»   » നിവിന്‍ പോളിയും സായി പല്ലവിയും വീണ്ടും ഒന്നിക്കുന്നു ?

നിവിന്‍ പോളിയും സായി പല്ലവിയും വീണ്ടും ഒന്നിക്കുന്നു ?

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ കുടിയേറിയ ജോഡി പൊരുത്തമാണ് ജോര്‍ജ്ജും മലരും. അതോടെ ഹിറ്റായ നിവിന്‍ പോളി - സായി പല്ലവി ടീ വീണ്ടുമൊന്നിയ്ക്കാന്‍ പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ചിരുന്നു.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നിവിന്റെ നായികയായി സായി എത്തുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സായി അല്ല, അനു ഇമ്മാനുവലാണ് നായിക എന്ന് പിന്നീട് വ്യക്തമാക്കി.


ഇപ്പോള്‍ വീണ്ടും ആ കിവദന്തി പരക്കുന്നു. ആക്ഷന്‍ ഹീറോ ബിജുവിന്‍ നിവിന്‍ പോളിയ്‌ക്കൊപ്പം ഒരു അതിഥി താരമായി സായി പല്ലവി എത്തുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഈ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


നിവിന്‍ പോളിയും സായി പല്ലവിയും വീണ്ടും ഒന്നിക്കുന്നു ?

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് തമിഴ്‌നാട്ടുകാരിയായ സായി പല്ലവി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. പ്രേമം എന്ന ചിത്രത്തെ സംബന്ധിച്ച് പ്രേക്ഷകര്‍ ഏറ്റവും ആസ്വദിച്ച് കണ്ട ഭാഗവും നിവിന്റെയും സായി പല്ലവിയുടെയും കോമ്പിനേഷന്‍ സീനുകളാണ്.


നിവിന്‍ പോളിയും സായി പല്ലവിയും വീണ്ടും ഒന്നിക്കുന്നു ?

പ്രേമത്തിലെ ജോഡി പൊരുത്തം ഒന്നിച്ചതോടെ ഇരുവരും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ പരന്നു. 1983 ന് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്റെ നായിക സായി പല്ലവിയാണെന്നായിരുന്നു വാര്‍ത്തകള്‍


നിവിന്‍ പോളിയും സായി പല്ലവിയും വീണ്ടും ഒന്നിക്കുന്നു ?

സായി പല്ലവി അല്ല, അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക എന്ന് പിന്നീട് അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായി അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയില്‍ അരങ്ങേറിയതാണ് അനു ഇമ്മാനുവല്‍


നിവിന്‍ പോളിയും സായി പല്ലവിയും വീണ്ടും ഒന്നിക്കുന്നു ?

ദേ ഇപ്പോള്‍ വീണ്ടും സായി പല്ലവി ചിത്രത്തിലുണ്ടെന്നാണ് വാര്‍ത്തകള്‍. ആക്ഷന്‍ ഹീറോ ബിജുവിന്‍ നിവിന്‍ പോളിയ്‌ക്കൊപ്പം ഒരു അതിഥി താരമായി സായി പല്ലവി എത്തുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഈ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല


നിവിന്‍ പോളിയും സായി പല്ലവിയും വീണ്ടും ഒന്നിക്കുന്നു ?

നിവിന്‍ പോളി ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രം, ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം എന്നൊക്കെയുള്ള പ്രത്യേകതയുമായാണ് ആക്ഷന്‍ ഹീറോ ബിജു തിയേറ്ററിലെത്തുന്നത്. മാത്രമല്ല, പ്രേമം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം റിലീസ് ചെയ്യുന്ന ചിത്രം എന്നതും വലിയ പ്രതീക്ഷയാണ്. ജനുവരി 22 ന് സിനിമ റിലീസ് ചെയ്യും.


English summary
Nivin Pauly's upcoming movie 'Action Hero Biju' will have Sai Pallavi making a cameo as the reports go

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam