For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്ത മറ്റൊരു പ്രണയത്തിലായിരുന്നോ? വിവാഹമോചനത്തിന് പിന്നാലെ നടിയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാവുന്നു

  |

  ഏറെ കാലം നീണ്ട ഗോസിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അവസാനം നല്‍കി കൊണ്ട് സാമന്തയും നാഗചൈതന്യയും രംഗത്ത് വന്നിരിക്കുകയാണ്. മാസങ്ങളായി താരദമ്പതിമാര്‍ വേര്‍പിരിയുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ കേട്ടതൊക്കെ സത്യമാണെന്നും ഭാര്യ- ഭര്‍ത്താവ് എന്നിങ്ങനെയുള്ള ചടങ്ങുടെ ഉത്തരവാദിത്വങ്ങള്‍ മാറ്റുന്നതായിട്ടും താരങ്ങള്‍ വെളിപ്പെടുത്തി. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലാണ് ആരാധകരെ നിരാശയിലാക്കി കൊണ്ട് ഡിവോഴ്‌സ് വാര്‍ത്ത ഔദ്യോഗികമായി പുറത്ത് വരുന്നത്. അതിന് ശേഷവും താരങ്ങളുടെ വ്യക്തി ജീവിതത്തെ സംബന്ധിച്ചുള്ള ചില കിംവദന്തികളും ആരോപണങ്ങളുമെല്ലാം വീണ്ടും ഉയർന്ന് കേൾക്കുകയാണ്.

  അതേ സമയം മാസങ്ങള്‍ക്ക് മുന്‍പ് വരെ ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പെട്ടെന്ന് സംഭവിച്ച എന്തോ കാര്യമാണ് ഇവിടം വരെ എത്തിച്ചതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടി കാണിച്ചിരുന്നു. ദാമ്പത്യത്തിലെ പൊരുത്തമില്ലായ്മ മാത്രമല്ല ചിലരുടെ ഇടപെടലുകളും വിവാഹബന്ധം തകര്‍ക്കാനുള്ള കാരണമായെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുപോലെ സാമന്തയുടെ ജീവിതത്തിലേക്ക് മറ്റൊരാള്‍ കടന്ന് വന്നതായും ചില അഭ്യൂഹങ്ങള്‍ എത്തി. ഇതിനും നടി മറുപടി നല്‍കിയിരിക്കുകയാണ്.

  nagachaitanya

  2017 ഒക്ടോബര്‍ ഏഴിന് വിവാഹിതരായ സാമന്തയും നാഗചൈതന്യയും നാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിനാണ് അവസാനമിടുന്നത്. അഞ്ച് ദിവസം കൂടി കഴിഞ്ഞാല്‍ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കേണ്ട കപ്പിള്‍സായിരുന്നു ഇരുവരും. ഒരു മാസത്തിലേറെയായി വാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കിലും അതില്‍ സത്യമുണ്ടെന്ന ഒരു സൂചനയും താരങ്ങളുടെ ഭാഗത്ത് നിന്നും ഇല്ലായിരുന്നു. എന്നാല്‍ സകല പ്രതീക്ഷകളും തെറ്റിച്ച് കൊണ്ട് വേര്‍പിരിയുകയാണെന്ന് പരസ്പര ബഹുമാനത്തോടെ സാമന്തയും നാഗചൈതന്യയും അറിയിച്ചു.

  ദിലീപിന്റെ ഭാഗ്യ നായിക ആയിരുന്നോ? രഹസ്യമായിട്ടുള്ള വിവാഹത്തെ കുറിച്ചും സിനിമകളെ കുറിച്ചും പറഞ്ഞ് നടി ദേവയാനി

  സാമന്ത കുടുംബ ജീവിതത്തെക്കാളും കരിയറിന് പ്രധാന്യം കൊടുക്കുന്നതാണ് പ്രശ്‌നങ്ങളുടെ പിന്നിലെന്നാണ് ആദ്യം വന്ന ആരോപണം. നാഗയ്ക്ക് കുഞ്ഞുങ്ങളെ വേണമെന്നും സാമന്ത അതിന് തയ്യാറല്ലെന്നും തരത്തിലും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. നിലവില്‍ തെന്നിന്ത്യയിലൊട്ടാകെ തിളങ്ങി നില്‍ക്കുന്ന നടിയാണ്. പെട്ടെന്ന് സിനിമ അവസാനിപ്പിച്ച് കുടുംബിനിയാവാന്‍ സാമന്തയും തയ്യാറായില്ലെന്നും കിംവദന്തി വന്നു. ഇതിന് പിന്നാലെയാണ് സാമന്ത മറ്റൊരാളെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് വിവാഹമോചനം നേടുന്നതെന്ന വാര്‍ത്ത എത്തുന്നത്.

  nagachaitanya

  ഒരു ഡിസൈനറും സാമന്തയും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തിലായിരുന്നു അവസാനം വന്ന ഗോസിപ്പ്. അങ്ങനൊരു ബന്ധത്തിലേക്ക് നടി കടന്നിട്ടില്ലെന്നും ഇത് തികച്ചും വ്യാജമാണെന്നും നടിയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടയില്‍ ഹൈദരാബാദില്‍ നിന്നും മുംബൈയിലേക്ക് സാമന്ത താമസം മാറുകയാണെന്ന ചര്‍ച്ചകളും എത്തിയിരുന്നു. ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല. അതൊന്നും ശരിയല്ലെന്ന് വ്യക്തമാക്കി നടി മറുപടി പറഞ്ഞു. ഹൈദരാബാദ് എന്നും തന്റെ വീടാണെന്നും ഈ സ്ഥലത്ത് നിന്നാണ് തനിക്കെല്ലാം ലഭിച്ചതെന്നും നടി പറയുന്നു. എത്ര സന്തോഷത്തോട് കൂടിയാണ് താനിവിടെ താമസിക്കുന്നതെന്ന് നിങ്ങള്‍ അറിയാമോ എന്നും സാമന്ത പറഞ്ഞതോട് കൂടി ആ വാര്‍ത്തകളും ഇല്ലാതെയായി.

  ഡിവോഴ്സ് എക്സ്പേർട്ടായ സൂപ്പർ സ്റ്റാറുമായുള്ള സൗഹൃദം എല്ലാം പെട്ടെന്നാക്കി.തുറന്നടിച്ച് കങ്കണ

  പതിമൂന്നാമത്തെ വയസിലായിരുന്നു ഉമ്മിയുടെ വിവാഹം; ഇപ്പോള്‍ എന്റെ സഹോദരിയെ പോലെയുണ്ട്, വിശേഷങ്ങള്‍ പറഞ്ഞ് അന്‍ഷിത

  നാഗചൈതന്യയുടെ കുടുംബത്തിന് സാമന്തയോടെ തിരിച്ച് നടിയ്ക്ക് ഭർത്താവിൻ്റെ കുടുംബത്തോട് പിണക്കമോ പരിഭവമോ ഇല്ലെന്നുള്ള കാര്യവും വ്യക്തമാണ്. നാഗയുടെ പിതാവിൻ്റെ പ്രതികരണം വലിയ രീതിയിൽ ചർച്ചയായിരുന്നു. നിലവില്‍ സാമന്തയും നാഗ ചൈതന്യയും ഏറ്റെടുത്ത സിനിമാ തിരക്കുകളിലാണ്. സാമന്തയ്ക്ക് തമിഴിലാണ് കൂടുതല്‍ പ്രോജക്ടുകള്‍. വിഘ്‌നേശ് ശിവനും നയന്‍താരയും ഒരുമിക്കുന്ന കാതു വക്കുള്ളേ രണ്ട് കാതല്‍ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. വിജയ് സേതുപതിയാണ് നായകന്‍. കീര്‍ത്തി സുരേഷും ഈ സിനിമയുടെ ഭാഗമാവുന്നുണ്ടെന്നാണ് അറിയുന്നത്. ബോളിവുഡില്‍ ആമിര്‍ ഖാനൊപ്പം അഭിനയിക്കുകയാണ് നാഗചൈതന്യ.

  English summary
  Is Samantha In Another Relationship? Latest Buzz From The Industry Amid Seperation Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X