അഴിച്ചിട്ട മുടിയും പാതിവസ്ത്രവും! ജാന്‍വിയുടെ മടിയില്‍ ഇഷാനും! ഇത് കൈവിട്ട കളിയെന്ന് സോഷ്യല്‍ മീഡിയ!

ബോളിവുഡിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറായ ശ്രീദേവിയുടെ പാത പിന്തുടര്‍ന്നാണ് ജാന്‍വി സിനിമയില്‍ തുടക്കം കുറിച്ചത്. പ്രഖ്യാപനം മുതല്‍ത്തന്നെ ധടക്ക് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സിനിമയെക്കുറിച്ചുള്ള പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രവുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലാവാറുള്ളത്. സിനിമയുടെ തുടക്കത്തില്‍ എല്ലാ കാര്യങ്ങളിലും ശ്രീദേവിയും ഇടപെട്ടിരുന്നു. മകള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കി ഒപ്പമുണ്ടായിരുന്ന താരമാതാവ് അപ്രതീക്ഷിതമായി യാത്രയായപ്പോള്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. അനന്തരവനായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ശ്രീദേവിയും ബോണി കപൂറും ഖുഷിയും ദുബായിലേക്ക് പോയത്.

ജാന്‍വിക്ക് വേണ്ടി പ്രത്യേക ഷോപ്പിംഗിനൊക്കെ പോവണമെന്ന് ശ്രീദേവി പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ രംഗബോധമില്ലാത്ത കോമാളി താരത്തിനെ കൊണ്ടുപോയപ്പോള്‍ ബാക്കിയായത് ഒരുപിടി മോഹങ്ങളായിരുന്നു. തന്റെ അരങ്ങേറ്റ സിനിമ തിയേറ്ററുകളിലേക്കെത്തുമ്പോള്‍ അമ്മയും ഒപ്പമുണ്ടാവണമെന്നായിരുന്നു ജാന്‍വി ആഗ്രഹിച്ചത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിലെ നായകനായ ഇഷാനും ജാന്‍വിയും അടുത്ത സുഹൃത്തുക്കളായിരുന്നു. അടുത്തിടെ ഇഷാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്.

ജാന്‍വിക്കൊപ്പമുള്ള ലേറ്റസ്റ്റ് ചിത്രം

ജാന്‍വിക്കൊപ്പമുള്ള ലേറ്റസ്റ്റ് ചിത്രം

ജാന്‍വിക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ഇഷാന്‍ എത്തിയതോടെ പാപ്പരാസികളും രംഗത്തെത്തിയിട്ടുണ്ട്. അതീവ ഗ്ലാമറസ് ചിത്രമാണ് താരം പങ്കുവെച്ചത്. താരത്തിന്റെ വസ്ത്രധാരണം ശരിയായില്ലെന്ന വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. മാന്യമായി വസ്ത്രം ധരിച്ച ചിത്രം പോസ്റ്റ് ചെയ്തൂടെയെന്ന തരത്തില്‍ ജാന്‍വിക്ക് നേരെയാണ് വിമര്‍ശനങ്ങള്‍.ധടക്കിന്റെ ചിത്രീകരണത്തിനിടയിലെ ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

പ്രണയത്തിലെന്ന് സൂചന

പ്രണയത്തിലെന്ന് സൂചന

ജാന്‍വിയും ഇഷാനും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിങ്ങിലാണെന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ചൂടന്‍ ചിത്രങ്ങള്‍ കൂടി പുറത്തുവന്നതോടെ പാപ്പരാസികള്‍ ഇരുവരേയും വിടാതെ പിന്തുടരുകയാണ്. സിനിമയ്ക്കപ്പുറത്ത് മികച്ച സൗഹൃദം കാത്ത് സൂക്ഷിച്ച ഇരുവരും ജീവിതത്തിലും ഒരുമിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരേടയും കുടുംബങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

സമാന താല്‍പര്യങ്ങള്‍

സമാന താല്‍പര്യങ്ങള്‍

ധടക്കില്‍ അഭിനയിക്കാനെത്തിയ ജാന്‍വിയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ പ്രത്യേകമായൊരു അടുപ്പം അനുഭവപ്പെട്ടിരുന്നുവെന്ന് ഇഷാന്‍ നേരത്തെ പറഞ്ഞിരുന്നു. സിനിമയോടുള്ള പാഷനാണ് ഇരുവേരയും അടുപ്പിച്ചത്. ആത്മാര്‍ത്ഥതയും സത്യസന്ധതയുമാണ് ജാന്‍വിയുടെ പ്രധാന പ്ലസ് പോയന്റെന്നായിരുന്നു ഇഷാന്‍ പറഞ്ഞത്. താരപുത്രിയെക്കുറിച്ച് ഇഷാന്‍ വാചാലനായതോടെ ആരാധകരുടെ സംശയവും ഇരട്ടിച്ചിരിക്കുകയാണ്.

 ശ്രീദേവിയുടെ മുന്നറിയിപ്പ്

ശ്രീദേവിയുടെ മുന്നറിയിപ്പ്

സിനിമയില്‍ തുടക്കം കുറിക്കുന്നതിന് മുന്‍പ് തന്നെ മകള്‍ക്ക് മുന്നില്‍ നിബന്ധനകളുമായി ശ്രീദേവി എത്തിയിരുന്നു. സുഹൃത്തുക്കളോടൊപ്പം കറങ്ങാന്‍ പോവുന്നതും യാത്രയ്ക്കിടയിലെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനുമൊക്കെ ശ്രീദേവി മകളെ വഴക്ക് പറഞ്ഞിരുന്നു. ഇതോടെയാണ് ജാന്‍വി സോഷ്യല്‍ മീഡിയയില്‍ നിന്നും അകന്നത്. താരപുത്രിയുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലാവാറുള്ളത്. വിമര്‍ശനങ്ങളും വിവാദവുമൊക്കെ താരകുടുംബത്തെ വിടാതെ പിന്തുടരുന്നുണ്ട്.

ഫോട്ടോ കാണൂ

ഇഷാന്റെ ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X