ആദ്യം ആഷിഖിനെ വിളിച്ചു, പിന്നെ ഗൗതമിനെ; ഒടുവില്‍ വിനിതീന്റെ ചിത്രത്തില്‍ രണ്ടാളുമില്ലേ...??

By Rohini

വിനീത് ശ്രീനിവാസന്‍ വീണ്ടും നിവിന്‍ പോളിയെ നായകനാക്കി ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നതിനൊപ്പം മറ്റൊരു സര്‍പ്രൈസ് ന്യൂസ് കൂടെയുണ്ടായിരുന്നു. തമിഴകത്തെ പ്രമുഖ സംവിധായകനും മലയാളിയുമായ ഗൗതം മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നത്.

തമിഴില്‍ ഇത്രയധികം വിജയ ചിത്രങ്ങള്‍ ഒരുക്കിയിട്ടും ഒരു സിനിമയില്‍ പോലും ഗൗതം കഥാപാത്രമായി വന്നിരുന്നില്ല. എന്നാല്‍ മലയാളത്തിലൂടെ അത് സംഭവിയ്ക്കുന്നു എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി. എന്നാല്‍ ഈ വാര്‍ത്തയ്ക്കു പിന്നില്‍ ചിലം മലക്കം മറിയലുകള്‍ നടന്നു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

ആഷിഖിനെ സമീപിച്ചു

ആദ്യം ആഷിഖിനെ വിളിച്ചു, പിന്നെ ഗൗതമിനെ; ഒടുവില്‍ വിനിതീന്റെ ചിത്രത്തില്‍ രണ്ടാളുമില്ലേ...??

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിയ്ക്കാന്‍ ആദ്യം പരിഗണിച്ചത് ആഷിഖ് അബുവിനെ ആയിരുന്നുവത്രെ.

പിന്മാറാന്‍ കാരണം

ആദ്യം ആഷിഖിനെ വിളിച്ചു, പിന്നെ ഗൗതമിനെ; ഒടുവില്‍ വിനിതീന്റെ ചിത്രത്തില്‍ രണ്ടാളുമില്ലേ...??

എന്നാല്‍ താന്‍ നിര്‍മിയ്ക്കുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കായതിനാല്‍ ആഷിഖ് അബു ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നുവത്രെ.

ഗൗതം മേനോന്‍

ആദ്യം ആഷിഖിനെ വിളിച്ചു, പിന്നെ ഗൗതമിനെ; ഒടുവില്‍ വിനിതീന്റെ ചിത്രത്തില്‍ രണ്ടാളുമില്ലേ...??

അതിന് ശേഷമാണ് ഗൗതം മേനോന്റെ എന്‍ട്രി. ആ കഥാപാത്രത്തെ ഗൗതം മേനോന്‍ ഏറ്റെടുക്കുകയും അക്കാര്യം അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗിക പരമായി പ്രഖ്യാപിയ്ക്കുകയും ചെയ്തു.

എന്നാല്‍ ഗൗതം ഇല്ലേ

ആദ്യം ആഷിഖിനെ വിളിച്ചു, പിന്നെ ഗൗതമിനെ; ഒടുവില്‍ വിനിതീന്റെ ചിത്രത്തില്‍ രണ്ടാളുമില്ലേ...??

എന്നാല്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ ഷൂട്ടിങ് സമയത്താണ് ചെന്നൈയില്‍ പ്രളയദുരന്തമുണ്ടായത്. ഫ്‌ളൈറ്റുകളൊക്കെ സര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ ഗൗതം മേനോന് സെറ്റിലെത്താന്‍ കഴിഞ്ഞില്ലത്രെ

ഇവരിലാരെങ്കിലുമുണ്ടാവും

ആദ്യം ആഷിഖിനെ വിളിച്ചു, പിന്നെ ഗൗതമിനെ; ഒടുവില്‍ വിനിതീന്റെ ചിത്രത്തില്‍ രണ്ടാളുമില്ലേ...??

ചിത്രത്തിന്റെ ഷൂട്ടിങ് എന്തായാലും പൂര്‍ത്തിയായി. ആഷിഖ് അബു ആണോ, ഗൗതം മേനോന്‍ തന്നെയാണോ ചിത്രത്തില്‍ അഭിനയിച്ചത്, അല്ല അവര്‍ക്ക് പകരം മറ്റാരെങ്കിലുമാണോ എന്ന് കാത്തിരുന്ന് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X