അവർ പല രാജ്യങ്ങളിൽ നിന്നെത്തി, ഷാരൂഖിന് വാടക ഗർഭധാരണത്തിലൂടെ മകൻ, പിന്നീട് ക്ലിനിക്കിൽ സംഭവിച്ചത്; ഡോക്ടർ
ഇന്ത്യൻ സിനിമാ താരങ്ങൾ സരൊഗസി വഴി കുഞ്ഞിനെ സ്വീകരിക്കുന്നത് എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. നയൻതാരയും വിഘ്നേശ് ശിവനും സരൊഗസി വഴി ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമായതാണ് അവസാനമായി ചർച്ചയായത്. ബോളിവുഡിൽ നിരവധി താരങ്ങൾ സരൊഗസി വഴി കുഞ്ഞിന് ജന്മം നൽകിയിട്ടുണ്ട്. ഷാരൂഖ് ഖാനും ഗൗരി ഖാനും ഇളയ മകൻ അബ്രാം പിറന്നത് സരൊഗസിയിലൂടെയാണ്. പ്രീതി സിന്റ, പ്രിയങ്ക ചോപ്ര, കരൺ ജോഹർ തുടങ്ങിയ താരങ്ങളും സരൊഗസി വഴി കുഞ്ഞിനെ സ്വീകരിച്ചു.
മുംബെെയിലുള്ള ഒബ്സ്ട്രീഷ്യനും ഗെെനക്കോളജിസ്റ്റുമായ ഡോ. ജതിൻ ഷായാണ് സരൊഗസിയിൽ ഷാരൂഖ് ഖാനും ഗൗരി ഖാനും ഒപ്പം കരൺ ജോഹറിനും മാർഗ നിർദ്ദേശങ്ങൾ നൽകിയത്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ജതിൻ ഷാ. അബ്രാമിന്റെ ജനനം സരൊഗസിയെക്കുറിച്ച് ആളുകളിൽ അവബോധമുണ്ടാക്കിയെന്ന് ഡോക്ടർ പറയുന്നു. എന്നെ സംബന്ധിച്ച് എല്ലാ പേഷ്യന്റ്സും ഒരു പോലെയാണ്. വ്യത്യസ്തമായോ പ്രത്യേകമായോ ഒന്നുമില്ല. എല്ലാ പേഷ്യന്റ്സിനും ചെയ്യുന്ന കാര്യമാണ് അവർക്കും ചെയ്യുക. ഐവിഎഫ് പ്രോസസിലൂടെ ഷാരൂഖ് ഖാൻ കടന്ന് പോയത് സരൊഗസിയെക്കുറിച്ച് സമൂഹത്തിൽ വലിയ സംവാദമുണ്ടാക്കി.

ആ തരത്തിൽ അത് നല്ലതായിരുന്നു. കാരണം ഇതേക്കുറിച്ച് അവബോധമുണ്ടായി. സരൊഗസിയിൽ അതിന് ശേഷം വലിയ വർധനവുണ്ടായി. ഇത് കൊണ്ട് മാത്രം എന്റെ ക്ലിനിക്കിലേക്ക് ആളുകൾ വരുന്നുണ്ട്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നെല്ലാം ആളുകൾ വന്നു. നിങ്ങൾ അബ്രാമിനെയുണ്ടാക്കിയത് കൊണ്ടാണ് നിങ്ങളെ കണ്ടെത്തിയതെന്ന് അവർ പറയുമെന്നും ജതിൻ ഷാ വ്യക്തമാക്കി.
കരൺ ജോഹർ സരൊഗസി വഴി അച്ഛനായതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. കരൺ തന്റെ ക്ലെെന്റ് ആയത് കരിയറിൽ വലിയ മാറ്റമുണ്ടാക്കിയില്ല. എന്നാൽ സിംഗിൾ പാരന്റിംഗിനെക്കുറിച്ച് സമൂഹത്തിൽ ചർച്ച നടന്നെന്നും ജതിൻ ഷാ പറയുന്നു. അത് വലിയൊരു സോഷ്യൽ ഷിഫ്റ്റ് ആയിരുന്നു. കാരണം സിംഗിൾ ഫാദർ എന്നത് ഇന്ത്യയിൽ പുതിയ സങ്കൽപ്പമായിരുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ അത് വളരെ പ്രശസ്തമാണ്.

സിംഗിൾ പാരന്റ് ആകാൻ ആഗ്രഹിക്കുന്നവരുടെ ചോദ്യങ്ങളുടെ കുത്തൊഴുക്ക് തന്നെയുണ്ടായി. സംവാദപരമായ ആശയമാണത്. ഗുണങ്ങളും പ്രത്യാഘാതങ്ങളുമുണ്ട്. അതിലേക്ക് കടക്കും മുമ്പ് ഇന്ന് നിയമം അത് വിലക്കുന്നു. ഇന്ന് സിംഗിൾ ഫാദേർസ് ആകാൻ സരൊഗസി ചെയ്യാൻ പറ്റില്ലെന്നും ജതിൻ ഷാ ചൂണ്ടിക്കാട്ടി. അലീന ഡിസെക്ട്സ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ബോളിവുഡിലെ പ്രബല ഫിലിം മേക്കറാണ് കരൺ ജോഹർ. അച്ഛനാകാനുള്ള തീരുമാനം ഏറെ ആലോചിച്ചെടുത്തതാണെന്ന് നേരത്തെ കരൺ വ്യക്തമാക്കിയിട്ടുണ്ട്. കരണിന്റെ അമ്മയും ഫിലിം മേക്കറുടെ ഇരട്ടക്കുട്ടികളെ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. യാഷ്, രൂഹി എന്നിങ്ങനെയാണ് കരണിന്റെ മക്കളുടെ പേര്. നടി നയൻതാരയുടെ സരൊഗസി വാർത്തയാണ് അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായത്. ഉയിർ, ഉലകം എന്നിങ്ങനെയാണ് നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും മക്കളുടെ പേര്.
സരൊഗസി സംബന്ധിച്ച് ഇന്ത്യയിലുള്ള നിയമം ലംഘിച്ചോ എന്ന് അന്ന് അന്വേഷണം വന്നിരുന്നു. താര ദമ്പതികൾ നിയമപ്രകാരമുള്ള രേഖകളെല്ലാം ഹാജരാക്കി. തെന്നിന്ത്യൻ സിനിമാ താരങ്ങൾക്കിടയിൽ സരൊഗസി വഴി അമ്മയായവർ കുറവാണ്. മുപ്പതുകളുടെ അവസാനത്തിലാണ് നയൻതാര അമ്മയായത്. ഇതായിരിക്കാം സരൊഗസി എന്ന മാർഗം തെരഞ്ഞെടുക്കാനുള്ള കാരണമെന്ന് അന്ന് അഭിപ്രായങ്ങൾ വന്നിരുന്നു. മക്കളുടെ ഫോട്ടോകൾ നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications











