»   » മലയാള സിനിമയെ ഞെട്ടിച്ച് മറ്റൊരു വിവാഹം മോചനം കൂടെ ഐവി ശശിയും സീമയും പിരിയുന്നു ?

മലയാള സിനിമയെ ഞെട്ടിച്ച് മറ്റൊരു വിവാഹം മോചനം കൂടെ ഐവി ശശിയും സീമയും പിരിയുന്നു ?

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹ മോചനം എന്ന് കേട്ടാല്‍ മലയാളികള്‍ക്ക് ഇപ്പോള്‍ പണ്ടത്തെ പോലെ വലിയ ഞെട്ടലൊന്നുമില്ല.. ആരാണ് ഇത്തവണ എന്ന് വളരെ ലാഘവത്തോടെ പ്രേക്ഷകര്‍ ചോദിയ്ക്കും. എന്നാല്‍ ഇത്തവണ ചെറുതായെങ്കിലും ഞെട്ടാതിരിക്കില്ല.

ആദ്യ സിനിമയില്‍ തന്നെ തുണികുറഞ്ഞു, അശ്ലീലമാണെന്നറിഞ്ഞും ആ സിനിമ ചെയ്യാനുള്ള കാരണത്തെ കുറിച്ച് സീമ

മലയാളത്തിലെ മാതൃകാ താരദമ്പതികള്‍ എന്ന പേര് നേടിയ ഐവി ശശിയും സീമയും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയിലാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്. പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ എത്രത്തോളം സത്യമുണ്ട് എന്ന് വ്യക്തമല്ല..

സിനിമയിലേക്കുള്ള വരവ്

തന്റെ പതിനാറാം വയസ്സിലാണ് സീമ സിനിമാ ലോകത്ത് എത്തുന്നത്. ഐവി ശശി സംവിധാനം ചെയ്ത അവരുടെ രാവുകള്‍ എന്ന എ പടത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു ആ തുടക്കം.

പ്രണയത്തിലായി

ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകനും നായികയും തമ്മില്‍ പ്രണയത്തിലായി. ഷൂട്ടിങ് തീര്‍ന്ന് സിനിമ റിലീസ് ചെയ്യുമ്പോഴേക്കും ഐ വി ശശി തന്റെ പ്രണയം സീമയെ അറിയിച്ചു എന്നാണ് കേട്ടത്.

സീമ ഹിറ്റായി

പ്രണയത്തിനൊപ്പം മലയാള സിനിമയില്‍ സീമയും വളര്‍ന്നു. അവരുടെ രാവുകള്‍ മലയാളത്തിന്റെ ചരിത്രമായി. 1974 മുതല്‍ ഇങ്ങോട്ട് സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും സീമ നിറ സാന്നിധ്യമായി വളര്‍ന്നു.

പ്രണയം പൂത്തുലഞ്ഞു

സീമ വളരുന്നതിനൊപ്പം ഐവി ശശിയുമായുള്ള പ്രണയവും വളര്‍ന്നു. എന്നും തന്റെ ഇഷ്ടനായിക സീമയാണെന്നാണ് ഐവി ശശി പറഞ്ഞത്. ഇതുവരെ ആ പറഞ്ഞതില്‍ മാറ്റമുണ്ടായിരുന്നില്ല. മുപ്പതോളം സിനിമകളില്‍ ഐവി ശശി സീമയെ നായികയാക്കി.

വിവാഹം നടന്നത്

1980 ലാണ് ഐവി ശശിയുടെയും സീമയുടെയും വിവാഹം നടന്നത്. അനുവും അനിയുമാണ് മക്കള്‍. വിവാഹ ശേഷം സീമയും ഐവി ശശിയും ചെന്നൈയിലേക്ക് താമസം മാറി. മക്കള്‍ പഠിച്ചതൊക്കെ ചെന്നൈയിലാണ്.

സീമ മടങ്ങി വന്നു

വിവാഹ ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത സീമ പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ തിരിച്ചെത്തി. സിനിമയില്‍ വീണ്ടും അമ്മ വേഷങ്ങളിലൂടെ തിളങ്ങുന്നതിനിടെയാണ് വിവാഹ മോചന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

English summary
IV Sasi and Seema to separate

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X