷി സിന്‍ഹയുടേതാണ്. പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആര്‍ രാജ്കുമാറില്‍ സോനാക്ഷിയാണ് നായിക.

Prabhudeva and Sonakshi Sinha

ഈ ചിത്രത്തിലെ പാട്ടുരംഗത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി പ്രഭു സോനാക്ഷിയെ അവരറിയാതെ ഭാംഗ് കുടിപ്പിച്ചത്രേ. പിന്നീട് ഇക്കാര്യമറിഞ്ഞിട്ടും സോനാക്ഷി പ്രഭുവിനോട് എതിര്‍പ്പൊന്നും കാണിക്കുന്നില്ലെന്നാണ് പലരും പറയുന്നത്. പൊതുവേ മദ്യപിയ്ക്കുന്ന സ്വഭാവക്കാരിയല്ല സോനാക്ഷിയെന്നും പറഞ്ഞുകേള്‍ക്കുന്നു.

ഇതുകൂടാതെ പ്രഭു സോനാക്ഷിയില്‍ ഇംപ്രസ്ഡായി തന്റെ ചിത്രത്തിന്റെ തിരക്കഥ മാറ്റിയെഴുതിയെന്നും. സോനാക്ഷിയെ കൂടുതല്‍ ഗ്ലാമറസാക്കാതെ അവതരിപ്പിക്കാനാണ് പ്രഭുദേവയ്ക്ക് താല്‍പര്യമെന്നുമെല്ലാം കേള്‍ക്കുന്നുണ്ട്.

ഇതെല്ലാം വെറും കഥകളാണോ അതോ കാര്യമാണോയെന്നറിയാന്‍ എന്തായാലും കുറച്ചുകാലംകൂടി കാത്തിരിക്കേണ്ടിവരുമെന്നുറപ്പാണ്.

English summary
According to reports form Tinseltown Actor, Director Prabhu Deva is in love with actress Sonakshi Sinha.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam