രാജിന്റെ ഭാര്യയുടെ മാറ്റം അന്ന് മുതൽ, സമാന്തയുമായി പ്രശ്നത്തിൽ? ചർച്ചയായി അഭ്യൂഹങ്ങൾ

നടി സമാന്തയുടെ വ്യക്തി ജീവിതമാണ് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഫിലിം മേക്കേർ രാജ് നിധിമാെരുവുമായി സമാന്ത പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ട്. ഫാമിലി മാൻ, സിതാഡെൽ തുടങ്ങിയ പ്രൊജക്ടുകളിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ് സമാന്തയും രാജ് നിധിമാെരുവും. രാജ് നിധിമൊരു വിവാഹിതനാണെന്നതാണ് സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. ശ്യാമലി ദെ എന്നാണ് രാജിന്റെ ഭാര്യയുടെ പേര്. ഇരുവരും വിവാഹ ബന്ധം വേർപിരിഞ്ഞതാണോ എന്ന് വ്യക്തമല്ല. എന്നാൽ കുറേ നാളുകളായി ഇവർ ഒരുമിച്ചുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല.

സമാന്ത മറ്റൊരാളുടെ ഭർത്താവിനെയാണോ ജീവിത പങ്കാളിയായി തെര‍ഞ്ഞെടുത്തതെന്ന ചോദ്യം ആരാധകർക്കുണ്ട്. ഇങ്ങനെ സമാന്ത ചെയ്യുമെന്ന് കരുതുന്നില്ലെന്നും ചില ആരാധകർ പറയുന്നു. പ്രണയത്തിലാണെന്ന് സമാന്തയോ രാജ് നിധിമൊരുവോ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ ഒരുമിച്ച് പൊതുവേദികളിലെത്തുന്നതും സമാന്ത പങ്കുവെക്കുന്ന പോസ്റ്റുകളും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

Samantha  Raj Nidimoru

അതേസമയം രാജും ശ്യാമലിയും ബന്ധം പിരിഞ്ഞതാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുവരെയും ഒരുമിച്ച് കണ്ടിട്ട് ഏറെക്കാലമായി. ​ പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം സമാന്തയും ശ്യാമലിയും നേരത്തെ സുഹൃത്തുക്കളായിരുന്നു. എന്നാൽ ഇപ്പോൾ അടുപ്പമില്ല. ഇതിന് കാരണം രാജുമായുള്ള ഡേറ്റിം​ഗ് ആണോയെന്ന് ചോദ്യങ്ങളുണ്ട്.

സമാന്തയുടെ മുൻ ഭർത്താവ് നടൻ നാ​ഗ ചൈതന്യ കഴിഞ്ഞ വർഷം ഡിസംബറിലാണ് വിവാഹിതനായത്. ശോഭിത ധുലിപാലയെയാണ് നടൻ വിവാഹം ചെയ്തത്. ഇരുവരും കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. അന്ന് സമാന്തയുടെ ആരാധകർ കടുത്ത സെെബർ ആക്രമണമാണ് ശോഭിത ധുലിപാലയ്ക്കെതിരെ ന‌ടത്തിയത്. വിവാഹ മോചിതനായ ശേഷമാണ് താനും ശോഭിതയും അടുത്തതെന്ന് നാ​ഗ ചെെതന്യ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടും കുറ്റപ്പെടുത്തലുകൾ തുടർന്നു.

Samantha  Raj Nidimoru

എന്നാൽ ഇന്ന് സമാന്തയ്ക്ക് നേരെയും അതേ കുറ്റപ്പെടുത്തലുകൾ വരുന്നു. രാജും ഭാര്യയും പിരിഞ്ഞെന്ന റിപ്പോർട്ടുകളും വിമർശകർ അം​ഗീകരിക്കുന്നില്ല. സമാന്തയുടെ പിആർ ടീമായിരിക്കും ഇത്തരം റിപ്പോർട്ടുകൾക്ക് പിന്നിലെന്നാണ് ഇവരുടെ വാദം. 2022 ൽ രാജും ശ്യാമലിയും പിരിഞ്ഞെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ 2023 ൽ വാലന്റെെൻസ് ഡേയ്ക്ക് രാജിന് ആശംസകൾ അറിയിച്ചുള്ള പോസ്റ്റ് ശ്യാമലിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കാണാം.

2023 ന് ശേഷമാണ് ശ്യാമലിയുടെ പോസ്റ്റുകളിൽ മാറ്റം വരാൻ തുടങ്ങിയത്. രാജിനൊപ്പമുള്ള പോസ്റ്റുകൾ പങ്കുവെക്കാതായി. 2024 ഒരു വാചകം ശ്യാമലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പുരുഷൻ അവൻ ചിന്തിക്കുന്നതല്ല, മറിച്ച് അവൻ ഒളിക്കുന്നതാണ് എന്നായിരുന്നു വാചകം. സമാന്തയെ ശ്യാമലി ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്നില്ല. എന്നാൽ രാജിനെ ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട്. ശ്യാമലിക്കും സമാന്തയ്ക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന വാദങ്ങൾ.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X