കുട്ടികളില്ല, നേരത്തെ പിരിഞ്ഞു, സമാന്തയുമായി ബന്ധം തുടങ്ങിയത് അന്ന്; നടിയുടെ പോസ്റ്റ് വെെറൽ
നടി സമാന്തയുടെ വ്യക്തി ജീവിതം അടുത്ത കാലത്ത് വലിയ തോതിൽ ചർച്ചയായതാണ്. മുൻ ഭർത്താവ് നടൻ നാഗ ചെെതന്യ ശോഭിത ധുലിപാലയ്ക്കൊപ്പം പുതിയൊരു വിവാഹ ജീവിതം ആരംഭിച്ചു. മറുവശത്ത് സമാന്ത് ഫിലിം മേക്കർ രാജ് നിധിമൊരുവുമായി അടുപ്പത്തിലാണെന്ന് കുറേ നാളുകളായി ഗോസിപ്പ് വരുന്നുണ്ട്. നടി ഇതുവരെയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കേണ്ടെന്ന തീരുമാനത്തിലാണ് സമാന്തയിപ്പോൾ. ആദ്യ വിവാഹ ബന്ധവും വേർപിരിയലും അത്രത്തോളം ചർച്ചയായതാണ്. ഇന്നും ഈ ഡിവോഴ്,് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. സമാന്തയ്ക്കും നാഗ ചെെതന്യക്കും ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്.
സമാന്ത രാജ് നിഡുമൊരുവുമായി അടുത്തത് പലരും ചർച്ചയാക്കുന്നുണ്ട്. ഗോസിപ്പുകൾ മാത്രമല്ല ഇവയെന്ന സൂചന സമാന്തയയുടെ പോ പോസ്റ്റുകളിലുണ്ട്. കഴിഞ്ഞ ദിവസം സമാന്ത പങ്കുവെച്ച പോസ്റ്റുകളിലും രാജ് നിധിമൊരുവുണ്ട്. സമാന്തയെ ചേർത്ത് പിടിച്ച് നിൽക്കുന്ന രജ് നിധിമൊരുവിനെ ഒരു ഫോട്ടോയിൽ കാണാം.

പ്രണയത്തിലാണെന്ന് സമാന്ത തുറന്ന് പറയുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. ഗോസിപ്പുകൾ കടുത്തിട്ടും നടി ഒരുമിച്ചുള്ള ഉഫോട്ടോ പുറത്ത് വിടുന്നതും ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തെ വിവാഹിതനായിരുന്നു രാജ് നിധിമൊരു. ശ്യാമലി ദെ എന്നാണ് ഭാര്യയ ആദ്യ ഭാര്യയുടെ പേര്. ഇവരുടെ കുടുംബ ജീവിതം തകരാൻ കാരണം സമാന്തയാണെന്ന് വാദമുണ്ട്. സമാന്തയുടെ അടുത്ത വൃത്തങ്ങൾ ഈ വാദം നിഷേധിക്കുന്നു.
രാജ് നിധിമൊരുവും ശ്യാമലിയും വേർപിരിഞ്ഞതിൽ സമാന്തയ്ക്ക് ഒരു പങ്കുമില്ലെന്ന് ഇവർ പറയുന്നു. ശ്യാമലി നിയമപരമായി രാ് നിധിമൊരുവുമായി പിരിഞ്ഞതാണ്. സമാന്ത ഒരിക്കലും വിവാഹിതനുമായി ബന്ധത്തിലാകില്ല. രണ്ട് വർഷം മുമ്പാണ് സമാന്തയും രാജ് നിധിമൊരുവും പ്രണയത്തിലായത്. അന്ന് രാജ് വിവാഹബന്ധം വേർപിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുകയാണ്. രാജിനും ശ്യാമലിക്കും മക്കളുണ്ടെന്ന വാർത്ത തെറ്റാണെന്നും സമാന്തയുടെ അടുത്ത വൃത്തം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ സമാന്തയുടെ ജീവിതത്തിൽ വലിയ സംഭവവികാസങ്ങളുണ്ടായിട്ടുണ്ട്. വിവാഹമോചനം, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ എന്നീ രണ്ട് ഘട്ടങ്ങൾ സമാന്ത നേരിട്ടു. സമാന്ത മാനസികമായി തകർന്ന നാളുകളായിരുന്നു ഇത്. ജീവിതം കീഴ്മേൽ മറിഞ്ഞ സമാന്തയ്ക്ക് പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് വരിക എളുപ്പമായിരുന്നു. വിവാഹമോചനത്തിന്റെ കുറ്റപ്പെടുത്തൽ ഒരു വശത്ത്. ഇതിനിടെ മയോസിറ്റിസ് ആരോഗ്യം മോശമാക്കി.
ഒരു തിരിച്ച് വരവ് ജീവിതത്തിലേക്കുണ്ടാകില്ലെന്ന് സമാന്ത കരുതിയിരുന്നു. എന്നാൽ പിന്നീട് സധെെര്യം താരം മുന്നോട്ട് നീങ്ങി. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു നാഗ ചെെതന്യക്കൊപ്പം വിവാഹ ജീവിതത്തിലേക്ക് സമാന്ത കടന്നത്. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായിരുന്നു ഇരുവരും. യെ മായ ചെസവ, മനം, മജ്ലി എന്നിവയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകൾ. ഡിവോഴ്സ് കഴിഞ്ഞ് ആരാധകർക്കിടയിൽ ഇരുവരും ചർച്ചയാകുന്നതിന് പ്രധാന കാരണം ഈ സിനിമകളുണ്ടാക്കിയ തരംഗമാണ്.
വിവാഹ ശേഷം സമാന്തയ്ക്ക് തെലുങ്ക് സിനിമാ രംഗത്തിന് പുറമെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടി. ഫാമിലി മാൻ എന്ന സീരീസിലെ സമാന്തയുടെ വേഷം വൻ ജനപ്രീതി നേടി. നാഗ ചെെതന്യയേക്കാൾ മുകളിലാണ് സമാന്തയുടെ താരമൂല്യം. ഇതാണ് വിവാഹ ജീവിതത്തെ ബാധിച്ചതെന്ന വാദമുണ്ട്. അതേസമയം നാഗ ചെെതന്യയുടെ ഇപ്പോഴത്തെ ഭാര്യ ശോഭിത ധുലിപാലയും തിരക്കുള്ള നടിയാണ്. പക്ഷെ സമാന്തയുടെ അത്രയും താരമൂല്യമില്ല. ഡിവോഴ്സിന് ശേഷമാണ് നാഗ ചെെതന്യയുടെ ജീവിതത്തിലേക്ക് ശോഭിത ധുലിപാല കടന്ന് വന്നത്.


Click it and Unblock the Notifications