»   »  അപ്പോ അക്കാര്യത്തില്‍ തീരുമാനമായി, പ്രണയം പരസ്യമാക്കി മമ്മൂട്ടിയുടെ ഗ്ലാമര്‍ നായിക!!

അപ്പോ അക്കാര്യത്തില്‍ തീരുമാനമായി, പ്രണയം പരസ്യമാക്കി മമ്മൂട്ടിയുടെ ഗ്ലാമര്‍ നായിക!!

By: Rohini
Subscribe to Filmibeat Malayalam

ഏറെനാള്‍ കോടമ്പക്കത്ത് പാറിപ്പറന്ന് നടക്കുകയായിരുന്ന ആ പ്രണയകഥയ്ക്ക് ഒരു ഏകദേശരൂപമായി. അതെ മമ്മൂട്ടിയുടെ പുതിയ ഗ്ലാമര്‍ നായിക അഞ്ജലിയെ കുറിച്ചാണ് പറയുന്നത്. പേരന്‍പ് എന്ന ചിത്രത്തില്‍ മെഗാസ്റ്റാറിനൊപ്പം അഭിനയിക്കുന്ന അഞ്ജലി തന്റെ പ്രണയം സ്ഥിരീകരിച്ചിരിയ്ക്കുന്നു...

അഞ്ജലി ഗ്ലാമര്‍ വേഷങ്ങള്‍ നിര്‍ത്തുന്നു, കാരണം മമ്മൂട്ടി...

ജയ്, ജയ് തന്നെ... എങ്കേയും എപ്പോതും എന്ന ചിത്രത്തിലൂടെ പ്രണയത്തിലാണ് ജയ് യും അഞ്ജലിയും പ്രണയത്തിലാണെന്ന വാര്‍ത്ത ഏറെ നാളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ടായിരുന്നു. ജ്യോതികയുടെ 'ദോശചാലഞ്ചിലൂടെ' അക്കാര്യത്തില്‍ തീരുമാനമായി..

എന്താണ് ദോശ ചാലഞ്ച്?

ജ്യോതികയെ കേന്ദ്രകഥാപാത്രമാക്കി ബ്രഹ്മ ജി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മഗിളര്‍ മട്ടും. ചിത്രത്തിന്റെ ആദ്യ ടീസര്‍ എല്ലാ ഭര്‍ത്താക്കന്മാരെയും വെല്ലുവിളിച്ചുകൊണ്ടാണ്.. തങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് എത്രപുരുഷന്മാര്‍ ദോശ ഉണ്ടാക്കി കൊടുത്തു എന്നതാണ് വെല്ലുവിളി. വെല്ലുവിളി സ്വീകരിച്ച നടന്‍ സൂര്യ ഉള്‍പ്പടെയുള്ളവര്‍ തങ്ങളുടെ പ്രിയതമയ്ക്ക് ദോശ ഉണ്ടാക്കിക്കൊടുത്തു.

വെല്ലുവിളി സ്വീകരിച്ച് ജയ്

ആ വെല്ലുവിളി ജയ് യും സ്വീകരിച്ചു.. തന്റെ പ്രിയപ്പെട്ടവളായ അഞ്ജലിയ്ക്ക് ദോശ ചുട്ടുകൊടുക്കുന്ന ഫോട്ടോ ജയ് ട്വിറ്ററില്‍ ഇട്ടു. ഏറ്റവും പ്രിയപ്പെട്ടയാള്‍ നമുക്ക് വേണ്ടി പാകം ചെയ്യുന്നത് മധുരമായ കാഴ്ചയാണെന്ന് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് അഞ്ജലിയും പറഞ്ഞു.

സ്ഥിരീകരിച്ചു..

ഈ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് അഞ്ജലിയും ജയ് യും പ്രണയത്തിലാണെന്ന വാര്‍ത്ത ആരാധകര്‍ സ്ഥിരീകരിച്ചത്. ഏറെ നാളായി ഈ പ്രണയ വാര്‍ത്ത ട്വിറ്ററിലൂടെ പരക്കുന്നുണ്ടായിരുന്നു. അഞ്ജലിയുടെ പിറന്നാളിന് ജയ് ആശംസ അറിയ്ച്ചപ്പോള്‍, എപ്പോഴും നീ എനിക്കൊപ്പം വേണം എന്നായിരുന്നു നടിയുടെ കമന്റ്.

ആ പ്രണയം മൊട്ടിട്ടത്

ബ്ലോക്ബസ്റ്റര്‍ ഹിറ്റായ എങ്കേയും എപ്പോതും എന്ന ചിത്രത്തിന് ശേഷമാണ് ഈ പ്രണയ കഥ പ്രചരിയ്ക്കാന്‍ തുടങ്ങിയത്. തുടക്കത്തിലൊക്കെ ഇരുവരും വാര്‍ത്ത നിഷേധിച്ചു. ഇനി ജയ്‌ക്കൊപ്പം അഭിനയിക്കില്ല എന്ന് വരെ അഞ്ജലി പറഞ്ഞു. എന്നാല്‍ അപ്പോഴും ഇപ്പോഴും ജയ് യും അഞ്ജലിയും പ്രണയിത്തിലാണെന്നാണത്രെ സത്യം.

English summary
Actor Jai and Anjali have paired up for the film “Engeyum Eppodhum.” Since then there were several rumours stating that the pair was in a relationship. This is something that we are used to read every now and then. But none of the actors have officially confirmed the rumor.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam