»   » പൃഥ്വിരാജ് ഭീഷണിപ്പെടുത്തി, മമ്മൂട്ടി ഞെട്ടി... അരുതെന്ന് മോഹന്‍ലാല്‍ തടഞ്ഞു!!

പൃഥ്വിരാജ് ഭീഷണിപ്പെടുത്തി, മമ്മൂട്ടി ഞെട്ടി... അരുതെന്ന് മോഹന്‍ലാല്‍ തടഞ്ഞു!!

Posted By: Rohini
Subscribe to Filmibeat Malayalam

കോടതി ഉത്തരവ് വരുന്നതിന് മുന്‍പേ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഒരു വിഭാഗം ആള്‍ക്കാര്‍ക്ക് അതൃപ്തിയുണ്ട്. പൃഥ്വിരാജ് എന്ന യുവ നടന്‍ ഒറ്റയാളുടെ തീരുമാനത്തിലാണ് ഈ നടപടി എന്നാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകള്‍.

ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ യുവതാരങ്ങള്‍ക്കൊപ്പം പുതിയ സംഘടന ഉണ്ടാക്കുമെന്ന് പൃഥ്വി ഭീഷണിപ്പെടുത്തുകയായികുന്നുവത്രെ. ഇതില്‍ മമ്മൂട്ടിയും മോഹന്‍ലാലും വീണു എന്നാണ് കേട്ടത്.

പൃഥ്വി കയറിയത്

ദിലീപ് അറസ്റ്റിലായ പശ്ചാത്തലത്തില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യുട്ടീവ് യോഗത്തിന് എല്ലാം തീരുമാനിച്ചിട്ടാണ് പൃഥ്വിരാജ് എത്തിയത്. തനിക്ക് ചില നിലപാടുകളുണ്ടെന്നും, അത് അംഗീകരിച്ചില്ലെങ്കില്‍ അപ്പോള്‍ പ്രതികരിക്കും എന്ന് മാധ്യമങ്ങളോട് പറഞ്ഞിട്ടാണ് പൃഥ്വി യോഗത്തിന് കയറിയത്.

പൃഥ്വിയുടെ ഭീഷണി

ദിലീപിനെ അമ്മയുടെ അംഗത്വത്തില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ താര സംഘടന തന്നെ പിളരും എന്ന് പൃഥ്വിരാജ് സൂചന നല്‍കിയത്രെ. രമ്യ നമ്പീശനും ആസിഫ് അലിയും പൃഥ്വിയെ പിന്തുണച്ചതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്

മമ്മൂട്ടി ഞെട്ടി, ലാല്‍ തടഞ്ഞു

ചര്‍ച്ച തുടരുമ്പോള്‍ ദിലീപിനെ പുറത്താക്കാന്‍ കഴിയില്ലെന്ന് താന്നെ ആയിരുന്നു അമ്മയുടെ ജനറല്‍ സെക്രട്ടറി ആയ മമ്മൂട്ടിയുടെ നിലപാട്. ങ്ങനെ എങ്കില്‍ ബാക്കി ഞാന്‍ മാധ്യമങ്ങളോട് പറയാം എന്നായിരുന്നു പൃഥിയുടെ ഭീഷണി. ഇത് കേട്ട് മമ്മൂട്ടി ഞെട്ടി. മോഹന്‍ലാല്‍ പൃഥ്വിരാജിനെ തടഞ്ഞു.

പിന്നെ എല്ലാം പെട്ടന്ന്

പിന്നെ എല്ലാം അതിവേഗം ആയിരുന്നു. പുറത്തുള്ള ഡി ടി പി ഓപ്പറേറ്റര്‍ കൊണ്ട് പ്രസ്താവന തയ്യാറാക്കി. മമ്മൂട്ടി അത് വിശദീകരിക്കുകയും ചെയ്തു. പൃഥ്വിയുടെ തീരുമാനത്തെ പിന്തുണയ്ക്കുകയല്ലാതെ താരരാജക്കന്മാര്‍ക്കും വേറെ രക്ഷ ഇല്ലായിരുന്നു.

ഇനി സംഭവിയ്ക്കുന്നത്

ഇനി സംഭവിയ്ക്കുന്നത് മറ്റൊരു തുടക്കമായിരിയ്ക്കും. അമ്മയുടെ നേതൃസ്ഥനത്തേക്ക് യുവതാരങ്ങള്‍ കടന്ന് വരും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. പൃഥ്വിരാജും ആസിഫ് അലിയും തന്നെ എല്ലാത്തിനും ചുക്കാന്‍ പിടിയ്ക്കുമത്രെ.

English summary
It was Prithviraj's decision

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam