നിവിന്‍ പോളിയ്ക്ക് രണ്ടാമത് കുഞ്ഞ് ജനിച്ചോ, ഇതാണോ പൂര്‍ണ കുടുംബം?
സെലിബ്രിറ്റികളുടെ കുടുംബ കാര്യങ്ങളെല്ലാം നാട്ടിലെ പാട്ടായിരിക്കണമല്ലോ. അതങ്ങനെ തന്നെയുമാണ്. പ്രേമവും വിവാഹവും കുഞ്ഞിന്റെ ജനനവുമൊക്കെ ആരാധകര്‍ ചര്‍ച്ചചെയ്യും. പക്ഷെ ചര്‍ച്ചയിലൊന്നും പെടാത്ത ഒരു കുഞ്ഞിനെ കണ്ട ഞെട്ടലിലാണ് നിവിന്‍ പോളി ആരാധകര്‍.
ദാദ എന്ന ദാവീദാണ് നിവിന്‍ പോളിയുടെയും റിന്ന പോളിയുടെയും ഏക മകന്‍ എന്നാണ് ഇതുവരെ ആരാധകര്‍ നിനച്ചിരുന്നത്. എന്നാല്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞുകൂടെ ഉണ്ടത്രെ. നിവിന്‍ പോളി കുടുംബം എന്ന് പറഞ്ഞ് അനു മീഡിയ മോളിവുഡ് എന്ന ഓണ്‍ലൈന്‍ സിനിമാ പ്രമോഷന്‍ പേജിലാണ് ഈ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. കാണൂ...

നിവിന്‍ പോളിയ്ക്ക് രണ്ടാമത് കുഞ്ഞ് ജനിച്ചോ, ഇതാണോ പൂര്‍ണ കുടുംബം?
ഈ ഫോട്ടോയാണ് ഇപ്പോള്‍ നിവിന്‍ പോളിയുടെ പൂര്‍ണ കുടുംബം എന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. സത്യമോ മിഥ്യയോ എന്നറിയില്ല. നിവിന്‍ പോളിയ്ക്കും റിന്നയ്ക്കും ഒറു പെണ്‍കുഞ്ഞ് ജനിച്ചു എന്നാണ് വാര്‍ത്തകള്‍

നിവിന്‍ പോളിയ്ക്ക് രണ്ടാമത് കുഞ്ഞ് ജനിച്ചോ, ഇതാണോ പൂര്‍ണ കുടുംബം?
സെലിബ്രിറ്റികളെ കുറിച്ച് മാത്രമല്ല, അവരുടെ സ്വകാര്യ കുടുംബ ജീവിതത്തെ കുറിച്ചും ആരാധകര്‍ക്ക് നല്ല ധാരണയാണ്. അടുത്തിടെ നിവിന്‍ പോളിയുടെ സിനിമകളുടെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടികളിലൊക്കെ റിന്നയും പങ്കെടുത്തിരുന്നല്ലോ. അപ്പോഴൊന്നും ഗര്‍ഭിണിയാണെന്ന് പറഞ്ഞില്ലല്ലോ

നിവിന്‍ പോളിയ്ക്ക് രണ്ടാമത് കുഞ്ഞ് ജനിച്ചോ, ഇതാണോ പൂര്‍ണ കുടുംബം?
പ്രേമത്തിന്റെ വിജയത്തിന് ശേഷം പല മാധ്യമങ്ങള്‍ക്കും നിവിന്‍ അഭിമുഖം നല്‍കിയിട്ടുണ്ട്. പ്രൊഫഷണല്‍ ലൈഫിന്റെ കാര്യങ്ങള്‍ക്കൊപ്പം ഫാമിലി ലൈഫിന്റെ കാര്യവും അവിടെയൊക്കെ നിവിന്‍ പങ്കുവച്ചിരുന്നു. ഭാര്യ റിന്നയെ കുറിച്ചും മകന്‍ ദാവീദിനെ കുറിച്ചുമല്ലാതെ പുതിയ അതിഥി വരുന്നതിനെ കുറിച്ചോ വന്നതിനെ കുറിച്ചോ നിവിന്‍ പറഞ്ഞില്ല.

നിവിന്‍ പോളിയ്ക്ക് രണ്ടാമത് കുഞ്ഞ് ജനിച്ചോ, ഇതാണോ പൂര്‍ണ കുടുംബം?
റിന്നയും നിവിനും പ്രണയിച്ച് വിവാഹിതരായവരാണ്. ഫിസാറ്റില്‍ എന്‍ജിനിയറിങിന് ഒരുമിച്ച് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടന്നു. നിവിന്‍ സിനിമയില്‍ വന്നതിന് ശേഷമായിരുന്നു വിവാഹം

നിവിന്‍ പോളിയ്ക്ക് രണ്ടാമത് കുഞ്ഞ് ജനിച്ചോ, ഇതാണോ പൂര്‍ണ കുടുംബം?
ദാദയാണ് നിവിന്റെയും റിന്നയുടെയും ഏക മകനായി ഇതുവരെ ആരാധകര്‍ നിനച്ചിരുന്നത്. നിവിനൊപ്പം പൊതുപരിപാടികളിലൊക്കെ പങ്കെടുക്കുന്ന ദാവീദും ഒരുകൊച്ചു സ്റ്റാറാണ്.

നിവിന്‍ പോളിയ്ക്ക് രണ്ടാമത് കുഞ്ഞ് ജനിച്ചോ, ഇതാണോ പൂര്‍ണ കുടുംബം?
ഈ ഫോട്ടോ ആരാധകരുടെ കലാസൃഷ്ടിയോ സത്യമോ എന്ന് വൈകാതെ നിവിന്‍ പോളി തന്നെ വ്യക്തമാക്കും എന്ന് വിശ്വസിക്കാം. അല്ലെങ്കില്‍ പല കെട്ടുകഥളുടെയും കൂടെ ഒഴുകിപ്പോകും.

Click it and Unblock the Notifications