»   » മേജര്‍ രവി ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക സായി പല്ലവി?

മേജര്‍ രവി ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക സായി പല്ലവി?

Posted By:
Subscribe to Filmibeat Malayalam

ഒറ്റ സിനിമ കൊണ്ട് മലയാള സിനിമയില്‍ കോളിളക്കം സൃഷ്ടിച്ച നായികയാണ് സായി പല്ലവി. പ്രേമം എന്ന ചിത്രത്തിലെ മലരിനെ പോലെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ മറ്റൊരു നായിക ഉണ്ടായിട്ടില്ല. പ്രേമം ഇറങ്ങിയതു മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് സായിയുടെ അടുത്ത ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍.

ഇപ്പോള്‍ ലേറ്റസ്റ്റായി കേള്‍ക്കുന്നത്, സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി സായി എത്തുന്നുണ്ടെന്നാണ്. അതിന് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമയില്ലെങ്കിലും മറ്റൊരു വാര്‍ത്ത കൂടെ നടിയെ ചുറ്റിപ്പറ്റി വരുന്നു.

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സായി പല്ലവി നായികയായി എത്തുന്നുവത്രെ. സായിയ്‌ക്കൊപ്പം ബോളിവുഡിലെ ചില താരങ്ങളും എത്തുന്നുണ്ടെന്നാണ് അറിവ്. എന്തായാലും ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിയ്ക്കാം,

മേജര്‍ രവി ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക സായി പല്ലവി?

ഒറ്റ ചിത്രത്തിലൂടെയാണ് സായി പല്ലവി എന്ന അന്യഭാഷക്കാരി കേരളത്തില്‍ ആരാധകരെ ഉണ്ടാക്കിയത്. മലര്‍ എന്ന കഥാപാത്രം മുമ്പൊന്നും ഇല്ലാത്ത തരത്തില്‍ ഒരു സ്വാധീനം കേരളത്തിലെ യുവത്വത്തില്‍ ചെലുത്തിയിരുന്നു.

മേജര്‍ രവി ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക സായി പല്ലവി?

പ്രേമത്തിന് ശേഷം സായി പല്ലവിയുടെ അടുത്ത ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. ഇടി എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി സായി പല്ലവി അഭിനയിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

മേജര്‍ രവി ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക സായി പല്ലവി?

എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ് സായി പല്ലവി രംഗത്തെത്തി. താനിപ്പോഴും പ്രേമത്തിന്റെ ഹാങോവറിലാണെന്നും മറ്റൊരു ചിത്രത്തെ കുറിച്ച് താത്കാലം ചിന്തിയ്ക്കുന്നില്ലെന്നും ഫേസ്ബുക്കിലൂടെ നടി അറിയിച്ചു.

മേജര്‍ രവി ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക സായി പല്ലവി?

അതിന് ശേഷം നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജുവില്‍ അഭിനയിക്കുന്നു എന്ന് കേട്ടു. അതും തെറ്റായിരുന്നു. അനു എലിസബത്താണ് ഈ ചിത്രത്തില്‍ നിവിന്റെ നായിക എന്നറിഞ്ഞതോടെ ആ കിംവദി അവസാനിച്ചു.

മേജര്‍ രവി ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക സായി പല്ലവി?

ദുല്‍ഖറിന്റെ നായികയായി സായി തിരിച്ചുവരുന്നു എന്നാണ് ഇപ്പോള്‍ നിലവിലുള്ള വാര്‍ത്ത. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദുല്‍ഖറിന് സായി നായികയാകുന്നത്. ഇതിനായി ജോര്‍ജ്ജയിലുള്ള സായി ഒരുമാസത്തെ ലീവിന് ഇന്ത്യയിലെത്തുന്നു എന്നും കേള്‍ക്കുന്നു. അതേ സമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

മേജര്‍ രവി ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക സായി പല്ലവി?

മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാലിന്റെ നായികയായി സായി പല്ലവി എത്തുന്നു എന്നതാണ് നടിയെ സംബന്ധിച്ച് ഏറ്റവും ലേറ്റസ്റ്റ് വാര്‍ത്ത. സായിയ്‌ക്കൊപ്പം ചില പ്രമുഖ ബോളിവുഡ് താരങ്ങളും ഈ സിനിമയില്‍ അഭിനയിക്കും.

മേജര്‍ രവി ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക സായി പല്ലവി?

ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നു, മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു എന്നീ രണ്ട് വാര്‍ത്തകളാണ് ഇപ്പോള്‍ സായി പല്ലവിയെ ചുറ്റിപ്പറ്റിയുള്ളത്. ഇതിലേതാണ് സത്യം ഏതാണ് മിഥ്യ എന്നത് കാത്തിരുന്ന് കാണാം

English summary
Premam fame Sai Pallavi to act with Mohanlal and Dulquer Salman?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam