കീര്‍ത്തി സുരേഷിന്‍റെ പുതിയ രൂപം കണ്ട് ഞെട്ടി ആരാധകര്‍
മലയാളം പാടെ ഉപേക്ഷിച്ച് ഇപ്പോള്‍ തമിഴിലും തെലുങ്കിലും പൂര്‍ണ ശ്രദ്ധ കൊടുത്തിരിയ്ക്കുകയാണ് കീര്‍ത്തി സുരേഷ്. തെലുങ്കില്‍ പവര്‍സ്റ്റാര്‍ പവന്‍ കല്യാണ്‍ നായകനായി എത്തുന്ന അഗ്ന്യാതവസിയാണ് കീര്‍ത്തിയുടെ പുതിയ ചിത്രം.
അഗ്ന്യാതവസിയുടെ ഓഡിയോ ലോഞ്ചിന് വന്ന കീര്‍ത്തി സുരേഷിന്റെ കോലം കണ്ട് ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ക്യൂട്ട് സൗന്ദര്യം എന്ന് വിശേഷിപ്പിച്ച കീര്‍ത്തി തന്നെയാണോ ഇത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിയ്ക്കുന്നത്.

ഇതാണ് രൂപം
ഇതാണ് അഗ്നാതവസിയുടെ ഓഡിയോ ലോഞ്ചിന് വന്നപ്പോഴുള്ള കീര്‍ത്തിയുടെ രൂപം. സാരിയും കുപ്പായവുമൊന്നുമല്ല പ്രശ്‌നം.. കീര്‍ത്തിയുടെ ഹെയര്‍സ്റ്റൈലും മേക്കപ്പുമാണ് ആരാധകര്‍ക്ക് അത്ര സുഖിക്കാത്തത്.

ബാലതാരമായി താരപുത്രി
എണ്‍പതുകളിലെ ഹിറ്റ് നായിക മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകളായ കീര്‍ത്തി ബാലതാരമായിട്ടാണ് സിനിമാ ലോകത്ത് എത്തിയത്. ദിലീപിന്റെ കുബേരനില്‍ എത്തുന്ന മൂന്ന് കുട്ടികളില്‍ ഒരാള്‍ കീര്‍ത്തിയാണ്.

നായികയായി തുടക്കം
മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയെ വീണ്ടും പുനര്‍ജനിപ്പിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തിയുടെ മടങ്ങിവരവ്. ഇരട്ട വേഷത്തിലാണ് ആദ്യ ചിത്രം. തുടര്‍ന്ന് ദിലീപിനൊപ്പം റിങ് മാസ്റ്റര്‍ എന്ന ചിത്രം ചെയ്തു.

തമിഴിലേക്ക് ചുവട് മാറ്റം
ഇത് എന്ന മായം എന്ന എഎല്‍ വിജയ് ചിത്രത്തിലൂടെ വിക്രം പ്രഭവിന്റെ നായികയായിട്ടാണ് കീര്‍ത്തി തമിഴ് സിനിമാ ലോകത്ത് എത്തിയത്. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് ശിവകാര്‍ത്തികയനൊപ്പം അഭിനയിച്ച രജനി മുരുകന്‍ എന്ന ചിത്രത്തിലൂടെയാണ്.

തമിഴില്‍ ഹിറ്റ്
തമിഴില്‍ കീര്‍ത്തി സുരേഷ് മിന്നി കയറിയത് വളരെ പെട്ടന്നാണ്. തമിഴിലെ ഒട്ടുമിക്ക എല്ലാ യുവസൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. ധനുഷിനൊപ്പം തൊടാരി, ശിവകാര്‍ത്തികയനൊപ്പം റെമോ, വിജയ്‌ക്കൊപ്പം ഭൈരവ. വിക്രമിനും സൂര്യയ്ക്കുമൊപ്പമാണ് പുതിയ ചിത്രങ്ങള്‍.

തെലുങ്കിലേക്ക്
തമിഴിനൊപ്പം തെലുങ്കിലേക്കും കീര്‍ത്തി ശ്രദ്ധ കൊടുത്തു. നേനു ശൈലജ എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമാ അരങ്ങേറ്റം സിനിമയും കീര്‍ത്തിയും ശ്രദ്ധിക്കപ്പെട്ടു. നേനു ലോക്കല്‍ ആണ് കീര്‍ത്തിയുടെ മറ്റൊരു തെലുങ്ക് ചിത്രം.

പുതിയ സിനിമകള്‍
സൂര്യയ്‌ക്കൊപ്പം അഭിനയിച്ച താനാ സേര്‍ത കൂട്ടമാണ് റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. വിക്രമിനൊപ്പം സാമി 2 വിലും വിശാലിനൊപ്പം സണ്ടക്കോഴി 2 വിലുമാണ് നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. സാവിത്രിയുടെ ജീവിതം ആസ്പദമാക്കി തെലുങ്കിലും തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന മഹാനദി എന്ന ചിത്രത്തില്‍ സാവിത്രിയായി എത്തുന്നത് കീര്‍ത്തിയാണ്. ദുല്‍ഖറാണ് ജെമനി ഗണേഷനാകുന്നത്.


Click it and Unblock the Notifications