»   » ആമിര്‍ ശങ്കറിനെ പറ്റിച്ചതോ? ശങ്കറിന് ആമിറിനോട് മുടിഞ്ഞ കലിപ്പ്?

ആമിര്‍ ശങ്കറിനെ പറ്റിച്ചതോ? ശങ്കറിന് ആമിറിനോട് മുടിഞ്ഞ കലിപ്പ്?

Posted By:
Subscribe to Filmibeat Malayalam

തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ എന്തിരന്റെ രണ്ടാം ഭാഗം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ശങ്കര്‍ ബോളിവുഡ് താരം ആമീര്‍ ഖാനെ സമീപിച്ചിരുന്നു. എന്നാല്‍ മറ്റു പല സാങ്കേതിക പ്രശ്‌നങ്ങളും പറഞ്ഞ് ആമീര്‍ ചിത്രത്തില്‍ നിന്നും പിന്മാറി.

രജനികാന്തിന്റെ വില്ലനായി അഭിനയിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് ആമീര്‍ പിന്മാറിയതെന്ന് കിംവദികളുണ്ടായിരുന്നു. അല്ല, നടന് ഡേറ്റിന്റെ പ്രശ്‌നങ്ങളുള്ളതുകൊണ്ടാണ് പിന്മാറിയതെന്ന് ആമിറിനോട് അടുത്ത വൃത്തങ്ങള്‍ വിശദീകരണം നല്‍കുകയും ചെയ്തു.

എന്നാലിപ്പോള്‍ ആമീര്‍ തന്റെ മാനേജരുടെ ആദ്യ സംവിധാന സംരംഭത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് ശങ്കറില്‍ കടുത്ത ശത്രുത ഉണ്ടാക്കിയെന്നാണ് കോടമ്പക്കത്തു നിന്നും കേള്‍ക്കുന്ന വാര്‍ത്ത. തുടര്‍ന്ന് വായിക്കൂ...

ആമിര്‍ ശങ്കറിനെ പറ്റിച്ചതോ? ശങ്കറിന് ആമിറിനോട് മുടിഞ്ഞ കലിപ്പ്?

തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ എന്തിരന്റെ രണ്ടാം ഭാഗം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ശങ്കര്‍ ആമീര്‍ ഖാനെ സമീപിച്ചിരുന്നു. ആദ്യമൊക്കെ പോസിറ്റീവായ വാര്‍ത്തകളാണ് ആമീറില്‍ നിന്നും ലഭിച്ചത്. ഉടനെ അത് സംഭവിക്കും എന്നും പ്രതീക്ഷിച്ചു.

ആമിര്‍ ശങ്കറിനെ പറ്റിച്ചതോ? ശങ്കറിന് ആമിറിനോട് മുടിഞ്ഞ കലിപ്പ്?

എന്നാല്‍ അപ്രതീക്ഷിതമായി ആമീര്‍ ഖാന്‍ പിന്മാറിയത് പല കിംവദികള്‍ക്കും വഴിയൊരുക്കി. ഡേറ്റിന്റെ പ്രശ്‌നം പറഞ്ഞാണ് അമീര്‍ പിന്മാറിയിരുന്നത്.

ആമിര്‍ ശങ്കറിനെ പറ്റിച്ചതോ? ശങ്കറിന് ആമിറിനോട് മുടിഞ്ഞ കലിപ്പ്?

എന്നാല്‍ തിരക്കുകള്‍ കൊണ്ടല്ല, ബോളിവുഡിലെ നായക നിരയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ആമീര്‍ വില്ലനായി ബോളിവുഡില്‍ അഭിനയിച്ചാലും അഭിനയിക്കും. എന്നാല്‍ ഭാഷ കടന്ന് മറ്റൊരു ഇന്റസ്ട്രിയില്‍ വില്ലനാകാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് നടന്‍ പിന്മാറിയതെന്ന് കിംവദികളുണ്ടായിരുന്നു.

ആമിര്‍ ശങ്കറിനെ പറ്റിച്ചതോ? ശങ്കറിന് ആമിറിനോട് മുടിഞ്ഞ കലിപ്പ്?

ആമീര്‍ ഖാന്‍ തിരക്കുകള്‍ പറഞ്ഞ് ഒഴിഞ്ഞപ്പോഴൊന്നും ശങ്കറിന് കുഴപ്പമുണ്ടായിരുന്നില്ല. എന്നാല്‍ നടന്‍ തന്റെ മാനേജരുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന് കേട്ടപ്പോളാണ് ശങ്കറിന് കോപം വന്നതത്രെ.

ആമിര്‍ ശങ്കറിനെ പറ്റിച്ചതോ? ശങ്കറിന് ആമിറിനോട് മുടിഞ്ഞ കലിപ്പ്?

ഏറെക്കാലമായി തന്റെ മാനേജാരായി ജോലി നോക്കുന്ന അദൈ്വത് ചന്ദന്റെ കന്നി സംവിധാന സംരംഭത്തിനാണ് ആമീര്‍ ഇപ്പോള്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്. എ ആര്‍ റഹ്മാന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഈ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹമാണത്രെ ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത്.

ആമിര്‍ ശങ്കറിനെ പറ്റിച്ചതോ? ശങ്കറിന് ആമിറിനോട് മുടിഞ്ഞ കലിപ്പ്?

ആമിര്‍ ഖാന്‍ പിന്മാറിയതിന് ശേഷം എന്തിരന്‍ ടുവിലെ വില്ലന്‍ വേഷത്തിന് വേണ്ടി ശങ്കര്‍ കമലിനെയും പരിഗണിച്ചിരുന്നു. ആമീര്‍ പറഞ്ഞ കാരണങ്ങള്‍ പറഞ്ഞു തന്നെ കമലും പിന്മാറി

ആമിര്‍ ശങ്കറിനെ പറ്റിച്ചതോ? ശങ്കറിന് ആമിറിനോട് മുടിഞ്ഞ കലിപ്പ്?

ഒടുവിലിപ്പോള്‍ ചിയാന്‍ വിക്രമിനെയാണ് ചിത്രത്തിലെ വില്ലനായി പരിഗണിച്ചിരിക്കുന്നത്. ഒദ്യോഗിക സ്ഥിരീകരണം ഒന്നും ആയിട്ടില്ലെങ്കിലും വിക്രം തന്നെയാണെന്ന് ഉറപ്പിച്ച മട്ടാണ്. നേരത്തെ വിക്രമും ശങ്കറും ഒന്നിച്ച അന്യനും ഐ യും മികച്ച വിജയങ്ങളായിരുന്നു.

English summary
It looks like ace director Shankar is upset with Bollywood star Aamir Khan, if reports are to go by. The director has been trying to rope in Aamir for the antagonist's role in his upcoming biggie, Endhiran 2, a sequel to his super hit Endhiran for the last one year. The director had even written the role keeping the star in mind.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam