ഡിമാന്റ് കൂടിയപ്പോള്‍ അജുവിന് അഹങ്കാരം, പ്രതിഫലം കൂട്ടി, സെറ്റില്‍ വൈകി എത്തുന്നു??
മുമ്പൊക്കെ നായികാ നായകന്മാര്‍ക്ക് വേണ്ടിയൊക്കെ സംവിധായകരും നിര്‍മാതാക്കളും ഒരുപാട് കാത്തിരുന്നിട്ടുണ്ട്. ചിലര്‍ ജാഡയുടെ ഭാഗമായും മറ്റു ചിലര്‍ തിരക്കുകളുടെ ഭാഗമായും സെറ്റില്‍ വൈകിയെത്തുന്നതൊക്കെ പതിവായിരുന്നു.
ഇപ്പോള്‍ താരജാഡ യുവതാരം അജു വര്‍ഗീസിനാണെന്നാണ് കേള്‍ക്കുന്നത്. ജഗതി കിടപ്പിലായതുകൊണ്ടും, ജഗദീഷും സലീം കുമാറുമൊക്കെ ഹാസ്യത്തരം വിട്ടതുകൊണ്ടും ഇപ്പോള്‍ മാര്‍ക്കറ്റ് അജു വര്‍ഗീസിനാണ്. അത് താരം നന്നായി മുതലെടുക്കുന്നുണ്ടെന്നാണ് പാപ്പരാസികള്‍ക്കിടയിലെ അടക്കം പറച്ചില്‍. പ്രതിഫലം കൂട്ടിയെന്നും സെറ്റില്‍ വൈകിയെത്തുന്നു എന്നുമൊക്കെ നടനെ കുറിച്ച് ആരോപണങ്ങളുയരുന്നു. നോക്കാം,

ഡിമാന്റ് കൂടിയപ്പോള്‍ അജുവിന് അഹങ്കാരം, പ്രതിഫലം കൂട്ടി, സെറ്റില്‍ വൈകി എത്തുന്നു??
ഡിമാന്റ് കൂടിയതോടെ അജു വര്‍ഗീസ് പ്രതിഫലം കൂട്ടി എന്നാണ് കേള്‍ക്കുന്നത്. ഇപ്പോള്‍ നിവിന്‍ പോളി വാങ്ങുന്നതിന് അടുത്തുവരെ എത്തിയത്രെ.

ഡിമാന്റ് കൂടിയപ്പോള്‍ അജുവിന് അഹങ്കാരം, പ്രതിഫലം കൂട്ടി, സെറ്റില്‍ വൈകി എത്തുന്നു??
സെറ്റില്‍ വൈകിയെത്തുന്നതും അജുവിനിപ്പോള്‍ ഒരു ശീലമാണെന്ന് കേള്‍ക്കുന്നു. പലരും അജുവിന് വേണ്ടി കാത്തിരിക്കുകയാണത്രെ. മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണമാണ് അജു വൈകുന്നത്.

ഡിമാന്റ് കൂടിയപ്പോള്‍ അജുവിന് അഹങ്കാരം, പ്രതിഫലം കൂട്ടി, സെറ്റില്‍ വൈകി എത്തുന്നു??
ഒടുവില്‍ കാത്തിരുന്നത് ജനപ്രിയ നായകന്‍ ദിലീപാണത്രെ. ടു കണ്‍ട്രീസ് എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം അജുവും അഭിനയിക്കുന്നുണ്ട്. സെറ്റില്‍ അജു എത്താന്‍ വൈകിയെങ്കിലും ദിലീപിന് മുഷിപ്പൊന്നും ഇല്ലത്രെ. പലതിരക്കുകളും ഉണ്ടായിട്ടും ദിലീപ് ഇതൊരു സാധാരണ സംഭവമായി ചിരിച്ചു തള്ളുകയായിരുന്നത്രെ

ഡിമാന്റ് കൂടിയപ്പോള്‍ അജുവിന് അഹങ്കാരം, പ്രതിഫലം കൂട്ടി, സെറ്റില്‍ വൈകി എത്തുന്നു??
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അജു വര്‍ഗീസിന്റെ തുടക്കം. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ നടന് ബ്രേക്ക് നല്‍കിയതും വിനീതാണ്.

ഡിമാന്റ് കൂടിയപ്പോള്‍ അജുവിന് അഹങ്കാരം, പ്രതിഫലം കൂട്ടി, സെറ്റില്‍ വൈകി എത്തുന്നു??
ഇന്റസ്ട്രിയില്‍ ഒരുമിച്ച് വന്നവരാണ് നിവിനും അജുവും. ആദ്യ ചിത്രം മുതല്‍ അജുവും നിവിനും ഒരുമിച്ചാണ്. സിനിമയില്‍ എന്നപോലെ ജീവിതത്തിലും ഇരുവരും അടുത്ത സുഹൃത്തുക്കള്‍. നിവിന്‍ നായകന്‍ എന്ന നിലയില്‍ വളര്‍ന്നപ്പോള്‍ അജു ഹാസ്യ താരമെന്ന രീതിയിലും ശ്രദ്ധിക്കപ്പെട്ടു.

ഡിമാന്റ് കൂടിയപ്പോള്‍ അജുവിന് അഹങ്കാരം, പ്രതിഫലം കൂട്ടി, സെറ്റില്‍ വൈകി എത്തുന്നു??
ഏത് നായകന്മാര്‍ക്കൊപ്പമാണെങ്കിലും പെട്ടന്ന് അവരുമായി അടുക്കാനുള്ള കഴിവ് അജുവിനുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെ കൂടാതെ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ബിജു മേനോന്‍ തുടങ്ങി എല്ലാവരുടെയും കൂടെ അജു അഭിനയിച്ചിട്ടുണ്ട്.

ഡിമാന്റ് കൂടിയപ്പോള്‍ അജുവിന് അഹങ്കാരം, പ്രതിഫലം കൂട്ടി, സെറ്റില്‍ വൈകി എത്തുന്നു??
പെട്ടന്നാണ് അജു മലയാള സിനിമയില്‍ തന്റെ ഇടം കണ്ടെത്തിയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതുവരെ നാല്‍പതില്‍ അധികം ചിത്രങ്ങളില്‍ അജു അഭിനയിച്ചു കഴിഞ്ഞു. ഇടയില്‍ നമസ്‌തേ ബാലി പോലുള്ള ചിത്രങ്ങളില്‍ നായകനുമായി

ഡിമാന്റ് കൂടിയപ്പോള്‍ അജുവിന് അഹങ്കാരം, പ്രതിഫലം കൂട്ടി, സെറ്റില്‍ വൈകി എത്തുന്നു??
വെള്ളിത്തിരയിലെ അജുവിന്റെ ഗുരുവായ വിനീത് ശ്രീനിവാസനില്‍ നിന്ന് ഇനി സംവിധാനം പഠിക്കാന്‍ പോകുന്നു എന്നും കേള്‍ക്കുന്നുണ്ട്. വിനീതിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ജോയിന്‍ ചെയ്യാന്‍ പോകുകയാണത്രെ.

Click it and Unblock the Notifications