ഒടുവിൽ റാണ അച്ഛനാവുന്നു? നടന്റെ ഭാര്യ ഗർഭിണിയെന്ന് അഭ്യൂഹം; പിന്നാലെ വീഡിയോ ഡിലീറ്റ് ചെയ്ത് താരപത്നി
തെലുങ്ക് സിനിമയിൽ ഇന്ന് അറിയപ്പെടുന്ന നടനാണ് റാണ ദഗുബതി. പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നടനായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട് റാണയ്ക്ക് കഴിഞ്ഞു. ബാഹുബലി എന്ന സിനിമയിലൂടെയാണ് നടന്റെ കരിയർ ഗ്രാഫ് മാറി മറിയുന്നത്. നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ വേഷമാണ് സിനിമയിൽ നടൻ ചെയ്തത്. തെലുങ്ക് സിനിമാ രംഗവുമായി വർഷങ്ങളായുള്ള ബന്ധം റാണയ്ക്കുണ്ട്.
നടന്റെ പിതാവ് ഡി സുരേഷ് ബാബു തെലുങ്കിൽ പേരെടുത്ത സംവിധായകനാണ്. മുത്തശ്ശൻ ഡി രാമ നായ്ഡു തെലുങ്കിൽ അറിയപ്പെടുന്ന നിർമാതാവുമായിരുന്നു. ബാഹുബലിക്ക് ശേഷം നടൻ നായകനായി ഒരുപിടി സിനിമകൾ പുറത്തിറങ്ങി. ഇതിനിടെ ആരോഗ്യ പ്രശ്നങ്ങളും നടനെ വാർത്തകളിൽ നിറച്ചു.
കിഡ്നി രോഗത്തെത്തുടർന്ന് കിഡ്നി മാറ്റിവെക്കൽ സർജറിക്ക് റാണ വിധേയനായി. ഇടക്കാലത്ത് റാണയുടെ ആരോഗ്യം ക്ഷയിച്ചിരുന്നു. എന്നാലിപ്പോൾ ഈ പ്രതിസന്ധികളെല്ലാം അവസാനിച്ച് ജീവിതത്തിന്റെ സന്തോഷകരമായ സമയത്തിലൂടെ കടന്ന് പോവുകയാണ് റാണ. 2020 ലാണ് നടൻ വിവാഹം കഴിച്ചത്. കാമുകി മിഹീക ബജാജുമായുള്ള റാണയുടെ വിവാഹം ആഘോഷ പൂർവമായിരുന്നു നടന്നത്.
ഇപ്പോഴിതാ റാണയുടെ ഭാര്യ മിഹീക ഗർഭിണിയാണെന്ന അഭ്യൂഹങ്ങളാണ് തെലുങ്ക് മാധ്യമങ്ങളിൽ നിന്ന് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം മിഹീക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ആണിതിന് കാരണമായത്. ബീച്ചിലൂടെ നടക്കുന്ന ഫോട്ടോയാണ് മിഹീക പങ്കുവെച്ചത്. വീഡിയോക്ക് താഴെ നിരവധി പേർ മിഹീക ഗർഭിണിയാണോയെന്ന സംശയം പ്രകടിപ്പിച്ചു.

കുറച്ച് മിനുട്ടുകൾക്കുള്ളിൽ താരപത്നി വീഡിയോ നീക്കം ചെയ്യുകയും ചെയ്തു. ഇതാണ് അഭ്യൂഹത്തിന് ആക്കം കൂട്ടിയത്. ഗർഭിണിയാണോയെന്ന കാര്യം ഔദ്യോഗികമായി അറിയാക്കാനിരിക്കുകയാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം ഇത് വെറും അഭ്യൂഹമാണോയെന്നും വ്യക്തമല്ല. കഴിഞ്ഞ വർഷവും റാണയുടെ ഭാര്യ ഗർഭിണിയാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു.
എന്നാലിത് സത്യമായിരുന്നില്ല. അഭ്യൂഹം ശരിയാണെന്ന് കരുതി ഒരു അഭിമുഖത്തിൽ റാണയോട് ഇതേപറ്റി ചോദ്യവും വന്നു. അച്ഛനാവാൻ പോവുന്നതിൽ അഭിനന്ദനം എന്നായിരുന്നു അവതാരക റാണയോട് പറഞ്ഞത്. എന്നാൽ തന്റെ ഭാര്യ ഗർഭണിയല്ലെന്നും ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ ഒരുപക്ഷെ ഗർഭിണിയായിരിക്കുമെന്നും റാണ പരിഹസിച്ചു.
രാജ്യമൊട്ടുക്കും കൊവിഡ് പ്രതിസന്‌ധി രൂക്ഷമായിരിക്കെയായിരുന്നു റാണയുടെ വിവാഹം. 30 പേർ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹം തന്റെ ഏറ്റവുമടുത്ത ആളുകളുടെ സാന്നിധ്യത്തിൽ നടന്നതിൽ സന്തോഷമുണ്ടെന്ന് നടൻ പിന്നീട് പറഞ്ഞിരുന്നു. മാതാപിതാക്കളും തങ്ങളുടെ തീരുമാനത്തിൽ സന്തോഷത്തിലായിരുന്നു. രാം ചരൺ, അല്ലു അർജുൻ, നാഗ ചൈതന്യ, സമാന്ത തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

തനിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് റാണ ദഗുബതി തുറന്ന് സംസാരിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട പലർക്കും അസുഖം ഭേദമായ ശേഷവും തങ്ങൾ തകർന്ന് പോയത് പോലെ തോന്നാമെന്നും കാരണം അവരുടെ മനസ്സിൽ ഒരു ഭാരമുണ്ടാവാൻ സാധ്യതയുണ്ടെന്നും റാണ ജദഗുബതി തുറന്ന് പറഞ്ഞു. നടന്റെ ഒരു കണ്ണിന് കാഴ്ചയില്ല.
നടൻ തന്നെയാണ് മുമ്പൊരിക്കൽ ഇത് തുറന്ന് പറഞ്ഞത്. റാണ നായ്ഡുവാണ് അടുത്തിടെ പുറത്തിറങ്ങിയ റാണയുടെ പ്രൊജക്ട്. നെറ്റ്ഫ്ലിക്സിലിറങ്ങിയ ഈ സീരീസിൽ മികച്ച പ്രകടനമാണ് റാണ കാഴ്ച വെച്ചത്. നടൻ വെങ്കിടേഷായിരുന്നു സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം. കരൺ അൻഷുമാൻ, സുപർ വർമ എന്നിവർ സംവിധാനം ചെയ്ത സീരീസ് മാർച്ച് 10 നാണ് ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങിയത്.


Click it and Unblock the Notifications











