'ഗായികയുമായി രഹസ്യ ബന്ധം... വിവാഹ വാർഷികത്തിന് എത്താതെ ജയംരവി ​ഗോവയ്ക്ക് പോയി, ആർതിക്കും ചതി മനസിലായി'

ജയംരവി-ആർതി വിവാഹമോചനമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളിവുഡിലെ പ്രധാന ചർച്ചാ വിഷയം. കോടീശ്വരിയായ ആർതി നിർമാതാവ് സുജാത വിജയകുമാറിന്റെ മകളാണ്. രണ്ട് ആൺകുട്ടികളുടെ പിതാവായ നടൻ ഭാര്യയെ അറിയിക്കാതെയാണ് സോഷ്യൽമീഡിയ വഴി വിവാഹ​മോചനം പ്രഖ്യാപിച്ചത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ജയം രവിയുമായി തുറന്ന സംഭാഷണം നടത്താൻ താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ആ ശ്രമങ്ങൾ പാഴായി. ജയം രവിയുടെ പെട്ടന്നുള്ള ഈ പ്രഖ്യാപനം എന്നെ ഞെട്ടിച്ചു.

18 വർഷത്തെ വിവാഹജീവിതത്തിൽ ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കുമ്പോൾ അത് പരസ്പര ബഹുമാനത്തോടെയും സ്വകാര്യതയോടെയും കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നുമാണ് ആർതി ജയംരവിയുടെ പത്രകുറിപ്പ് വൈറലായതിന് പിന്നാലെ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചന ഹർജിയും ജയംരവി നൽകിയിട്ടുണ്ട്.

Jayam Ravi

തികച്ചും ഏകപക്ഷീയമായി തീരുമാനമെടുത്തതിന്റെ പേരിൽ ജയംരവിയെ ആരാധകരും സിനിമാപ്രേമികളും വിമർശിച്ചു. ജയംരവി-ആർതി വിവാ​ഹമോചനം ചർച്ചയാകുന്ന സാഹചര്യത്തിൽ നടനുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ ആരാധകർക്കിടയിൽ പ്രചരിക്കുന്നുണ്ട്. ഗായിക കെനിഷയുമായി ജയം രവിക്ക് ബന്ധമുണ്ടെന്നുള്ള തരത്തിൽ നിരവധി റിപ്പോർട്ടുകളാണ് വരുന്നത്. ജയം രവി അടുത്ത കാലത്തായി ഗോവയിൽ അടിക്കടി അവധിക്കാലം ചെലവഴിക്കാൻ പോകാറുണ്ടത്രെ.

ജയം രവിയുടെയും ആർതിയുടെയും വിവാഹ വാർഷിക ദിനമായ ജൂൺ നാലിന് ആർതിക്കും കുടുംബത്തിനും ഒപ്പം നടൻ ഉണ്ടായിരുന്നില്ല. കഴിഞ്ഞ 14 വർഷമായി ജയംരവി വിവാഹ വാർഷിക ദിനത്തിൽ സിനിമയുടെ ചിത്രീകരണം നിർത്തിവെച്ച് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സമയം ചിലവഴിക്കാൻ എത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അത് ഉണ്ടായില്ല.

ഗോവയിലേക്ക് അവധി ആഘോഷിക്കാൻ നടൻ പോയത് ആർതി കണ്ടെത്തിയതും പ്രശ്നങ്ങൾക്ക് കാരണമായി. ജയംരവി ​ഗോവ യാത്രയ്ക്ക് ഉപയോ​ഗിച്ചത് ആർതിയുടെ പേരിൽ വാങ്ങിയ കാറാണ്. നിരോധിച്ച സൺ ഫിൽട്ടർ പേപ്പർ ഒട്ടിച്ചിരുന്നുവെന്നതുകൊണ്ട് തന്നെ നടൻ വാഹനം ഉപയോ​ഗിച്ചപ്പോൾ പോലീസ് അത് പിടികൂടി കാറിന് പിഴ ചുമത്തി. വാഹനം ആർതിയുടെ പേരിലായിരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ സന്ദേശം ചെന്നത് ആർതിയുടെ ഫോണിലേക്കാണ്.

അങ്ങനെയാണ് രവിയുടെ ​ഗോവൻ യാത്രയെ കുറിച്ച് ആർതി അറിയുന്നതും ചോദ്യം ചെയ്യുന്നതും. എന്നാൽ കൃത്യമായ മറുപടി ഭർത്താവിൽ നിന്നും ലഭിക്കാതെ വന്നതോടെ ആർതി നടന്റെ പരിചയക്കാർക്കിടയിൽ അന്വേഷണം നടത്തി. അപ്പോഴാണ് ​ഗായികയായ കെനിഷയുടെ പേര് ആർതിയുടെ ചെവികളിൽ എത്തിയത്.

Jayam Ravi

കെനിഷ മാത്രമല്ല കൂടെ ഉണ്ടായിരുന്നത് തനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെന്നാണ് ചോദ്യം ചെയ്തപ്പോൾ ജയം രവി ഭാര്യയ്ക്ക് നൽകിയ മറുപടിയത്രെ. ഈ പ്രശ്നം രവിക്കും ആർതിക്കും ഇടയിൽ നിലനിൽക്കവെ മറ്റൊരു പ്രശ്നം കൂടിയുണ്ടായി. ആർതിയുടെ കാർ അമിതവേഗതയിൽ കെനിഷയാണ് ഓടിച്ചതെന്നും ആർതി മനസിലാക്കി. ഇതോടെയാണത്രെ രവി-ആർതി ബന്ധത്തിൽ വലിയ വിള്ളലുകൾ വീണത്.

പിന്നീട് നടത്തിയ അന്വേഷണത്തിൽ ​ഗോവയിൽ വരുമ്പോൾ സ്ഥിരമായി താമസിക്കാറുള്ള ഹോട്ടലിൽ അടുത്തിടെയായി രവി താമസിക്കാറില്ലെന്നും ആർതി കണ്ടെത്തിയെന്നും റിപ്പോർട്ടുണ്ട്. മാത്രമല്ല ​ഗോവയിൽ ജയം രവി ആഡംബര ബംഗ്ലാവ് വാങ്ങിയതായും തമിഴ് സിനിമാ മാധ്യമങ്ങളിൽ വന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടിൽ‌ പറയുന്നു. അതേസമയം ആർതിയുടെ അമ്മ സുജാതയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ജംയരവിയുടെ വിവാഹമോചന പ്രഖ്യാപനത്തിന് പിന്നിലെന്നും റിപ്പോർ‌ട്ടുകളുണ്ട്.

ഇപ്പോഴും മാരീഡ് ടു ജയം രവി എന്ന ഇന്‍സ്റ്റഗ്രാം ബയോ ആർതി മാറ്റിയിട്ടില്ല. ജയം രവിയുടെ ഇന്‍സ്റ്റഗ്രാമിലും ആർതിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്. ജൂണ്‍ 20ന് ജയം രവിയുടെ കരിയറിലെ പ്രധാന സിനിമയായ ജയം റിലീസായി 21 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ആരതി പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X