രഞ്ജിത്തിന്റെ അടുത്ത ചിത്രത്തില്‍ രജനീകാന്ത് നായകനോ?
മലയാളത്തിന്റെ സ്വന്തം രഞ്ജിത്ത്, സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ വച്ച് അടുത്ത സിനിമ സംവിധാനം ചെയ്യുന്നോ? മലയാളത്തെ വിട്ട് മറ്റൊരു ഭാഷയെ കുറിച്ച് ചിന്തിക്കാത്ത രഞ്ജിത്ത് രജനികാന്തിനെ വച്ച് സിനിമ ചെയ്യാന്‍ ഒരുങ്ങുന്നു എന്ന് കേട്ട് വാ പൊളിക്കാന്‍ വരട്ടെ, ഈ രഞ്ജിത്തല്ല ആ രഞ്ജിത്ത്!
ആട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത, തമിഴകത്തെ യുവ സംവിധായകന്‍ പ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിലാണ് രജനികാന്ത് അടുത്തതായി അഭിനയിക്കുന്നത്. വാര്‍ത്ത, വൃത്തങ്ങള്‍ സ്ഥരീകരിച്ചിട്ടുണ്ട്.

എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത മറ്റൊരു തരത്തിലാണ് കൊടുത്തിരിയ്ക്കുന്നത്. മലയാള സംവിധായകന്‍ രഞ്ജിത്തിന്റെയും രജനികാന്തിന്റെയും ഫോട്ടോ വച്ച്, രജനികാന്തിന്റെ അടുത്ത ചിത്രം രജനികാന്തിനൊപ്പം എന്ന തരത്തിലാണ് വാര്‍ത്ത കൊടുക്കുന്നത്.
അതേ സമയം രണ്ട് തമിഴ് സിനിമകളൊരുക്കിയ പരിചയവുമായാണ് രഞ്ജിത്ത് രജനിയെ നായകനാക്കി ചിത്രമെടുക്കുന്നതെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്നാല്‍ രഞ്ജിത്ത് ഇതുവരെ ഒരു തമിഴ് സിനിമയും സംവിധാനം ചെയ്തിട്ടില്ലെന്നതാണ് വാസ്തവം.

അതേ സമയം, പ രഞ്ജിത്ത് ആട്ടകത്തി എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തെത്തിയത്. കാര്‍ത്തിയെ നായകനാക്കി രണ്ടാമതൊരുക്കിയ മദ്രാസ് എന്ന ചിത്രം വിമര്‍ശക പ്രശംസപോലും സ്വന്തമാക്കി. എന്തായാലും അന്ത രഞ്ജിത്ത് അല്ല ഇന്ത രഞ്ജിത്ത് എന്നറിയുക.


Click it and Unblock the Notifications