കുടുംബം കലക്കാന്‍ കാരണമായത് ഈ ബന്ധമാണോ? ജാസ്മിൻ വാലിയയുമായി ഹാർദ്ദിക് പാണ്ഡ്യയും പ്രണയത്തിലെന്ന് റിപ്പോർട്ട്

ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചും വിവാഹിതരാവുന്നത്. 2020 ല്‍ കൊവിഡ് കാലത്തായിരുന്നു രഹസ്യമായ താരവിവാഹം. ശേഷം നടാഷ ഗര്‍ഭിണിയായതും ഒരു മകന് ജന്മം കൊടുത്തതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. എന്നാല്‍ വീണ്ടും ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് ഹാര്‍ദികും നടാഷയും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്.

വിവാഹജീവിതം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ മറ്റൊരു പ്രണയത്തിലായെന്നാണ് പുതിയ കഥകള്‍. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെ ബ്രിട്ടീഷ് ഗായിക ജാസ്മിന്‍ വാലിയയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ഹാര്‍ദികുമായിട്ടുള്ള ബന്ധം ചൂണ്ടിക്കാണിച്ച് പുതിയ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

hardik-pandya

ബ്രിട്ടീഷ്-ഇന്ത്യന്‍ ഗായികയാണ് ജാസ്മിന്‍ വാലിയ. ഇതിന് പുറമേ ടെലിവിഷന്‍ അവതാരക കൂടിയാണ്. ലോകമെമ്പാടും വൈറലായി മാറിയ 'ബോം ഡിഗ്ഗി' എന്ന പാട്ടിലൂടെയാണ് ജാസ്മിന്‍ ജനപ്രീതി നേടുന്നത്. ഇന്ത്യയില്‍ നിന്നും വലിയ സ്വീകാര്യതയാണ് ജാസ്മിന് ലഭിച്ചത്. മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെങ്കിലും വിദേശത്താണ് താരം ജീവിതം കെട്ടിപ്പടുത്തത്.

എന്നാല്‍ വൈകാതെ ജാസ്മിന്‍ ഇന്ത്യയുടെ മരുമകളാവാന്‍ പോവുകയാണോ എന്ന ചോദ്യം ഉയരുകയാണ്. ക്രിക്കറ്റ് മത്സരം കാണുന്നതിന് വേണ്ടി എത്തിയ ജാസ്മിന്‍ വാലിയ അക്‌സര്‍ പട്ടേലിന്റെ ഭാര്യയുടെ അരികിലിരുന്നാണ് ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിച്ചത്. ഈ വീഡിയോ പുറത്ത് വന്നതോടെ താരങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ചര്‍ച്ചയായി.

hardik-pandya

അടുത്തിടെ അവധിക്കാലം ആഘോഷിക്കാനായി ഹാര്‍ദിക് പോയത് ഗ്രീസിലേക്കാണ്. അവിടെ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വിടുകയും ചെയ്തു. ഏകദേശം സമാനമായ ലൊക്കേഷനില്‍ നിന്നും ജാസ്മിനും ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇത് ഹാര്‍ദിക് പോയ ഹോട്ടലില്‍ നിന്ന് തന്നെയല്ലെ എന്ന ചോദ്യം ഉയര്‍ന്നു. ഇരുവരും പോസ്റ്റ് ചെയ്ത ചിത്രങ്ങളിലും വീഡിയോസിലുമുള്ള സമാനതകള്‍ കണ്ടതോടെ ഇരുവരും പ്രണയത്തിലാണോ എന്ന സംശയത്തിലായി ആരാധകരും.

ഇതിനിടയിലാണ് ക്രിക്കറ്റ് മാച്ച് കാണുന്നതിന് വേണ്ടി ജാസ്മിനും എത്തിയത്. ഇതും വാര്‍ത്തയായതോടെ താരങ്ങളുടെ റിലേഷന്‍ഷിപ്പിനെ ചുറ്റിപ്പറ്റി ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. പുറത്ത് ഇങ്ങനെ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ഇത് വാര്‍ത്തയില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരിക്കാന്‍ ഹാര്‍ദികോ ജാസ്മിനോ തയ്യാറായിട്ടില്ല.

ഈയൊരു കാരണം കൊണ്ടാണോ ഹാര്‍ദികിന്റെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായതെന്ന് ചോദിക്കുകയാണ് ആരാധകര്‍. ജാസ്മിനുമായി അടുപ്പമുണ്ടെന്ന കാരണത്താലാവും നടാഷ ബന്ധം അവസാനിപ്പിച്ചിട്ടുണ്ടാവുക എന്നും തുടങ്ങി സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.

More from Filmibeat

Read more about: cricket
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X