ഭാര്യയും മക്കളുമുണ്ട്, എത്ര ജീവിതങ്ങളെ ബാധിക്കുമെന്നറിയുമോ; സൗന്ദര്യയുമായി പ്രണയമായിരുന്നോ? ജ​ഗപതി ബാബു

മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത അഭിനേതാക്കളുണ്ട്. തീർത്തും അപ്രതീക്ഷിതമായിരുന്നു നടി സൗന്ദര്യയുടെ മരണം. 2004 ഏപ്രിൽ 17 നാണ് ഹെലികോപ്‌ട‌ർ അപക‌ടത്തിൽ സൗന്ദര്യയും സഹോദരൻ അമർനാഥും മരിക്കുന്നത്. മരണം കുടുംബത്തിനും ആരാധകർക്കും ഞെട്ടലായി. തെലുങ്ക്, കന്നഡ സിനിമാ ലോകം ബഹുമാന്യ സ്ഥാനം നൽകിയിരുന്ന നടിയാണ് സൗന്ദര്യ. കുടുംബ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നായിക നടി.

അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർതാരങ്ങളുടെ നായിക നടിയായി സൗന്ദര്യ തിളങ്ങി. മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും നല്ല കെമിസ്ട്രി സൗന്ദര്യക്കുണ്ടായിരുന്നു. സാവിത്രിക്ക് ശേഷം ‌ടോളിവുഡ് ഏറ്റവും കൂടുതൽ ആഘോഷിച്ച നടിയായിരുന്നു സൗന്ദര്യ. വെങ്കിടേശ്, ജ​​ഗപതി ബാബു, ബാലകൃഷ്ണ തുടങ്ങി തെലുങ്കിലെ മുൻനിര താരങ്ങൾക്കൊപ്പം സൗന്ദര്യ തുടരെ സിനിമകൾ ചെയ്തു.

Soundarya

ജ​ഗപതി ബാബുവിനെയും സൗന്ദര്യയെയും കുറിച്ച് അന്ന് ​ഗോസിപ്പുകൾ വന്നിരുന്നു. സിനിമാ ലോകത്ത് സൗന്ദര്യക്ക് അധികം സുഹൃത്തുക്കളുണ്ടായിരുന്നില്ല. എന്നാൽ ജ​ഗപതി ബാബുവുമായി സൗന്ദര്യ പെട്ടെന്ന് സൗഹൃദത്തിലായി. ഇത് ​ഗോസിപ്പുകൾക്കും കാരണമായി.
‌അക്കാലത്ത് ഒരു മാ​ഗസിനിൽ ഇരുവരും പ്രണയത്തിലാണെന്ന് ​ഗോസിപ്പ് വന്നു. ഇത് ശ്രദ്ധയിൽ പെട്ട ജ​ഗപതി ബാബു അസ്വസ്ഥനായി. പ്രമുഖ മാധ്യമ പ്രവർത്തകൻ റാമോജി റാവുവിന്റെ ഉടമസ്ഥതയിലുള്ള മാ​ഗസിനായിരുന്നു അത്. ​ഗോസിപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ടറെ വിളിച്ചപ്പോൾ ഇയാൾ ​ഗൗനിക്കാതെ മറുപടി നൽകി. ഇതോടെ ജ​ഗപതി ബാബു റാമോജി റാവുവിനെ നേരിട്ട് പോയി കണ്ടു.

ഞാൻ എന്റെ ഭാര്യക്കും കുട്ടികൾക്കുമൊപ്പം സന്തോഷകരമായി ജീവിക്കുന്നു. നിങ്ങളുടെ സ്ഥാപനത്തിൽ നിന്ന് വന്ന അഭ്യൂഹം എത്ര ജീവിതങ്ങളെ ബാധിക്കുമെന്ന് അറിയുമോ, എന്റെ കാര്യം വിട്ടേക്ക്, സൗന്ദര്യയുടെ കാര്യം എന്താകുമെന്ന് താൻ ഇദ്ദേഹത്തോട് ചോദിച്ചെന്നാണ് ഒരിക്കൽ ജ​ഗപതി ബാബു പറഞ്ഞത്. വിഷയത്തിന്റെ ​ഗൗരവം മനസിലാക്കിയ റാമോജി റാവു ​ഗോസിപ്പ് പ്രസിദ്ധീകരിച്ചയാൾക്കെതിരെ ഉടനെ നടപടിയെടുത്തെന്നും അന്ന് നടൻ പറഞ്ഞു.

