»   » ശ്രീദേവി പുലിയുടെ ഷൂട്ടിങ് നിര്‍ത്തി വെപ്പിച്ചു; കാരണം കേള്‍ക്കണോ?

ശ്രീദേവി പുലിയുടെ ഷൂട്ടിങ് നിര്‍ത്തി വെപ്പിച്ചു; കാരണം കേള്‍ക്കണോ?

Posted By:
Subscribe to Filmibeat Malayalam

ഇളദയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് പുലി. ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരം ശ്രീദേവി തമിഴകത്തേക്കെത്തുന്നു എന്ന പ്രത്യേകതകൊണ്ടു തന്നെ ചിത്രം തുടക്കം മുതല്‍ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

എന്നാല്‍ ശ്രീദേവി കാരണം ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വയ്‌ക്കേണ്ടി വന്നു എന്നാണ് കോടമ്പക്കത്തു നിന്നും വരുന്ന ലേറ്റസ്റ്റ് വാര്‍ത്ത. ലൊക്കേഷനില്‍ ശ്രീദേവിയ്‌ക്കൊപ്പം എത്തിയ മകളുടെ ഫോട്ടോ ആരോ ഫോണില്‍ പകര്‍ത്തിയതിനെ തുടര്‍ന്നാണത്രെ ശ്രീദേവി ഷൂട്ടിങ് നിര്‍ത്തി വെപ്പിച്ചത്.

sridevi

കഥ ഇങ്ങനെ: ശ്രീദേവിയ്‌ക്കൊപ്പം മകള്‍ ജാന്‍വി പുലിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയിരുന്നു. യൂണിറ്റ് അംഗങ്ങളില്‍ ആരോ അനുവാദം കൂടാതെ ജാന്‍വിയുടെ ഫോട്ടോ ഫോണില്‍ പകര്‍ത്തി. ഇത് ശ്രീദേവി പ്രശ്‌നമാക്കുകയായിരുന്നത്രെ.

ഷൂട്ടിങ് നിര്‍ത്തിവയ്ക്കാനും അനുവാദമില്ലാതെ ഫോട്ടോ എടുത്ത ആളെ കണ്ടു പിടിയ്ക്കാനും ശ്രീദേവി ആവശ്യപ്പെട്ടു. ഒടുവില്‍ ആളെ കണ്ടെത്തി ഫോണില്‍ നിന്നും ഫോട്ടോ ഡിലീറ്റ് ചെയ്ത ശേഷമാണത്രെ ഷൂട്ടിങ് പുനരാരംഭിച്ചത്.

ശ്രീദേവിയെ കൂടാതെ ഹന്‍സിക മോട്ടുവാണിയും ശ്രുതി ഹസനുമാണ് ചിത്രത്തിലെ നായിക നിരയിലുള്ളത്. കിച്ച സുദീപ് വില്ലനായെത്തുന്ന ചിത്രത്തില്‍ പ്രഭു മറ്റൊരു പ്രധാന വേഷം ചെയ്യുന്നു. ചിത്രം വരുന്ന 17 ന് തിയേറ്ററുകളിലെത്തും

English summary
A latest buzz spread over the Tamil industry i.e Ilayathalapathi Vijay's highest budget movie 'Puli' completed long back. But the news is that Sridevi brought her daughter Jahnavi to the shooting spot of Puli but some one in the spot captured her picture in the mobile.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam