മണിരത്‌നത്തിന്റെ പൊന്നിയന്‍ ശെല്‍വനില്‍ ജയറാമും? ചിത്രത്തില്‍ നടനും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമായ താരമാണ് ജയറാം. തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും സിനിമകള്‍ ചെയ്ത നടന്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ ചെയ്താണ് മലയാളത്തില്‍ മുന്നേറുന്നത്. ജയറാമിന്റെ എറ്റവും പുതിയ ചിത്രമായ മൈ ഗ്രേറ്റ് ഫാദര്‍ അടുത്തിടെയായിരുന്നു റിലീസ് ചെയ്തിരുന്നത്.
ഗ്രാന്‍ഡ് ഫാദറിനു ശേഷം മാര്‍ക്കോണി മത്തായി,പട്ടാഭിരാമന്‍ തുടങ്ങിയ സിനിമകളും നടന്റെതായി വരുന്നുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ മണിരത്‌നം ഒരുക്കുന്ന ചിത്രത്തിലും ജയറാം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മണിരത്‌നത്തിന്റെ സ്വപ്‌ന പദ്ധതിയായ പൊന്നിയന്‍ ശെല്‍വനില്‍ നടന്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സിനിമയിലെ ഒരു കഥാപാത്രത്തിനായി നടനെ അണിയറ പ്രവര്‍ത്തര്‍ സമീപിച്ചിരുന്നതായി അറിയുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥീരികരണം ഇതുവരെയുണ്ടായിട്ടില്ല.
ബിഗ് ബഡ്ജറ്റില്‍ മണിരത്‌നം അണിയിച്ചൊരുക്കുന്ന സിനിമയില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. വിക്രം,ഐശ്വര്യ റായ്, കീര്‍ത്തി സുരേഷ്, കാര്‍ത്തി, ജയം രവി, അമല പോള്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











