»   » രാമലീല ബഹിഷ്‌കരിക്കണോ, പിന്തുണയ്ക്കണോ? പിന്തുണയ്ക്കുന്നവരോട് ഒരേ ഒരു ചോദ്യം...

രാമലീല ബഹിഷ്‌കരിക്കണോ, പിന്തുണയ്ക്കണോ? പിന്തുണയ്ക്കുന്നവരോട് ഒരേ ഒരു ചോദ്യം...

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലെന്നല്ല സിനിമ ചരിത്രത്തില്‍ തന്നെ ഒരു സിനിമയും അഭിമുഖീകരിക്കാത്ത അനുശ്ചിതത്വത്തിലാണ് രാമലീല എന്ന ചിത്രമുള്ളത്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രത്തിന് വെല്ലുവിളിയായത് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിസ്ഥാനത്ത് വന്നതും തുടര്‍ന്നുണ്ടായ അറസ്റ്റുമായിരുന്നു.

ദേ 'പുള്ളിക്കാരന്‍' പിന്നേം തള്ളുന്നു... ഇക്കുറി കളക്ഷനിലല്ല, അതുക്കും മേലേ! തള്ളി തള്ളി ഇതെങ്ങോട്ടാ

ഇതെന്തൊരു തള്ളാണമ്മോ..! 'പുള്ളിക്കാരനെ' ഉന്തി മരത്തില്‍ കയറ്റി ഫാന്‍സ്! പ്രൊഡ്യൂസറും ഞെട്ടും?

തൊട്ടുപിന്നാലെ ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായി. ചിത്രത്തെ പിന്തുണച്ചത് ഒരു വിഭാഗം രംഗത്ത് എത്തിയതോടെ ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി മറ്റൊരു വിഭാഗവും പ്രബലമായി. നടിയോടുള്ള പിന്തുണ അറിയിക്കാനാണ് ചിത്രം ബഹിഷ്‌കരിക്കുന്നതെന്നായിരുന്നു അവര്‍ ഉന്നയിച്ച വാദം.

താരമല്ല സിനിമയാണ് പ്രധാനം

ദിലീപ് എന്ന വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ സിനിമ ബഹിഷ്‌കരിക്കുന്നതിനോട് താല്പര്യമില്ലെന്ന് ബഹുഭൂരിപക്ഷം സിനിമ പ്രേമികളും അഭിപ്രായപ്പെടുന്നത്. രാമലീലയ്ക്ക് വേണ്ടി ഒരു സംഘം നടത്തിയ അധ്വാനത്തെ മതിക്കണമെന്നാണ് അവര്‍ വാദിക്കുന്നത്.

നടിയെ ഒറ്റപ്പെടുത്തുന്നതിന് തുല്യം

രാമലീല തിയറ്ററില്‍ പോയി കാണുന്നതും ചിത്രത്തെ പ്രമോട്ട് ചെയ്യുന്ന ആക്രമണത്തിന് ഇരയായ നടിയെ ഒറ്റപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. ചിത്രത്തിന്റെ വിജയം ദിലീപിന്റെ വിജയമായും ദിലീപിനുള്ള പിന്തുണയായി കണക്കാക്കുമെന്നും അവര്‍ വാദിക്കുന്നു.

അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖര്‍

രാമലീലയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖ വ്യക്തികളും രംഗത്തെത്തിയിട്ടുണ്ട്. സിനിമ മേഖലയില്‍ നിന്നുള്ള സിനിമ ബഹിഷ്‌കരിക്കരുതെന്ന് അഭിപ്രായപ്പെടുന്നവരാണ്. എന്നാല്‍ മറ്റ് സാംസ്‌കാരിക മേഖലകളിലെ പ്രശസ്തര്‍ സിനിമയ്ക്കല്ല നടിക്ക് തന്നെയാണ് പിന്തുണ എന്നും വ്യക്തമാക്കുന്നു.

നടിക്ക് വേണ്ടി വാദിക്കാത്തത് എന്ത്?

ആക്രമണത്തിന് ഇരയായ നടിയുടെ മാനസീക വ്യാപരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇവര്‍ രാമലീലയ്ക്ക് എതിരായി സംസാരിക്കുന്നത്. രാമലീലയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ നടിക്ക് വേണ്ടി രംഗത്ത് ഇറങ്ങാത്തത് എന്താണെന്ന ചോദ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

നല്ല സിനിമയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ എവിടെ?

