പ്രേമം ഹണ്ടര്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ കോപ്പിയടി?
സെന്‍സര്‍ കോപ്പിയും വിവാദവുമൊക്കെ കെട്ടടങ്ങുമ്പോള്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തെ സംബന്ധിച്ച് പുതിയ വിവാദം തലപൊക്കുന്നു. പ്രേമം ബോളിവുഡ് ചിത്രമായ ഹണ്ടറിന്റെ കോപ്പിയടിയാണെന്നാണ് പുതിയ കണ്ടെത്തല്‍. ഫേസ്ബുക്കിലെ ഒരു സിനിമാ പ്രമോഷന്‍ പേജിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പരക്കുന്നത്.
നായകന്റെ യൗവനത്തിലെയും കൗമാരത്തിലെയും മൂന്ന് പ്രണയങ്ങളാണ് ഹണ്ടര്‍ എന്ന ചിത്രം പറയുന്നത്. എന്നാല്‍ പ്രണയം എന്നതിലുപരി കാമമാണ് വിഷയം. അതുകൊണ്ട് തന്നെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. അങ്ങനെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമാണ് ഇപ്പോള്‍ അല്‍ഫോണ്ഡസ് പുത്രന്‍ പ്രേമം എന്ന ലെവലില്‍ മാറ്റിയതെന്നാണ് കേള്‍ക്കുന്നത്.
സിനിമ പറഞ്ഞു പോകുന്ന സ്‌റ്റൈല്‍, കഥാപാത്രങ്ങളുടെ ലുക്ക്, വര്‍ഷം എഴുതി കാണിക്കുമ്പോള്‍ ഫഌഷ് ബാക്കിലേക്ക് പോകുന്ന രീതി അങ്ങനെ ഏറെ കുറേ എല്ലാ ഭാഗങ്ങളിലും വളരെയധികം സാമ്യത തോന്നുന്നു. കാമം എന്ന റിസ്‌ക് സൂണ്‍ മാറ്റി, അല്‍ഫോണ്‍സ് പ്രേമം എന്ന സേഫ് സൂണില്‍ കയറിപ്പിടിച്ചതാണോ മലയാളത്തില്‍ സംഭവിച്ചതെന്നാണ് കിവദിയില്‍ ഉയര്‍ത്തുന്ന ചോദ്യം.
അതേ സമയം മറ്റൊന്നുണ്ട്. 2015 മാര്‍ച്ച് 20 നാണ് ഹണ്ടര്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത്. കൃത്യം രണ്ട് മാസം കഴിഞ്ഞ്, മെയ് 29 നാണ് പ്രേമവും തിയേറ്ററുകളിലെത്തിയത്. രണ്ടു മാസത്തിനിടെ ഹണ്ടര്‍ കണ്ട് കോപ്പിയടിച്ച് പ്രേമം ഉണ്ടാക്കിയതാണെന്ന് വിശ്വസിക്കാല്‍ അല്പം പ്രയാസമുണ്ട്. എന്നിരുന്നാലും ജോര്‍ജ്ജും മേരിയും മലരും സെലിനും ശംഭുവും കോയയുമെല്ലാം അതേ പോലെ ഹണ്ടറിലും വന്നതെങ്ങനെയാവും. ഒന്ന് കണ്ടു നോക്കൂ...

പ്രേമം ഹണ്ടര്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ കോപ്പിയടി?
ഇതല്ലേ ജോര്‍ജ്ജും കൂട്ടുകാരായ ശംഭുവും കോയയും

പ്രേമം ഹണ്ടര്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ കോപ്പിയടി?
ഇടതുതോളില്‍ കടന്നല്‍ കൂട് പോലെ മുടി ഒതുക്കി നടക്കുന്ന മേരിയല്ലേ ഇത്

പ്രേമം ഹണ്ടര്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ കോപ്പിയടി?
മേരിയുടെ പിന്നാലെ നടക്കുന്ന കോഴികള്‍

പ്രേമം ഹണ്ടര്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ കോപ്പിയടി?
തന്നെക്കാള്‍ പ്രായത്തില്‍ മുതിര്‍ന്ന ആളിനോട് ജോര്‍ജ്ജിന് തോന്നിയ പ്രേമം, ഇവിടെ കാമം

പ്രേമം ഹണ്ടര്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ കോപ്പിയടി?
ഒടുവില്‍ ജോര്‍ജ്ജിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന സെലിന്‍ ഇതാണോ


Click it and Unblock the Notifications