»   » രമ്യ കൃഷ്ണനൊപ്പം കമല്‍ ഒരു ഹോട്ടലില്‍ താമസിച്ചതില്‍ ഗൗതമിയ്ക്ക് ദേഷ്യമുണ്ടായിരുന്നു; ഇതും ഒരു കാരണം?

രമ്യ കൃഷ്ണനൊപ്പം കമല്‍ ഒരു ഹോട്ടലില്‍ താമസിച്ചതില്‍ ഗൗതമിയ്ക്ക് ദേഷ്യമുണ്ടായിരുന്നു; ഇതും ഒരു കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

പതിമൂന്ന് വര്‍ഷം ഒരുമിച്ച് താമിസിച്ച ഗൗതമിയും കമല്‍ ഹസനും വേര്‍പിരിഞ്ഞതാണ് ഇപ്പോള്‍ തമിഴകത്തെ ഏറ്റവും ചൂടുള്ള വാര്‍ത്ത. പിരിയുന്നു എന്ന പ്രഖ്യാപനം ട്വിറ്ററിലൂടെ ഗൗതമി തന്നെ നടത്തിയെങ്കിലും എന്തുകൊണ്ട് പരിയുന്നു എന്ന് ഗൗതമി പറഞ്ഞിരുന്നില്ല.

കമല്‍ ഹസനും അഭിരാമിയും വിവാഹിതരാകുന്നു; ഗൗതമിയെ പിരിഞ്ഞതിന് പിന്നിലെ കാരണം?

ഗൗതമിയുടെയും കമല്‍ ഹസന്റെയും വേര്‍പിരിയലിനെ പിന്നിലെ കാരണം അന്വേഷിച്ച് നടക്കുകയാണ് ഇപ്പോള്‍ പാപ്പരാസികള്‍. ഗൗതമിയും ശ്രുതി ഹസനും തമ്മിലുള്ള വഴക്കാണ് ഒരു കാരണം എന്ന് കണ്ടെത്തിയവരുണ്ട്. എന്നാല്‍ സമാനമായ വഴക്ക് ഗൗതമിയ്ക്ക് നടി രമ്യ കൃഷ്ണനുമായി ഉണ്ടായിരുന്നുവത്രെ.

രമ്യയുമായുള്ള വഴക്ക്

കമലും രമ്യ കൃഷ്ണനും ഒന്നിച്ച് അഭിനയിക്കുന്ന സബാഷ് നായിഡു എന്ന ചിത്രത്തിന്റെ കോസ്റ്റിയൂം ഡിസൈനര്‍ ഗൗതമിയാണ്. ഗൗതമി ഡിസൈന്‍ ചെയ്ത വേഷം രമ്യയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഇത് ധരിയ്ക്കില്ല എന്ന് രമ്യ മുഖത്ത് നോക്കി പറയുകയും ചെയ്തു.

ഗൗതമി പിണങ്ങിപ്പോന്നു

യുഎസ്സില്‍ വച്ചിട്ടായിരുന്നു സബാഷ് നായിഡുവിന്റെ ഷൂട്ടിങ്. രമ്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് ഗൗതമി പിണങ്ങി ചെന്നൈയിലേക്ക് മടങ്ങിപ്പോന്നുവത്രെ.

കമല്‍ വന്നില്ല

താനുമായി വഴക്കിട്ട രമ്യയ്‌ക്കൊപ്പം കമല്‍ തുടര്‍ന്ന് അഭിനയിക്കുന്നതും തനിയ്‌ക്കൊപ്പം തിരിച്ച് ചെന്നൈയിലേക്ക് വരാത്തതും മാത്രമല്ല, ആ രാത്രി കമല്‍ ഗൗതമിയ്‌ക്കൊപ്പം ഒരു ഹോട്ടലില്‍ താമസിച്ചത് ഗൗതമിയെ ചൊടിപ്പിച്ചു. എന്നാല്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ടീം അംഗങ്ങള്‍ എല്ലാവരും അന്ന് ആ ഹോട്ടലില്‍ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം

ശ്രുതിയുമായുള്ള വഴക്ക്

സമാനമായ വഴക്കാണ് ഗൗതമിയ്ക്ക് കമലിന്റെ മകള്‍ ശ്രുതി ഹസനുമായും ഉണ്ടായിരുന്നത്. ഗൗതമി ഡിസൈന്‍ ചെയ്ത വേഷം ശ്രുതിയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഇത് തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നമുണ്ടായിരുന്നു. ഈ രണ്ട് സംഭവത്തിനും പിന്നാലെയാണ് വേര്‍പിരിയുന്നതായി ഗൗതമി പ്രഖ്യാപിച്ചത്.

രമ്യ കൃഷ്ണന്റെ ഫോട്ടോസിനായി

English summary
Buzz is that actress Ramya Krishnan's tiff with Gautami is also one of the reasons for the latter's break up with Kamal Haasan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam