ചിമ്പു ഹന്‍സികയെ തഴഞ്ഞത് നയന്‍സിനുവേണ്ടി?

By Lakshmi

കോളിവുഡില്‍ പ്രണയഗോസിപ്പുകള്‍ക്ക് ഒരു പഞ്ഞവും ഉണ്ടാവാറില്ല. ഒന്നു കഴിയുമ്പോള്‍ മറ്റൊന്ന് എന്ന തരത്തില്‍ എല്ലാകാലത്തും ഇത് ഉണ്ടായിക്കൊണ്ടിരിക്കാറുണ്ട്. അടുത്തിടെ അമല പോള്‍- വിജയ് പ്രണമായിരുന്നു കോളിവുഡിലെ പ്രധാന ഐറ്റം. എന്നാല്‍ അവര്‍ വിവാഹം കഴിയ്ക്കാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചതോടെ അതിന്റെ ചൂട് പോയി. ഇപ്പോള്‍ കോളിവുഡ് പാപ്പരാസികള്‍ വീണ്ടും മറ്റൊരു കൂട്ടര്‍ക്ക് പിന്നാലെയാണ്.

പ്രണയഗോസിപ്പുകളിലൂടെ പലവട്ടം കുപ്രസിദ്ധി നേടിയിട്ടുള്ള ചിലമ്പരശനും പുര്‍വ്വകാമുകി നയന്‍താരയുമായി ഗോസിപ്പ് കോളത്തിലെ പുതിയ താരങ്ങള്‍. പണ്ട് പ്രണയിച്ച് വിവാദമേറെയുണ്ടാക്കിയ രണ്ടുപേരും ഇപ്പോള്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണെന്നാണ് കേള്‍ക്കുന്നത്. ഇടക്കാലത്ത് താന്‍ ഹന്‍സികയുമായി പ്രണയത്തിലാണെന്നും വിവാഹംകഴിയ്ക്കാന്‍ പോവുന്നുവെന്നും പറഞ്ഞുനടന്ന ചിമ്പു പെട്ടെന്നൊരു ദിവസം ഹന്‍സികയുമായി ഒരു ബന്ധവുമില്ലെന്ന് കാണിച്ച് പത്രക്കുറിപ്പും ഇറക്കിയിരുന്നു.

Is Simbu-Nayanthara together again

ഇപ്പോള്‍ കേള്‍ക്കുന്നത് നയന്‍താരയുമായി വീണ്ടും അടുത്തതിനാലാണ് ചിമ്പു ഹന്‍സികയെ തഴഞ്ഞതെന്നാണ്. ചിമ്പുവും നയന്‍സും കൂടി അടുത്തിടെ ഒരു ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ചിത്രം ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലാണെങ്കിലും രണ്ടുപേരും തമ്മിലുള്ള പഴയ അടുപ്പം പൊടിതട്ടിയെടുക്കാന്‍ ഈ ചിത്രം കാരണമായെന്നാണ് സംസാരം.

കഴിഞ്ഞ ദിവസം നടി തൃഷയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി നയന്‍താരയും ചിമ്പുവുമെല്ലാമെത്തിയിരുന്നു. അപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍ പുറത്തുവന്നതോടെ നയന്‍സും ചിമ്പുവും വീണ്ടും പ്രണത്തിലാണെന്നതരത്തില്‍ ഗോസിപ്പുകള്‍ സജീവമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X