»   » സിദ്ധാര്‍ത്ഥിന് ധനുഷിനോട് അസൂയ, ട്വിറ്ററില്‍ കടുത്ത പോര്

സിദ്ധാര്‍ത്ഥിന് ധനുഷിനോട് അസൂയ, ട്വിറ്ററില്‍ കടുത്ത പോര്

Posted By: Rohini
Subscribe to Filmibeat Malayalam

സൗന്ദര്യത്തിന്റെ കാര്യത്തില്‍ തമിഴ് സിനിമാ നടന്മാരില്‍ ഒരു പടി മുന്നില്‍ തന്നെയാണ് സിദ്ധാര്‍ത്ഥ്. ശങ്കറിന്റെ ബോയിസ് (2002) എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ സിദ്ധാര്‍ത്ഥിന്റെ കരിയര്‍ ഗ്രാഫ് അത്ര മോശമല്ലെങ്കിലും ഉയര്‍ച്ചയുണ്ടായിട്ടില്ല.

എന്നാല്‍ സിദ്ധാര്‍ത്ഥിനൊപ്പം തന്നെ ഇന്റസ്ട്രിയിലെത്തിയ ധനുഷിന്റെ (തിരുടാ തിരുടി 2002) കാര്യം അങ്ങനെയല്ല. നല്ല റോളുകള്‍ ലഭിയ്ക്കുന്നതിനൊപ്പം പേരും പെരുമയുമായി. നിര്‍മാണ രംഗത്തും സജീവമായ ധനുഷ് ഇപ്പോള്‍ ഹോളിവുഡിലേക്കും ചുവട് മാറ്റുകയാണ്. ധനുഷിന്റെ ഈ വളര്‍ച്ചയില്‍ സിദ്ധാര്‍ത്ഥിന് കടുത്ത അസൂയയാണെന്നാണ് കേള്‍ക്കുന്നത്.

സിദ്ധാര്‍ത്ഥിന് ധനുഷിനോട് അസൂയ, ട്വിറ്ററില്‍ കടുത്ത പോര്

ബോളിവുഡിന് പുറമെ, ഹോളിവുഡിലും ധനുഷിന് മികച്ച വേഷങ്ങള്‍ ലഭിയ്ക്കുന്നതില്‍ സിദ്ധാര്‍ത്ഥിന് കടുത്ത അസൂയയാണത്രെ.

സിദ്ധാര്‍ത്ഥിന് ധനുഷിനോട് അസൂയ, ട്വിറ്ററില്‍ കടുത്ത പോര്

അസൂയയാണെന്ന് വെറുതേ പറഞ്ഞതല്ല. അതിന് കാരണമുണ്ട്. തന്റെ പുതിയ ഹോളിവുഡ് ചിത്രത്തെ കുറിച്ച് ധനുഷ് ട്വിറ്ററില്‍ ഒരു ട്വീറ്റിട്ടപ്പോള്‍ മിനിട്ടുകള്‍ക്കുള്ളില്‍ സിദ്ധാര്‍ത്ഥ് തന്റെ വാളില്‍ മറ്റൊരു ട്വീറ്റിട്ടു. 'ഉലന്തൂര്‍പേട്ടിലെ ഒരു തെരുവ് നായയ്ക്ക് നാഗൂര്‍ ബിരിയാണി കിട്ടണമെന്നാണ് എഴുതിയിരിക്കുന്നത് എങ്കില്‍ അത് ആര്‍ക്കും മാറ്റാന്‍ കഴിയില്ല' എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്

സിദ്ധാര്‍ത്ഥിന് ധനുഷിനോട് അസൂയ, ട്വിറ്ററില്‍ കടുത്ത പോര്

ട്വീറ്റില്‍ ധനുഷിന്റെ പേര് പരമാര്‍ശിച്ചിട്ടില്ലെങ്കിലും ധനുഷിനെ ഉദ്ദേശിച്ചാണ് ആ പോസ്‌റ്റെന്ന് ആരാധകര്‍ പറയുന്നു. ഇതിന്റെ പേരില്‍ ഒരു ഫാന്‍സ് യുദ്ധം തന്നെ ട്വിറ്ററില്‍ അരങ്ങേറുകയും ചെയ്തു. ജനുവരി അവസാനമായിരുന്നു ഈ സംഭവം

സിദ്ധാര്‍ത്ഥിന് ധനുഷിനോട് അസൂയ, ട്വിറ്ററില്‍ കടുത്ത പോര്

ബിരിയാണി പ്രശ്‌നം ഒന്ന് തലതാഴ്ത്തിയപ്പോള്‍ വീണ്ടും ഉളിയമ്പുമായെത്തി സിദ്ധാര്‍ത്ഥ്. കഴിഞ്ഞ ദിവസം ധനുഷ് തന്റെ പുതിയ സിനിമ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റൊരു ട്വീറ്റമായി സിദ്ധാര്‍ത്ഥ് എത്തി. 'തന്റെ നിര്‍മ്മാണ കമ്പനിയായ ന്യുഎയിജ് സിനിമകള്‍ ചെയ്യുന്നു. ഒരു നിര്‍മ്മാതാവെന്ന നിലയില്‍ മടി പിടിച്ചുള്ള തെരഞ്ഞെടുപ്പുകളില്ല. അടുത്ത പ്രഖ്യാപനം ഉടന്‍' ഉണ്ടാകുമെന്നുമായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.

English summary
Is Siddharth jealous of Dhanush bagging Hollywood film?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam