For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീണ്ടും പേളിയെ വിടാതെ വാർത്തകൾ, രണ്ടാമതും ഗർഭിണിയായോ? നിലയ്ക്ക് അനുജനോ അനിയത്തിയോ വരുന്നതായി റിപ്പോർട്ട്

  |

  ബിഗ് ബോസില്‍ പങ്കെടുത്തത് മുതല്‍ പേളി മാണിയുടെ പിന്നാലെയാണ് എല്ലാവരും. ശ്രീനിഷ് അരവിന്ദുമായിട്ടുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകരുടെ മുന്നില്‍ തന്നെയായിരുന്നു. ഒടുവില്‍ പേളി ഗര്‍ഭിണിയായതോടെയാണ് വലിയൊരു ആഘോഷം പോലെയായി മാറിയത്. ഓരോ ദിവസവും താരങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോസുമെല്ലാം വൈറലായി. ഈ വര്‍ഷം മാര്‍ച്ചില്‍ പേളി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തതോടെ മകളെ കുറിച്ചുള്ള വിശേഷങ്ങളായി.

  ഇപ്പോള്‍ പേളിയ്ക്കും ശ്രീനിഷിനൊപ്പം മകള്‍ നിലയും സ്റ്റാറാണ്. മൂന്ന് മാസത്തിനുള്ളില്‍ നില ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ പോവുകയാണ്. ഇതിനിടയില്‍ ഒരു അനിയത്തി കൂടി വരികയാണോ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരിക്കുകയാണ്. ഇതോടെ വീണ്ടും പേളി ഗര്‍ഭിണിയായോ എന്ന സംശയങ്ങള്‍ക്കും വഴിയൊരുക്കി.

  ചില യൂട്യബ് ചാനലുകളിലൂടെയാണ് ഈ വാര്‍ത്ത ആദ്യം പുറത്ത് വരുന്നത്. പേളിയുടെ വീട്ടില്‍ പുതിയ സന്തോഷം ഉടന്‍ വരാന്‍ പോകുന്നു, നിലയ്ക്ക് ഒരു അനിയത്തി ജനിക്കാന്‍ പോവുകയാണ്, പേളി വീണ്ടും അമ്മയാകാന്‍ പോവുന്നോ എന്നിങ്ങനെയുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഈ വാര്‍ത്ത വൈറലായതോടെ ഇതില്‍ വിശദീകരണം നല്‍കി പേളി വന്നുവെന്നും പേളിയല്ല അനുജത്തി റേച്ചല്‍ ആണ് അമ്മയാകാന്‍ തയ്യാറെടുക്കുന്നത് എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.

  താനല്ല, തന്റെ അനുജത്തികുട്ടിയാണ് അമ്മയാകാന്‍ തയ്യാറെടുക്കുന്നത്. തങ്ങളുടെ കുടുംബം പുതിയ അംഗത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നുവെന്നും പേളി പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ആരാധകരും കണ്‍ഫ്യൂഷനിലായി. ഈ വര്‍ഷം ജനുവരിയിലായിരുന്നു പേളിയുടെ സഹോദരി റേച്ചല്‍ മാണി വിവാഹിതയായത്. നിറവയറുമായി സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്ത പേളിയുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ അന്ന് വൈറലായിരുന്നു.

  Pearle maaney shares daughter nila's first theatre experience

  നിലവില്‍ ഭര്‍ത്താവ് റൂബനൊപ്പം വിദേശത്ത് യാത്രയൊക്കെ നടത്തി ഹണിമൂണ്‍ ആഘോഷങ്ങളിലായിരുന്നു റേച്ചല്‍. പേളിയുടെ കൂടെ ദുബായിലുണ്ടായിരുന്ന അനിയന്റെയും അനിയത്തിയുടെയും ദൃശ്യങ്ങളും വൈറലായിരുന്നു. അതേ സമയം പേളിയോ റേച്ചലോ അവരുടെ കുടുംബവമോ വാർത്ത സ്ഥിരികരിച്ചിട്ടില്ല. എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുള്ള പേളി പുതിയ വാർത്തകളിൽ വിശദീകരണം നൽകി കൊണ്ട് വരുമെന്ന് തന്നെയാണ് അറിയുന്നത്.

  ഗര്‍ഭിണിയായത് മുതല്‍ എല്ലാ ദിവസവും പേളിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുമായിരുന്നു. അമ്മയാവാന്‍ തയ്യാറെടുക്കുന്നവര്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും തന്റെ അനുഭവങ്ങളുമൊക്കെ പങ്കുവെച്ചാണ് പേളി സജീവമാവുന്നത്. നില ജനിച്ചതിന് ശേഷം കുഞ്ഞുങ്ങളെ നോക്കുന്നതും പരിപാലിക്കുന്നതും എങ്ങനെ ആണെന്നുമൊക്കെ നടി പറഞ്ഞിരുന്നു. മകളുയെ ആദ്യ വിദേശയാത്രയും ഫ്‌ളൈറ്റില്‍ കയറിയപ്പോഴുള്ള അനുഭവങ്ങളും തുടങ്ങി തന്റെ ജീവിതം യൂട്യൂബിലൂടെ ആരാധകരിലേക്ക് എത്തിക്കുകയാണ് താരങ്ങള്‍.

  റോക്കി ഭായ് വെറും ഷോ ഓഫ് ആണെന്ന് രശ്മിക; ആരാധകര്‍ ഇരമ്പി! ഒടുവില്‍ മാപ്പ് ചോദിച്ച് പുഷ്പ നായിക

  ടെലിവിഷനിലും മറ്റ് പരിപാടികളുമൊക്കെയായി തിരക്കിലായിരുന്ന ശ്രീനിഷ് ഇപ്പോള്‍ മുഴുവന്‍ സമയവും കുടുംബത്തിന്റെ കൂടെയാണ്. ഒരുമിച്ച് ഇല്ലാതിരിക്കുന്നതിന്റെ വിഷമം കാരണമാണ് തത്കാലം അഭിനയത്തില്‍ നിന്നൊക്കെ മാറി നില്‍ക്കുന്നതെന്നാണ് താരങ്ങള്‍ പറയുന്നത്. മകള്‍ക്ക് പ്രധാന്യം നല്‍കുന്നത് കൊണ്ട് ഉടനെ കരിയറില്‍ സജീവമാവാന്‍ തയ്യാറല്ലെന്നാണ് പേളിയും പറയുന്നത്.

  ശിവാഞ്ജലിമാരെ ലക്ഷ്യം വച്ച് തമ്പി; സാന്ത്വനം വീടിന്റെ ഹൃദയത്തെ നോവിക്കാന്‍ നീക്കം

  English summary
  Is Rachel Maaney Pregnant? Fans Of Pearle Maaney And Srinish Announces New Happiness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X