»   » സിനിമാ പ്രമോഷന് വേണ്ടി പ്രണയം അഭിനയിക്കുന്ന അഞ്ജലിയും ജയ് യും, നയന്‍താരെയും ആര്യയും പോലെ ?

സിനിമാ പ്രമോഷന് വേണ്ടി പ്രണയം അഭിനയിക്കുന്ന അഞ്ജലിയും ജയ് യും, നയന്‍താരെയും ആര്യയും പോലെ ?

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയുടെ പ്രമോഷന് വേണ്ടി തുണിയഴിച്ച നായികമാരും, അതിന്റെയും അപ്പുറത്തേക്ക് പോയ താരങ്ങളും സിനിമാ ലോകത്തുണ്ട്. പിന്നെയാണോ ഒരു പ്രണയം. അതെ അഞ്ജലിയും ജയ് യും തമ്മില്‍ ഇപ്പോള്‍ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണെന്നാണ് കോടമ്പക്കത്തു നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍.

അഞ്ജലി ഗ്ലാമര്‍ വേഷങ്ങള്‍ നിര്‍ത്തുന്നു, കാരണം മമ്മൂട്ടി...

എങ്കേയും എപ്പോതും എന്ന ചിത്രത്തിലൂടെ ഹിറ്റായ താര ജോഡികളാണ് അഞ്ജലിയും ജയ് യും. അതിന് ശേഷം ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ അന്ന് രണ്ട് പേരും വാര്‍ത്ത നിഷേധിച്ചു.. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നതോ ??

ഒരുമിച്ച് അഭിനയിക്കില്ലെന്ന് അഞ്ജലി

ജയ് യുമായി അഞ്ജലി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കോളിവുഡില്‍ പ്രചരിച്ചത് പെട്ടന്നാണ്. എന്നാല്‍ ഇത്തരം ഗോസിപ്പുകള്‍ തന്റെ കരിയറിനെ ബാധിയ്ക്കുന്നു എന്നും, അതുകൊണ്ട് ഇനി ജയ് അഭിനയിക്കുന്ന സിനിമകളില്‍ അഭിനയിക്കില്ല എന്നും അഞ്ജലി പ്രഖ്യാപിച്ചു.

പക്ഷെ ഒരുമിച്ച് കണ്ടു

തുടര്‍ന്ന് ഇരുവരെയും ഗോസിപ്പുകാര്‍ വെറുതേ വിട്ടു. പക്ഷെ അപ്പോഴും ചില സ്വകാര്യ ചടങ്ങുകളെയെല്ലാം ജയ് യെയും അഞ്ജലിയെയും ഒരുമിച്ച് കണ്ടവരുണ്ടായിരുന്നു. ഇരുവരും ഇപ്പോഴും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാതെ വീണ്ടും പ്രചരിയ്ക്കാന്‍ തുടങ്ങി.

ബലൂണ്‍ എന്ന ചിത്രം

ഇതിനിടെയിലാണ് ബലൂണ്‍ എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. സിനിഷ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തില്‍ അഞ്ജലിയും ജയ് യും വീണ്ടും അഭിനയിക്കാന്‍ തുടങ്ങി. 2016 ജൂണിലാണ് ചിത്രം പ്രഖ്യാപിച്ചത്. ഈ വര്‍ഷം ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ബലൂണില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുന്നതോടെ കിംവദന്തി വീണ്ടും സജീവമായി.

ദോശ ചാലഞ്ച്

അതിനിടയിലാണ് ജ്യോതിക നായികയാകുന്ന മഗിളര്‍ മട്ടും എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദോശ ചാലഞ്ച് എത്തിയത്. ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ ദോശ ചുട്ടുകൊടുക്കുന്നതാണ് ചാലഞ്ച്. എന്നിട്ടും ഒരു കാര്യവുമില്ലാതെ അഞ്ജലിയ്ക്ക് ജയ് ദോശ ചുട്ടുകൊടുത്തു. അത് ട്വിറ്ററില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ജയ് യും അഞ്ജലിയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമായി.

അടുത്ത വര്‍ഷം വിവാഹം

ഈ വര്‍ഷത്തെ പ്രണയ ദിനവും അഞ്ജലിയും ജയ് യും ആഘോഷിക്കുകയും ട്വിറ്ററില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. അടുത്ത വര്‍ഷം ഇരുവര്‍ക്കും വിവാഹം ഉണ്ടാകും എന്നാണ് അണിയറയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പ്രചരണ തന്ത്രം

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു ഈ പ്രണയ കഥ പുതിയ ചിത്രത്തിന് വേണ്ടിയുള്ള മാര്‍ക്കറ്റിങ് ഗിമ്മിക്കാണ് എന്ന്. ബലൂണ്‍ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി അണിയറപ്രവര്‍ത്തകര്‍ തന്നെയാണത്രെ ഇരുവരുടെയും പ്രണയം വാര്‍ത്തയാക്കുന്നത്.

അങ്ങനെ നടന്ന സംഭവങ്ങളുണ്ട്

വെറുതേ പറയുകയല്ല, സിനിമാ പ്രമോഷന് വേണ്ടി പ്രണയം അഭിനയിച്ച സംഭവം ഇവിടെയുണ്ട്. രാജാ റാണി എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോള്‍ ആര്യയും നയന്‍താരയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ശക്തമായിരുന്നു. അതൊരു പ്രമോഷനായി ഉപയോഗിച്ച് ആര്യയുടെയും നയന്‍താരയുടെയും കല്യാണത്തിന്റെ കത്ത് പോലും അണിയറപ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചു.

English summary
Jai - Anjali marriage - true story or a marketing gimmick?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam