ഷാഹിദും സോനാക്ഷിയും വെറും സുഹൃത്തുക്കളല്ല?

By Lakshmi

ഒരു സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നതോടെ നല്ല സുഹൃത്തുക്കളായി മാറുകയും വൈകാതെ സൗഹൃദം പ്രണയത്തിലേയ്ക്ക് മാറുകയും ചെയ്യുന്ന താരജോഡികള്‍ ഏറെയുണ്ട്. ബോളിവുഡ് പോലുള്ളിടങ്ങളിലാണെങ്കില്‍ സൗഹൃദം പ്രണയമാകാനും പ്രണയം ശത്രുതയാകാനുമൊന്നും അധികം സമയമെടുക്കാറില്ല. ഒരു ചിത്രത്തില്‍ മികച്ച കെമിസ്ട്രി പങ്കിടുന്നതോടെ ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം സാന്നിധ്യമായിപ്പോകുന്ന ഹതഭാഗ്യരായ താരങ്ങളും കുറവല്ല. ഇപ്പോഴിതാ ഒറ്റച്ചിത്രത്തിലൂടെയുണ്ടായ സൗഹൃദം പ്രണയമായി മാറിയോയെന്ന് ബോളിവുഡ് സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഒരു താരജോഡിയെ.

മറ്റാരുമല്ല ആര്‍ രാജ്കുമാര്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച ഷാഹിദ് കപൂറും സോനാക്ഷി സിന്‍ഹയുമാണ് സംശയിക്കപ്പെടുന്നത്. ആര്‍ രാജ്കുമാറിന്റെ സെറ്റില്‍ വച്ച് രണ്ടുപേരും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. ഇപ്പോള്‍ ചിത്രം പുറത്തിറങ്ങിക്കഴിഞ്ഞിട്ടും ഇവര്‍ രണ്ടുപേരും അടിക്കടി കണ്ടുമുട്ടുന്നുണ്ടെന്നാണ് ബോളിവുഡിലെ സംസാരം. അതുകൊണ്ടുതന്നെ ഇപ്പോള്‍ സംഭവം വെറും സൗഹൃദമല്ലെന്നാണ് ബോളിവുഡിലെ പാപ്പരാസികള്‍ പറയുന്നത്.

Is Shahid Kapoor dating Sonakshi Sinha?

ഷാഹിദ് ബോളിവുഡിലെ സ്ഥിരം ഗോസിപ്പ് നായകനാണ്. കരീനയുമായുള്ള ബന്ധം മുറിഞ്ഞതില്‍പ്പിന്നെ വിദ്യബാലന്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവുരടെയെല്ലാം പേരുകള്‍ ഷാഹിദിന്റെ പേരിനൊപ്പം പറഞ്ഞുകേട്ടു. ഇപ്പോള്‍ ഈ നിരയിലേയ്ക്ക് സോനാക്ഷിയും എത്തിയിരിക്കുകയാണ്. പക്ഷേ സോനാക്ഷിയുടെ പേരില്‍ അത്തരത്തിലുള്ള ഗോസിപ്പുകള്‍ അധികം വന്നിട്ടില്ല. ലൂട്ടെര എന്ന ചിത്രത്തിന്റെ സമയത്ത് രണ്‍വീര്‍ സിങുമായി സോനാക്ഷി പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രം പൂര്‍ത്തിയായതോടെ ആ പുക അവസാനിയ്ക്കുകയും ചെയ്തു.

എന്തായാലും ഷാഹിദും സോനാക്ഷിയും തമ്മില്‍ സൗഹൃദത്തില്‍ക്കവിഞ്ഞ എന്തെങ്കിലും ഉണ്ടോയെന്നറിയാന്‍ ചുഴിഞ്ഞുപരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ് പാപ്പരാസികള്‍. രണ്ടുപേരും ഇപ്പോല്‍ തങ്ങളുടേതായ പുതിയചിത്രങ്ങളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കുകളിലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X