For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി ഒളിച്ചു വെക്കാനില്ല, കാമുകനൊപ്പം തമന്ന; പുതുവത്സരത്തിൽ ചുംബനം; വീഡിയോ വൈറൽ

  |

  തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങിയ താര സുന്ദരി ആണ് തമന്ന ഭാട്ടിയ. ഉത്തരേന്ത്യക്കാരിയായ നടി മോഡിലിം​ഗിൽ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. വളരെ പെട്ടെന്ന് തമിഴ്, തെലുങ്ക് സിനിമകളിൽ തമന്ന ശ്രദ്ധിക്കപ്പെട്ടു. ബോളിവുഡിൽ ഹിമ്മത്വാല ഉൾപ്പെടെയുള്ള സിനിമകൾ ചെയ്തെങ്കിലും വലിയ ജനശ്രദ്ധ ലഭിച്ചില്ല. പ്രത്യേകിച്ചും തെലുങ്ക് സിനിമാ ലോകമാണ് തമന്നയെ ഇരുകൈയും നീട്ടി സ്വീകരിച്ചത്. തെന്നിന്ത്യയിലെ മിക്ക സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പവും തമന്ന അഭിനയിച്ചു.

  Also Read: 'മണിയുടെ പേരിൽ കാശുണ്ടാക്കാൻ മുതിരുന്നവരുടെ ചതിക്കുഴികളിൽ പോയി പെടരുത്'; നാദിർഷയുടെ കുറിപ്പ് ഇങ്ങനെ!

  ​തുടക്ക കാലത്ത് സൂപ്പർ സ്റ്റാർ സിനിമകളിൽ ​ഗാന രം​ഗങ്ങളിൽ വന്ന് പോവുന്ന നായിക നടി ആയാണ് തമന്ന അഭിനയിച്ചത്. മികച്ച ഡാൻസർ കൂടി ആയ തമന്നയുടെ ​ഗാനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. പിന്നീട് ശ്രദ്ധേയമായ വേഷങ്ങളും തമന്നയ്ക്ക് ലഭിച്ച് തുടങ്ങി.

  ബാഹുബലിക്ക് ശേഷമാണ് തമന്നയുടെ കരിയർ ​ഗ്രാഫ് കുത്തനെ ഉയർന്നത്. ബാഹുബലി ആദ്യ ഭാ​ഗത്തിൽ ശ്രദ്ധേയ വേഷം ആയിരുന്നെങ്കിലും രണ്ടാം ഭാ​ഗത്തിൽ നടിക്ക് കാര്യമായൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.

  Also Read: നാത്തൂൻ പോര് എടുക്കാത്ത അനിയത്തിക്കുട്ടി, എല്ലാം മനസ്സിലാക്കുന്നവൾ; ചേട്ടന്റെ ഭാര്യക്ക് ആശംസയുമായി അനുശ്രീ

  കരിയറിന്റെ പുതിയൊരു ഘട്ടത്തിലാണ് തമന്ന ഇപ്പോൾ ഉളളത്. മുമ്പ് ചെയ്ത സിനിമകളിൽ നിന്ന് മാറി അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തമന്ന തെരഞ്ഞെടുക്കുന്നു. ഹോട്സ്റ്റാറിൽ പുറത്തിറങ്ങിയ നവംബർ സ്റ്റോറി എന്ന സീരീസിൽ തമന്നയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  കരിയറിൽ തിളങ്ങുമ്പോഴും വ്യക്തി ജീവിതത്തിൽ വളരെ സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന താരമാണ് തമന്ന. വർഷങ്ങൾ നീണ്ട കരിയറിൽ നടി ​ഗോസിപ്പുകളിൽ നിറഞ്ഞത് അപൂർവമാണ്. പ്രചരിച്ച ​ഗോസിപ്പുകളൊന്നും സത്യവും ആയിരുന്നില്ല.

  നടിയുടെ കാമുകൻ ആരെന്ന് സംബന്ധിച്ച് നേരത്തെ നിരവധി അഭ്യൂഹങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ നടിയെക്കുറിച്ച് പുതിയൊരു വാർത്തയാണ് പുറത്ത് വരുന്നത്. നടൻ വിജയ് വർമ്മയുമായി തമന്ന പ്രണയത്തിലാണത്രെ. ഇരുവരും ഒരുമിച്ചാണ് പുതുവത്സരം ആഘോഷിച്ചത്.

  രണ്ട് പേരും ചുംബിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. ലസ്റ്റ് സ്റ്റോറീസ് 2 എന്ന സീരിസിന്റെ ഷൂട്ടിം​ഗിനിടെ ആണ് തമന്നയും വിജയ് വർമ്മയും പരിചയപ്പെടുന്നത്. ഷൂട്ടിം​ഗിനിടെ ഇരുവരും തമ്മിൽ അടുക്കുകയായിരുന്നത്രെ.

  നേരത്തെയും വിജയ് വർമ്മയും തമന്നയും ഒരുമിച്ച് പാപ്പാരാസികളുടെ ക്യാമറ കണ്ണുകളിൽ പെട്ടിട്ടുണ്ട്. നടിയുടെ പിറന്നാളിന് വീട്ടിൽ വിജയ് വർമ്മ എത്തിയിരുന്നു. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി ഒരുപിടി സിനിമകളാണ് തമന്നയുടേതായി പുറത്തിറങ്ങാൻ ഉള്ളത്.

  വിജയ് വർമ്മയും കരിയറിന്റെ തിരക്കുകളിലാണ്. ഡാർലിം​ഗ്സ് ആണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ ആലിയ ഭട്ട്, ഷെഫാലി ഷാ, റോഷൻ മാത്യു തുടങ്ങിയവർക്കൊപ്പമാണ് നടൻ അഭിനയിച്ചത്.

  തമന്നയും വിജയ് വർമ്മയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ആന്തോളജി ആണ് ലസ്റ്റ് സ്റ്റോറീസ് 2. ഇതിന്റെ ഒന്നാം ഭാ​ഗം വലിയ ജനശ്രദ്ധ നേടിയിരുന്നു. മിർസാപൂർ സീസൺ 3 ആണ് വിജയ് വർമ്മയുടെ വരാനിരിക്കുന്ന പ്രൊജക്ട്. തമന്ന ആദ്യമായി മലയാള സിനിമയിലേക്കും കടന്ന് വരികയാണ്.

  ദിലീപ് നായകൻ ആവുന്ന ബാന്ദ്രയിൽ ആണ് താരം പ്രധാന വേഷം ചെയ്യുന്നത് അരുൺ ​ഗോപി ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

  Read more about: tamannaah bhatia
  English summary
  Is Tamannaah Bhatia And Vijay Varma Dating; New Year Celebration Video Of The Stars Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X