»   » ജയ് ഇല്ലാതെ പറ്റില്ലെന്ന് അഞ്ജലി, ഇരുവരും പ്രണയത്തില്‍?

ജയ് ഇല്ലാതെ പറ്റില്ലെന്ന് അഞ്ജലി, ഇരുവരും പ്രണയത്തില്‍?

Posted By: Rohini
Subscribe to Filmibeat Malayalam

എങ്കേയും എപ്പോതും എന്ന ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരജോഡികളാണ് ജയ് യും അഞ്ജലിയും. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത അന്നേ ആരാധകര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് അത് അഞ്ജലി നിഷേധിച്ചു.

സെറ്റില്‍ വൈകിയെത്തി, അഞ്ജലിയെ സിനിമയില്‍ നിന്നും പുറത്താക്കി

എന്നാല്‍ അഞ്ജലിയും ജയ് യും തമ്മില്‍ പ്രണയത്തിലാണ് എന്ന് തന്നെയാണ് കോടമ്പക്കത്തു നിന്നും കേള്‍ക്കുന്ന വിശേഷം. അതിന് ചില തെളിവുകളും പാപ്പരസികള്‍ നിരത്തുന്നു.

ജയ് ഇല്ലാതെ പറ്റില്ലെന്ന് അഞ്ജലി, ഇരുവരും പ്രണയത്തില്‍?

എങ്കേയും എപ്പോതും എന്ന ചിത്രം വിജയിച്ചതിന് ശേഷം ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെ ഒന്നില്ലെന്നും, ഇനി ജയ്‌ക്കൊപ്പം അഭിനയിക്കില്ല എന്നും അഞ്ജലി പറഞ്ഞു.

ജയ് ഇല്ലാതെ പറ്റില്ലെന്ന് അഞ്ജലി, ഇരുവരും പ്രണയത്തില്‍?

ഒന്നിച്ച അഭിനയിച്ചില്ലെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദം തുടര്‍ന്നിരുന്നു. പരസ്പരം കാണാറുമുണ്ട്.

ജയ് ഇല്ലാതെ പറ്റില്ലെന്ന് അഞ്ജലി, ഇരുവരും പ്രണയത്തില്‍?

കഴിഞ്ഞ ദിവസം അഞ്ജലിയുടെ പിറന്നാളിന് ആശംസകളുമായി ജയ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇത് എന്റെ ഏറ്റവും സന്തോഷമുള്ള പിറന്നാളാണെന്നും നീ എന്നും എന്നോടൊപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അഞ്ജലി ജയ്ക്ക് മറുപടി കൊടുത്തു.

ജയ് ഇല്ലാതെ പറ്റില്ലെന്ന് അഞ്ജലി, ഇരുവരും പ്രണയത്തില്‍?

മറ്റൊരു കാര്യം കൂടെയുണ്ട്, ഇനി ജയ്‌ക്കൊപ്പം അഭിനയിക്കില്ല എന്ന് അഞ്ജലി പറഞ്ഞിരുന്നെങ്കിലും ഇരുവരും വീണ്ടും ഒന്നിയ്ക്കുകയാണ്. നവാഗതനായ സനീഷ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തിലാണ് അഞ്ജലിയും ജയ് യും ഒന്നിച്ച് അഭിനയിക്കുന്നത്.

English summary
Jai and Anjali come together again!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam