അച്ഛന്റെ വാക്കുകൾ കേട്ടില്ല, ജ്യോതികയുടെ നിർബന്ധത്തിന് വഴങ്ങി; താരകുടുംബത്തിൽ പ്രശ്നങ്ങളെന്ന് റിപ്പോർട്ട്
തമിഴകത്തെ പ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചതാണ്. 2006 ലാണ് ഇരുവരും വിവാഹിതരായത്. താരങ്ങളുടെ പ്രണയവും വിവാഹവും വലിയ തോതിൽ ചർച്ചയായതാണ്. ജ്യോതികയെ മരുമകളായി സ്വീകരിക്കാൻ സൂര്യയുടെ വീട്ടുകാർ ആദ്യം മടിച്ചിരുന്നു. വിവാഹത്തിന് സമ്മതം നൽകിയത് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ്. മുംബൈക്കാരിയാണ് ജ്യോതിക വ്യത്യസ്ത പശ്ചാത്തലത്തിൽ വളർന്ന ജ്യോതിക സൂര്യയുടെ ഭാര്യയായി തമിഴ് കുടുംബത്തിലേക്ക് കടന്ന് വന്നു.
തിരക്കേറിയ നടിയായിരുന്ന ജ്യോതിക അഭിനയ രംഗം വിട്ടു. രണ്ട് മക്കൾക്ക് ജന്മം നൽകി കുടുംബിനിയായി കഴിഞ്ഞു. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് അഭിനയ രംഗത്തേക്ക് താരം തിരിച്ചെത്തുന്നത്. ചെന്നെെയിൽ മാതാപിതാക്കൾക്കൊപ്പമാണ് സൂര്യയും ജ്യോതികയും കഴിഞ്ഞിരുന്നത്. അടുത്ത കാലത്ത് മുംബൈയിലേക്ക് ജ്യോതിക സൂര്യക്കൊപ്പം താമസം മാറി. ഇതേക്കുറിച്ച് നിരവധി ഗോസിപ്പുകൾ വന്നിരുന്നു.

സൂര്യയുടെ കുടുംബവും ജ്യോതികയും ഒത്ത് പോകുന്നില്ലെന്നായിരുന്നു പുറത്ത് വന്ന അഭ്യൂഹങ്ങൾ. ജ്യോതിക അഭിനയ രംഗത്തേക്ക് തിരിച്ച് വന്നതിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും ഗോസിപ്പുകൾ വന്നു. അതേസമയം കുടുംബവുമായും പ്രശ്നമാെന്നുമില്ലെന്നാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ജ്യോതിക വ്യക്തമാക്കിയത്.
ഇപ്പോഴിതാ സൂര്യയുടെ കുടുംബത്തിൽ മറ്റ് ചില പ്രശ്നങ്ങൾ പുകയുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സൂര്യയുടെ പിതാവ് ശിവകുമാർ കടുത്ത അതൃപ്തിയിലാണെന്ന് തമിഴ് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൂര്യയുടെ പ്രവൃത്തിയാണ് ഇതിന് കാരണമായത്. അടുത്തിടെ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിന്റെ ചെന്നെെ ടീമിനെ സൂര്യ വാങ്ങിയത്. ശിവകുമാറിന് ഈ നീക്കത്തിൽ എതിർപ്പുണ്ടായിരുന്നു.

പന്തയം പോലുള്ള ഇത്തരമാെരു ഡീൽ നല്ലതല്ലെന്ന് ശിവകുമാർ സൂര്യയെ ഉപദേശിച്ചു. എന്നാൽ ജ്യോതികയുടെ നിർബന്ധത്തിന് വഴങ്ങി സൂര്യ ക്രിക്കറ്റ് ടീം വാങ്ങിയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. പുറമേക്ക് ഒരു കുഴപ്പവുമില്ലെന്ന് നടിക്കുന്നുണ്ടെങ്കിലും കുടുംബത്തിനുള്ളിൽ പ്രശ്നങ്ങളാണെന്നും അഭ്യൂഹമുണ്ട്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ കുടുംബത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ജ്യോതിക പറഞ്ഞത്.
സൂര്യയുടെ പിതാവ് ശിവകുമാർ തന്നെ സിനിമാ അഭിനയത്തിൽ നിന്ന് വിലക്കിയിരുന്നില്ലെന്നും ജ്യോതിക വ്യക്തമാക്കി. തിരിച്ച് വരവിൽ തനിക്ക് പിന്തുണ നൽകിയത് സൂര്യയുടെ പിതാവാണ്. തന്റെ സിനിമകൾ കണ്ട് സംവിധായകരെ വിളിച്ച് അദ്ദേഹം സംസാരിക്കാറുണ്ടെന്നും ജ്യോതിക വ്യക്തമാക്കി.
മുംബൈയിലേക്ക് താമസം മാറിയതിന് കാരണം പ്രായമായ തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കാൻ വേണ്ടിയാണെന്നും താൽക്കാലികമായുള്ള താമസം മാറ്റം മാത്രമാണിതെന്നും ജ്യോതിക വ്യക്തമാക്കി. സൂര്യയുടെ കുടുംബത്തിൽ നിന്നും താനൊരുപാട് പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മയുമായി തനിക്ക് വലിയ അടുപ്പം ഉണ്ടെന്നും ജ്യോതിക പറഞ്ഞു.
കാതൽ ദ കോർ എന്ന സിനിമയിലാണ് ജ്യോതിക അവസാനമായി അഭിനയിച്ചത്. ഏറെക്കാലത്തിന് ശേഷം നടി മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമയാണ് കാതൽ. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മികച്ച പ്രകടനം നടി കാഴ്ച വെച്ചു. കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി കാതലനെ കാണുന്നെന്ന് അടുത്തിടെ ജ്യോതിക പറയുകയുമുണ്ടായി. തിരിച്ച് വരവിൽ പഴയത് പോലെ തിരക്ക് പിടിച്ച് ജ്യോതിക സിനിമകൾ ചെയ്യുന്നില്ല.


Click it and Unblock the Notifications