»   » മുന്‍ കാമുകിയുടെ കഥ പുതിയ കാമുകിയോട് തുറന്ന് പറഞ്ഞ് സല്‍മാന്‍ ഖാന്‍ ഏറ്റ് വാങ്ങിയത് മുട്ടന്‍ പണിയോ?

മുന്‍ കാമുകിയുടെ കഥ പുതിയ കാമുകിയോട് തുറന്ന് പറഞ്ഞ് സല്‍മാന്‍ ഖാന്‍ ഏറ്റ് വാങ്ങിയത് മുട്ടന്‍ പണിയോ?

Posted By:
Subscribe to Filmibeat Malayalam

സിനിമയിലെ പോലെ തന്നെയാണ് ചില താരങ്ങള്‍ ജീവിതത്തിലും. ഡ്രസ് മാറുന്നത് പോലെ കാമുകിമാരെ മാറ്റുന്നവരാണ് കൂടുതലും. പലര്‍ക്കും ഒന്നിലധികം ബന്ധങ്ങളുണ്ടാവും.

സല്‍മാന്‍ ഖാനും ലുലിയ വാന്റ്‌റും ഇപ്പോള്‍ പ്രണയത്തിലാണ്. അതിനിടയില്‍ സല്‍മാന്‍ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് ലുലിയയോട് പറഞ്ഞിരിക്കുകയാണ്. കഥ കേട്ട് കഴിഞ്ഞപ്പോള്‍ ലുലിയക്ക് ഐശ്വര്യ റായിയെ വളരെ ഇഷ്ടമായിരിക്കുകയാണ്. എന്നാല്‍ ഒരാളെ മാത്രം ലുലിയ്ക്ക് ഇഷ്ടമായിട്ടില്ല.

ഗാലറികളെ ആരവത്തില്‍ മുഴക്കിയ സച്ചിന്‍ ഇന്ന് തിയറ്ററുകളില്‍ ആവേശ കടലാവും!!!

ഐശ്വര്യ റായിയെ ഇഷ്ടപ്പെട്ട് ലുലിയ

കാന്‍ ചലച്ചിത്രേത്സവത്തില്‍ പോയി തരംഗമായിരിക്കുകയാണ്. മേളയിലെ പ്രധാന ആകര്‍ഷണം ഐശ്വര്യയായിരുന്നു. സിന്‍ഡ്രല്ലയുടെ വേഷത്തിലെത്തിയ ഐശ്വര്യയെ സല്‍മാന്‍ കാമുകിയ ലുലിയ വാന്റര്‍ക്ക് നന്നായി ഇഷ്ടമായിരിക്കുകയാണ്.

ഐശ്വര്യയെക്കുറിച്ച് തുറന്ന പറഞ്ഞ് സല്‍മാന്‍

ആദ്യ കാലത്ത് ഐശ്വര്യയും സല്‍മാന്‍ ഖാനും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് പുതിയ കാമുകിയായ ലുലിയയോട് സല്‍മാന്‍ ഖാന്‍ എല്ലാം തുറന്ന് പറയുകയായിരുന്നു.

ഒന്നിച്ചഭിനയിച്ച സിനിമ ഇഷ്ടത്തിലാക്കി

സല്‍മാന്‍ ഖാനും ഐശ്വര്യയും ഒന്നിച്ചഭിനയിച്ച ഹം ദേ ദില്‍ ദേ ചുക്ക് സനം എന്ന ചിത്രത്തിലുടെയായിരുന്നു ഇരുവരും അടുത്തത്. അതിന് ശേഷം ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

ഇരുവരും പിന്നെ കണ്ടുമുട്ടിയിട്ടില്ല

വേര്‍പിരിഞ്ഞതിന് ശേഷം ഇരുവരും തമ്മില്‍ കണ്ടിട്ടില്ലായിരുന്നു. അതിനാല്‍ തന്നെയും ലുലിയക്ക് ഐശ്വര്യയോട് ഒരു കുഴപ്പവുമില്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.

കത്രീനയുടെ കാര്യത്തില്‍ അങ്ങനെയല്ല

സല്‍മാന്‍ ഖാന്റെ മറ്റൊരു കാമുകിയായിരുന്നു കത്രീന കൈഫ്. ഇരുവരും വേര്‍പിരിഞ്ഞെങ്കിലും കത്രീനക്ക് ഇപ്പോഴും സല്‍മാനോട് ഇഷ്ടമുണ്ടെന്നാണ് ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലുലിയക്ക് കത്രീനയോട് ദേഷ്യമാണെന്നാണ് പറയുന്നത്.

കത്രീനയോടൊപ്പം അഭിനയിക്കുന്നതിന് വിലക്ക്

കത്രീനയോടൊപ്പം അഭിനയിക്കുന്നതിനോട് ലുലിയക്ക് ഒട്ടും താല്‍പര്യമില്ല. എന്നാല്‍ സല്‍മാന്‍ അതിനെ മറികടന്ന് സിന്ദ ഹെ എന്ന സിനിമയില്‍ അഭിനയിക്കുകയായിരുന്നു.

സല്‍മാന്റെ കുടുംബത്തിനോടുള്ള അടുപ്പം

സല്‍മാന്റെ കുടുംബത്തിനോട് കത്രീനക്ക് നല്ല അടുപ്പമായിരുന്നു. സല്‍മാന്റെ സഹോദരിമാരായ അല്‍വിരയും അര്‍പ്പിതയുമായി നല്ല സൗഹൃദത്തിലാണ് കത്രീന. എന്നാല്‍ അര്‍പ്പിതയുടെ മകന്‍ അഹിലിന്റെ പിറന്നാള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കത്രീനയെ പങ്കെടുപ്പിക്കുന്നതിന് ലുലിയ തടസം നില്‍ക്കുകയായിരുന്നു.

English summary
Not A Fan Of Katrina Kaif Though! Iulia Vantur Likes Salman Khan's Ex Aishwarya Rai Bachchan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam