ഡിവോഴ്സിന് കാരണമായ യുവതി?; എല്ലാ മറച്ച് വെച്ച സമാന്ത ഒടുവിൽ തുറന്ന് പറയുകയാണോയെന്ന് ആരാധകർ
അടുത്ത കാലത്ത് തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറ്റവും കൂടുതൽ വ്യക്തി ജീവിതം ചർച്ചയായ നടിമാരിലൊരാളാണ് സമാന്ത. വിവാഹമോചനം, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചത് തുടങ്ങിയവ സമാന്തയെ തകർത്തിരുന്നു. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് നീങ്ങാൻ സാധിച്ച സമാന്തയെ ഏവരും അഭിനയിച്ചത്. വലിയ പ്രശ്നങ്ങളെയെല്ലാം ഒറ്റയ്ക്ക് അതിജീവിക്കാൻ സമാന്തയ്ക്ക് സാധിച്ചു. ആരും പ്രതീക്ഷിക്കാത്ത വാർത്തയായിരുന്നു സമാന്ത-നാഗ ചൈതന്യ വിവാഹ മോചനം.
ടോളിവുഡിൽ ആരാധകർ ആഘോഷിച്ച താര ദമ്പതികളാണ് സമാന്തയും നാഗ ചൈതന്യയും. യെ മായ ചെസവ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹവും നടന്നു. വിവാഹത്തിന് ശേഷവും സമാന്ത കരിയറിൽ തുടർന്നു. വിവാഹത്തിന് ശേഷമാണ് സമാന്തയുടെ കരിയറിൽ വലിയ ചലനങ്ങളുണ്ടാകുന്നത്. വ്യത്യസ്തമായ നിരവധി സിനിമകളുടെ ഭാഗമാകാൻ നടിക്ക് സാധിച്ചു.

ഫാമിലി മാൻ എന്ന സീരിസിലൂടെ പാൻ ഇന്ത്യൻ തലത്തിൽ നടിക്ക് പ്രശസ്തി ലഭിച്ചു. നടിയുടെ കരിയറിലെ തിരക്കുകളാണ് വിവാഹത്തെ ബാധിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ സമാന്ത തയ്യാറായതും നാഗ ചൈതന്യയെ ചൊടിപ്പിച്ചെന്ന് റിപ്പോർട്ടുകൾ വന്നു. തന്നെക്കുറിച്ച് വന്ന ഗോസിപ്പുകൾക്കെതിരെ സമാന്ത രംഗത്തെത്തുകയും ചെയ്തു. വിവാഹമോചനം നടന്നിട്ട് ഏറെ നാളായെങ്കിലും ഇവരെക്കുറിച്ചുള്ള ഗോസിപ്പുകൾക്ക് കുറവില്ല.
ഇപ്പോഴിതാ സമാന്തയെക്കുറിച്ച് പുതിയൊരു റിപ്പോർട്ടാണ് തെലുങ്ക് സിനിമാ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഉറ്റ സുഹൃൃത്ത് വിിവാഹമോചനമെന്ന തീരുമാനമെടുക്കാൻ നടിയെ സ്വാധീനിനിച്ചിട്ടുണ്ടെന്ന് ഈ റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ ദിവസം സമാന്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇതിന് കാരണമായത്.

എന്റെ എല്ലാ നല്ല തീരുമാനങ്ങൾക്കും ഒരു മുഖമുണ്ടെങ്കിൽ അതാണിത് എന്ന് കുറിച്ച് കൊണ്ടാണ് സമാന്ത തന്റെ സുഹൃത്തായ യുവതിയുടെ ഫോട്ടോ പങ്കുവെച്ചത്. പോസ്റ്റിന് താഴെ ചില കമന്റുകൾ വന്നു. അപ്പോൾ ഇവരാണ് വിവാഹമോചനത്തിന് പിന്നിലും എന്ന് ചിലർ കമന്റ് ചെയ്തു. നടി ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്ത് തീരുമാനത്തിലാണ് സുഹൃത്ത് സ്വാധീനിച്ചതെന്ന് സമാന്ത വ്യക്തമാക്കിയിട്ടില്ല.
വിവാഹമോചനം, മയോസിറ്റിസ് കാരണം സിനിമയിൽ നിന്ന് ചെറിയ ഇടവേളെയടുത്തത്, മയോസിറ്റിസ് ബാധിച്ച കാര്യം തുറന്ന് പറഞ്ഞത് തുടങ്ങിയ നിർണായകമായ പല തീരുമാനങ്ങളും ഇക്കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സമാന്ത എടുത്തിട്ടുണ്ട്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യമാണ് നടിക്ക് ആശ്വാസമായത്. വലിയൊരു സൗഹൃദ വലയം തന്നെ സമാന്തയ്ക്കുണ്ട്. വിവാഹ മോചനത്തിന് കാരണം എന്തെന്ന് നടി ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല.
ഗോസിപ്പുകൾക്കെതിരെ നാഗ ചൈതന്യയും നേരത്തെ സംസാരിച്ചിട്ടുണ്ട്. രണ്ട് പേരും എല്ലാം മറന്ന് മുന്നോട്ട് നീങ്ങിയെന്നും അഭ്യൂഹങ്ങൾ അനാവശ്യമാണെന്നും നാഗ ചൈതന്യ ചൂണ്ടിക്കാട്ടി. ഡിവോഴ്സിന് ശേഷം നടി ശോഭിത ധുലിപാലയുമായി നാഗ ചൈതന്യ ഡേറ്റിംഗിലാണെന്ന് ഗോസിപ്പുണ്ട്. തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെ മകനാണ് നാഗ ചൈതന്യ.


Click it and Unblock the Notifications