Soundarya  Jagapathi Babu

സൗന്ദര്യ എന്റെ അടുത്ത സുഹൃത്താണ്. യാഥാസ്ഥിതിക ചുറ്റുപാടിൽ വളർന്നയാളാണ് സൗന്ദര്യ. ആരുമായും എളുപ്പത്തിൽ സൗഹൃദത്തിലാകില്ല. എന്നാൽ ഞാനുമായി സൗഹൃദത്തിലായി. സൗന്ദര്യയുടെ വീട്ടിൽ പോകാനുള്ള സ്വാതന്ത്രമുണ്ടായിരുന്നു. സൗന്ദര്യയുടെ സഹോദരൻ അമർ എന്റെ അടുത്ത സുഹൃത്തായിരുന്നു. അവരെല്ലാം ഞാൻ മോശം വ്യക്തിയല്ലെന്ന് വിശ്വസിച്ചു. അതുകൊണ്ടാണ് അവർ ഞാനുമായി അടുത്തത്. സൗന്ദര്യ മരിച്ചെന്ന് അറിഞ്ഞപ്പോൾ ഞാൻ ആദ്യം ചോദിച്ചത് അമർ ജീവനോടെയുണ്ടോ എന്നാണെന്നും ജ​ഗപതി ബാബു അന്ന് പറഞ്ഞു.

സൗന്ദര്യയുമായി സൗഹൃദം മാത്രമായിരുന്നു. മറ്റെന്തെങ്കിലും ഉദ്ദേശ്യം എന്റെ മനസിലുണ്ടായിരുന്നെങ്കിൽ ​ഗോസിപ്പുകൾ എന്റെ പബ്ലിസിറ്റിക്ക് ഉപയോ​ഗിക്കാമായിരുന്നു. ഞാൻ അങ്ങനെയൊരു വ്യക്തിയല്ലെന്നും അന്ന് ജ​ഗപതി ബാബു പറഞ്ഞു. കബഡി കബഡി എന്ന സിനിമയുടെ സെറ്റിൽ വെച്ച് സൗന്ദര്യക്ക് പ്രണയ ലേഖനം എഴുതിയെന്നത് വെറും ​ഗോസിപ്പ് മാത്രമായിരുന്നെന്നും ഇതിൽ സത്യമില്ലെന്നും ജ​ഗപതി ബാബു അന്ന് വ്യക്തമാക്കി.

നായകനായും വില്ലനായും തിളങ്ങിയ ജ​ഗപതി ബാബു മലയാളത്തിൽ പുലിമുരുകൻ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യയുടെ ഓർ‌മകൾ നിരവധി സഹപ്രവർത്തകർ പങ്കുിവെക്കാറുണ്ട്. അഭിനയിച്ചിരുന്ന കാലത്ത് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തിരുന്ന നടിയാണ് സൗന്ദര്യ. അമര സൗന്ദര്യ ഫൗണ്ടേഷൻ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.സോഫ്റ്റ്വെയർ എൻജിനീയറായ ജിഎസ് രഘുവായിരുന്ന സൗന്ദര്യയുടെ ഭർത്താവ്. മരണത്തിന് ഒരു വർഷം മുമ്പാണ് സൗന്ദര്യ വിവാഹം ചെയ്തത്. മരിക്കുന്ന സമയത്ത് സൗന്ദര്യ ​ഗർഭിണിയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

More from Filmibeat

Read more about: soundarya jagapathi babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X