»   » സല്‍മാന്‍ ഇലുയ ബന്ധത്തില്‍ വിള്ളല്‍, സല്ലു നിരാശപ്പെടേണ്ടി വരുമോ?

സല്‍മാന്‍ ഇലുയ ബന്ധത്തില്‍ വിള്ളല്‍, സല്ലു നിരാശപ്പെടേണ്ടി വരുമോ?

Posted By: Nimisha
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാനും കാമുകി ഇലുയ വഞ്ചറും തമ്മില്‍ പൊരിഞ്ഞ വഴക്കാണ്. രണ്ടു പേരിലും തമ്മിലുള്ള വഴക്ക് വേര്‍ പിരിയലില്‍ ചെന്നവസാനിക്കുന്ന ലക്ഷണത്തിലാണ് കാര്യങ്ങളുടെ പോക്ക്. വ്യത്യസ്ത വ്യക്തിത്വമുള്ള രണ്ട് പേര്‍ക്കിടയില്‍ പ്രണയം ഉടലെടുക്കുന്നത് സ്വഭാവികമാണ്.

അന്യോന്യം മനസ്സിലാക്കി ജീവിച്ചാലേ ബന്ധങ്ങള്‍ നില നില്‍ക്കുള്ളൂ. തുടരാന്‍ പറ്റില്ലെന്ന് മനസ്സിലാക്കിയാല്‍ അവിടെ വെച്ച് നിര്‍ത്തുന്നതാണ് ഇപ്പോഴത്തെ രീതി ബോളിവുഡിലെ സ്ഥിതിയും മറിച്ചല്ല. സല്‍മാന്‍ ഖാന്റെ പുതിയ ബന്ധത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം സ്വീകരിച്ചത്.

 iulia-vantur-salman-khan

ഐശ്വരാ റായി ഉപേക്ഷിച്ചു പോയതില്‍ നിരാശനായി കഴിയുന്നതിനിടയ്ക്കാണ് സല്ലു ഇലുയ യെ കണ്ടുമുട്ടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. സല്ലുവുമായുള്ള ബന്ധം സുരക്ഷിതമല്ലെന്നു പറഞ്ഞാണ് ഐശ്വര്യ റായ് പൊടിയും തട്ടി പോയത്. ഇലിയയും ഇതു പോലെ പോകുമോയെന്ന് കാത്തിരുന്നു കാണാം. ഇരുവരും തമ്മില്‍ വ്യത്യസ്തതകള്‍ ഏറെയുണ്ട്.

ഇരുവരുടെയും സാംസ്‌കാരിക ചുറ്റുപാടുകള്‍ വിഭിന്നമാണ്. സല്ലുവിന്റെ ഇഷ്ടത്തിനനുസരിച്ച് മാറാന്‍ താന്‍ അങ്ങേയറ്റം ശ്രമിക്കുന്നുണ്ടെന്ന് ഇലുയ പറയുന്നു. സല്ലുവിന്റെ വീട്ടുകാര്‍ ആഗ്രഹിക്കും പോലൊരു കുടുംബിനിയാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ഇടയ്ക്കിടെയുള്ള ഉര്‍വശിയുടെ വരവ് സല്ലുവിന്റെ കാമുകിയുടെ സൈ്വര്യം കെടുത്തുന്നുണ്ട്. സല്ലുവിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകയാണ് ഉര്‍വശി. ഇത് സംബന്ധിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍ സല്‍മാന്റെ കുടുംബത്തിനെയും അസ്വസ്ഥരാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

English summary
Iulia Vantur Fed Up With Salman Khan Because Of This Reason?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam