ജയറാമിന്റെ പുതുക്കോട്ടയിലെ പുതുമണവാളന്മാര്‍ വീണ്ടും വരുന്നു! താരങ്ങള്‍ ആരായിരിക്കും..?
കുടുംബ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയറാം ഒരുപാട് കോമഡി സിനിമകളിലും അഭിനയിച്ചിരുന്നു. തൊണ്ണൂറുകളില്‍ അത്തരത്തിലുള്ള നിരവധി സിനിമകളും പുറത്തിറങ്ങിയിരുന്നു. അന്നത്തെ ഹിറ്റ് കൂട്ടുകെട്ടായി ജയറാമിനൊപ്പമുണ്ടായിരുന്നത് പ്രേം കുമാറായിരുന്നു. ഇരുവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു പുതുക്കോട്ടയിലെ പുതുമണവാളന്‍. ഇരുവരും അവിസ്മരണിയമാക്കിയ ഗാനഭൂഷണം ഗിരീഷ് കൊച്ചിനും ഗാനഭൂഷണം സതീഷ് കൊച്ചിനും ശ്രദ്ധേയമായിരുന്നു.

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത് ന്യൂ സാഗ ഫിലിംസ് നിര്‍മ്മിച്ച പുതുക്കോട്ടയിലെ പുതുമണവാളന്‍ 1995 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ജയറാം, പ്രേം കുമാര്‍ എന്നിവര്‍ക്കൊപ്പം ക്യാപ്റ്റന്‍ രാജു, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, സ്ഫടികം ജോര്‍ജ്, ആനി, രാജന്‍ പി ദേവ്, തുടങ്ങി വന്‍താരനിരയായിരുന്നു സിനിമയിലുണ്ടായിരുന്നത്.
പുതുക്കോട്ടയിലെ പുതുമണവാളന്‍ റിലീസിനെത്തി 23 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പുതിയൊരു വാര്‍ത്ത വന്നിരിക്കുകയാണ്. സിനിമയ്ക്ക രണ്ടാം ഭാഗം വരുന്നു എന്നാണ് റിപ്പോര്‍ട്ട്. സിനിമ സംവിധാനം ചെയ്യുന്നത് ആരാണ്.. താരങ്ങള്‍ ആരൊക്കെയുണ്ടാവും എന്നക്കൊയുള്ള കാര്യങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ അന്നത്തെ പോലെ ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നൊരു സിനിമയായിരിക്കും അതെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല.


Click it and Unblock the Notifications