സിനിമ എന്ന കലയേയും അതിന് പിന്നില്‍ പ്രവര്‍ക്കുന്നവരുടെ അധ്വാനത്തേയും മാനിക്കുന്നവരാണ് എന്ന് പറഞ്ഞ് രാമലീലയേ പിന്തുണയ്ക്കുന്നവരോട്, മാന്‍ഹോള്‍, ഒറ്റാല്‍ തുടങ്ങിയ ചിത്രങ്ങള്‍ തിയറ്ററില്‍ പരാജയമായപ്പോള്‍ ഇവരൊക്കെ എവിടെ ആയിരുന്നു എന്നാണ് രാമലീലയ്ക്ക് എതിരെ വാദിക്കുന്നവരുടെ മറുചോദ്യം.

സിനിമ വേറെ കേസ് വേറെ

സിനിമ വേറെ കേസ് വേറെ എന്ന നിലപാട് രാമലീലയെ സംബന്ധിച്ച് സംവിധായകന്‍ വിനയനുള്ളത്. ദിലീപിനെതിരെ ശക്തമായ ആരോപണങ്ങളുമായി ആദ്യം മുതല്‍ രംഗത്തുള്ള വ്യക്തിയാണ് വിനയന്‍. അതേ വിനയന്‍ തന്നെയാണ് രാമലീലയ്ക്ക് അനുകൂലമായി രംഗത്തെത്തിയതും.

സിനിമയുടെ വിജയം കേസിനെ ബാധിക്കില്ല

രാമലീല എന്ന സിനിമയില്‍ അഭിനയിച്ചതിനുള്ള പ്രതിഫലം ദിലീപ് വാങ്ങിക്കഴിഞ്ഞു. ചിത്രത്തിന്റെ ഡബ്ബിംഗും പൂര്‍ത്തിയാക്കി. ഇനിയുള്ള സിനിമയുടെ വിജയ പരാജയങ്ങളും സാമ്പത്തീക നേട്ടങ്ങളും ദിലീപിനെ ബാധിക്കുന്നില്ല. സിനിമ വിജയമായി എന്നത് കേസിന് ഒരിക്കലും അനുകൂല ഘടകമായി മാറുന്നില്ലെന്നും വിനയന്‍ പറയുന്നു.

ആഷിഖ് അബുവും രാമലീലയ്‌ക്കൊപ്പം

അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയയില്‍ നടിക്ക് വേണ്ടി നിറഞ്ഞ് നിന്ന് ആഷിഖ് അബുവും കഴിഞ്ഞ് ദിവസം രാമലീലയ്ക്ക് വേണ്ടി രംഗത്തെത്തി. ചിത്രം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തോട് യോജിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ആഷിഖ് താനിപ്പോഴും നടിക്കൊപ്പമാണെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

കുറ്റക്കാരനാണെന്ന മുന്‍വിധി

ദിലീപ് കുറ്റക്കാരനാണെന്ന മുന്‍വിധിയാണ് ദിലീപ് ചിത്രങ്ങള്‍ ബഹിഷ്‌കരിക്കാനും ആ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ നശിപ്പിക്കാനുമുള്ള ആഹ്വാനത്തിന് പിന്നില്‍. ഈ കേസില്‍ ദിലീപ് കുറ്റവിമുക്തനായാല്‍ ഈ ചെയ്തതിനെല്ലാം ആര് ഉത്തരവാദിത്വം പറയും എന്നതും ആരും ചിന്തിക്കുന്നില്ല.

കോടതി ശിക്ഷിക്കട്ടെ പിന്നീടാം

ആക്രമണത്തിന് ഇരയായ നടിക്കൊപ്പം നില്‍ക്കാം, അത് ദിലീപിന് എതിരാകുന്നില്ല. ആക്രമികള്‍ അറസ്റ്റിലായിക്കഴിഞ്ഞു. ഇനി അറിയാനുള്ള ഗൂഢാലോചനയിലെ ദിലീപിന്റെ പങ്കാണ്. അത് തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്തട്ടെ. ബാക്കി ശിക്ഷകള്‍ പിന്നീടാകാം. രാമലീലയ്ക്ക് പിന്തുണ നല്‍കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുന്ന വാദം ഇതാണ്.

English summary
Probably no other Mollywood film in recent times would have had to face the kind of uncertainty in terms of release dates or its fate at the box office as Dileep's Ramaleela.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam