സാമന്ത ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല, അവർക്കും ആവാം! നടി വീണ്ടും റിലേഷൻഷിപ്പിലായെന്ന് അഭ്യൂഹം പ്രചരിക്കുന്നു
തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള നടിയാണ് സാമന്ത രുത് പ്രഭു. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായതോടെ യുവാക്കള്‍ക്കിടയില്‍ തരംഗമാവാനും നടിയ്ക്ക് സാധിച്ചു. ആരാധകരെ വെറുപ്പിക്കാത്ത നടി കൂടി ആയിരുന്നെങ്കിലും ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ സാമന്തയെ കുഴപ്പത്തിലാക്കി.
നടന്‍ നാഗ ചൈതന്യയുമായി ഉണ്ടായിരുന്ന ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത് മുതലാണ് സാമന്ത വിമര്‍ശനങ്ങള്‍ക്ക് ഇരയായത്. എന്നാലിപ്പോള്‍ വീണ്ടും ആരാധക മനസില്‍ ഇടംനേടിയിരിക്കുകയാണ് നടി. പുതിയ സിനിമകളുടെ തിരക്കിലാണെങ്കിലും സാമന്തയെ ചുറ്റിപ്പറ്റി ചില ഗോസിപ്പുകളും സജീവമാവുകയാണ്.

അടുത്തിടെ നടിയുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് നടി വീണ്ടും പ്രണയത്തിലായോ എന്ന ചോദ്യവുമായി ആരാധകര്‍ എത്തിയത്. സാമന്തയും സംവിധായകന്‍ രാജ് നിഡിമോരുവും തമ്മില്‍ ഒരുമിച്ച് സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു. ശേഷം ഇരുവരും പിക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് കാണാന്‍ ഒരുമിച്ചെത്തിയത് മുതലാണ് കഥകള്‍ തുടങ്ങുന്നത്. അങ്ങനെ ഗോസിപ്പുകളില്‍ നിറഞ്ഞ് നില്‍ക്കുന്നതിനിടെ വീണ്ടും താരങ്ങള്‍ ഒരുമിച്ചിരിക്കുകയാണ്.
ഇരുവരുടെയും കോമണ്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാമന്ത എത്തിയതിനൊപ്പം രാജും ഉണ്ടായിരുന്നു. പച്ച നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായി സാമന്ത പ്രത്യക്ഷപ്പെട്ടപ്പോള്‍ കാഷ്വല്‍ ലുക്കിലാണ് രാജ് എത്തിയത്. എന്തായാലും സാമന്തയുടെ സ്വകാര്യ പരിപാടികളഇല്‍ രാജിന്റെ സാന്നിധ്യം സ്ഥിരമായി കാണാന്‍ തുടങ്ങിയതോടെ ഇവര്‍ റിലേഷനിലാണോ എന്ന സംശയവും കൂടി.
നേരത്തെ വിവാഹിതനാണ് രാജ്. അദ്ദേഹത്തിന്റെ കുടുംബപശ്ചാതലം എന്താണെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലും സത്യമെന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് ഏവരും. കുറച്ചുകാലമായി സാമന്തയുടെയും രാജിന്റെയും ഡേറ്റിംഗ് കിംവദന്തികള്‍ പ്രചരിക്കുന്നുണ്ടെങ്കിലും രണ്ട് പേരും അത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ആയതിനാല്‍ വൈകാതെ ഒരു പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ദി ഫാമിലി മാന്‍', 'ഫാര്‍സി', 'സിറ്റാഡല്‍: ഹണി ബണ്ണി', 'ഗണ്‍സ് & ഗുലാബ്‌സ്' എന്നിങ്ങനെയുള്ള വെബ് സീരിസ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത് കൊണ്ടാണ് രാജ് പ്രശസ്തിയിലേക്ക് ഉയരുന്നത്. ഇതിലൊക്കെ നായികയായി സാമന്ത കൂടി ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. വീണ്ടും ഇരുവരും ഒരുമിച്ച് ബ്രഹ്‌മാണ്ഡ സിനിമ കൂടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാമന്തയും എത്രയും വേഗം മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കണമെന്ന് തന്നെയാണ് ആരാധകരുടെയും ആവശ്യം. മുന്‍പ് നാഗ ചൈതന്യയുമായി പിരിഞ്ഞതിന്റെ പേരില്‍ ഏറ്റവുമധികം വിമര്‍ശനം നേരിടേണ്ടി വന്നത് സാമന്തയ്ക്ക് ആയിരുന്നു. നടി കാരണമാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് പറഞ്ഞ് പലരും നടിയെ പഴിച്ചു. എന്നാല്‍ പിന്നീട് നാഗ ചൈതന്യ നടി ശോഭിതയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെ സാമന്തയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറി.
അടുത്തിടെ നാഗ ചൈതന്യയുടെ സിനിമ റിലീസിനെത്തിയതുമായി ബന്ധപ്പെട്ട് വീണ്ടും കഥകള്‍ പ്രചരിച്ചിരുന്നു. ആദ്യ ഭാര്യയുടെ കൂടെയുള്ള ജീവിതത്തെ കുറിച്ചും വിവാഹമോചനത്തെ പറ്റിയുമൊക്കെ നാഗ ചൈതന്യ തുറന്ന് പറഞ്ഞു. അപ്പോഴും സാമന്തയുടെ ഭാഗമായിരുന്നു ശരിയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
ഇടയ്ക്ക് ത്വക്കിനെ ബാധിക്കുന്ന ഗുരുതരമായ അസുഖം കൂടി ബാധിച്ച സാമന്ത ചികിത്സയുടെ ഭാഗമായി ചെറിയ ബ്രേക്ക് എടുത്തിരുന്നു. അങ്ങനെ വീണ്ടും ജീവിതം തിരികെ പിടിച്ചിരിക്കുകയാണ് നടി. ഈ കാലയളവില്‍ അഭിനയത്തിനും ചെറിയൊരു ഗ്യാപ്പ് നല്‍കിയെങ്കിലും വീണ്ടും സജീവമാവുകയാണിപ്പോള്‍.


Click it and Unblock the Notifications











