»   » ഇഷ തല്‍വാറിനുള്ള മീന്‍ കറിയില്‍ പാറ്റ

ഇഷ തല്‍വാറിനുള്ള മീന്‍ കറിയില്‍ പാറ്റ

Posted By:
Subscribe to Filmibeat Malayalam

തട്ടത്തിന്‍ മറയത്തെ സുന്ദരിയ്ക്കിപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ച് ഏതാണ്ടൊക്കെ പുടികിട്ടിയിട്ടുണ്ടാവും. രണ്ട് പടത്തില്‍ നടിച്ചപ്പോഴേക്കും ഇവിടുത്തെ നാട്ടുകാര്‍ ദിവസവും അനുഭവിയ്ക്കുന്ന ദുരിതങ്ങള്‍ നേരിട്ട കണ്ട് ബോധ്യപ്പെടാനുള്ള അവസരമാണ് ഇഷ തല്‍വാറിന് ക ഒത്തുവന്നത്.

കാര്യം നിസ്സാരമാണ്, കഴിഞ്ഞദിവസം വിളമ്പിയ മീന്‍കറിയില്‍ നിന്നും ഇഷയ്ക്ക് കിട്ടിയത് ഒരു പാറ്റയെയാണ്. ശംഖുമുഖം ബീച്ചിലെ തരക്കേടില്ലാത്ത ഒരു ഹോട്ടലില്‍ നിന്നാണ് പാറ്റയിട്ടു വച്ച രുചികരമായ മീന്‍കറി നടിയ്ക്ക്് മുന്നില്‍ വിളമ്പിയത്.

Isha Talwar

കറിയില്‍ നിന്നും പാറ്റയും പുഴുവുമൊക്കെ കിട്ടുന്നത് ഒരു പതിവായതിനാല്‍ നാട്ടുകാര്‍ അതിപ്പോള്‍ വലിയ കാര്യമായി എടുക്കാറില്ല, അതൊക്കെ മാറ്റിവച്ചു കഴിയ്ക്കാന്‍ അവര്‍ ശീലിച്ചു കഴിഞ്ഞാല്‍. എന്നാല്‍ താരങ്ങള്‍ക്ക് ഇതൊക്കെ ഒരു പുതുമ തന്നെയാവും.

ഐ ലവ് മീയ്ക്ക് ശേഷം മലയാളത്തില്‍ കൂടുതല്‍ സജീവമാകാനുള്ള മോഹം ഇതോടെ ഇഷ അവസാനിപ്പിച്ചുവോയെന്നാണ് ഇനി അറിയേണ്ടത്.

English summary
Isha allegedly found a cockroach in her fish curry. The curry was bought from a hotel at Sanghumugham. It seems movie stars too are not immune to the unhygienic conditions here

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam