For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അറുപത്തിനാലാം വയസിൽ മൂന്നാം വിവാഹത്തിന് ഒരുങ്ങി നടി ജയസുധ, വരൻ അമേരിക്കകാരൻ, താരം പ്രതികരിച്ചത് ഇങ്ങനെ!

  |

  ഇഷ്ടം അടക്കമുള്ള സിനിമകളിൽ അഭിനയിച്ച് മലയാളികൾക്ക് സുപരിചിതമായി മാറിയ മുഖമാണ് നടി ജയസുധയുടേത്. ഇഷ്ടത്തിൽ നെടുമുടി വേണുവിന്റെ കാമുകി ശ്രീദേവി ടീച്ചറായിട്ടാണ് ജയസുധ അഭിനയിച്ചത്. അതിന് മുമ്പ് 1970 കാലഘട്ടത്തിൽ ചില മലയാള സിനിമകളിൽ കൂടിയും ജയസുധ അഭിനയിച്ചിട്ടുണ്ട്.

  നിർമാതാവ് കൂടിയായ ജയസുധ ഏറെയും സിനിമകൾ ചെയ്തിരിക്കുന്നത് തെലുങ്കിലും തമിഴിലുമാണ്. വാരിസാണ് ജയസുധ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ വിജയിയുടെ അമ്മ വേഷമാണ് ജയസുധ ചെയ്തിരിക്കുന്നത്.

  Also Read: 'രണ്ട് പറഞ്ഞിട്ട് പോവാൻ വന്നതാണ്, കമലിന്റെ മുറിയിലേക്ക് ഞാൻ തള്ളിക്കയറി'; ദേഷ്യപ്പെട്ടതിനെക്കുറിച്ച് അലൻസിയർ

  വൻപ്രേക്ഷക പിന്തുണയുമായി വിജയ് ചിത്രം വാരിസ് സൂപ്പർ ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഫാമിലി ഇമോഷൻ, ആക്ഷൻ, പാട്ടുകൾ തുടങ്ങി പക്കാ വിജയ് സിനിമ തന്നെയാണ് വാരിസ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

  അജിത് ചിത്രം തുണിവിനൊപ്പമാണ് പൊങ്കൽ ദിനത്തിൽ വാരിസ് തിയേറ്ററുകളിലെത്തിയത്. പ്രകാശ് രാജ്, ശരത്കുമാർ, രശ്മിക മന്ദാന തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. വളരെ ചെറിയ പ്രായം മുതൽ ജയസുധ അഭിനയത്തിലുണ്ട്.

  നാച്വറൽ ആക്ടറസ് എന്നാണ് ജയസുധയെ സിനിമാ പ്രേമികൾ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോൾ താരം കൂടുതലും അമ്മ വേഷങ്ങളും ക്യാരക്ടർ റോളുകളുമാണ് ചെയ്യാറുള്ളത്. സീനിയർ എൻടിആർ, എഎൻആർ, സൂപ്പർസ്റ്റാർ കൃഷ്ണ തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് ജയസുധ.

  ഇപ്പോഴിത ജയസുധയെ കുറിച്ചുള്ള പുതിയ വിശേഷമാണ് സോഷ്യൽമീഡിയയിലും സിനിമാ പ്രേമികൾക്കിടയിലും വലിയ ചർച്ചയാകുന്നത്. ജയസുധ അറുപത്തിനാലാം വയസിൽ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

  ഏത് ഇവന്റിൽ നടി ജയസുധ പങ്കെടുക്കാനെത്തിയാലും ഒപ്പം ഒരു അമേരിക്കകാരൻ ഉണ്ടാകാറുണ്ട്. ജയസുധയ്ക്ക് ഒപ്പം തന്നെയാണ് ഇരിക്കാറുള്ളത്. നിരവധി പരിപാടികളിൽ ഇരുവരേയും ഒരുമിച്ച് കാണാൻ തുടങ്ങിയതോടെയാണ് താരത്തിനൊപ്പമുള്ള അഞ്ജാതനെ കുറിച്ച് പാപ്പരാസികൾ അന്വേഷിച്ച് തുടങ്ങിയത്.

  അടുത്തിടെ ഒരു പ്രീ റിലീസ് ഇവന്റിൽ പങ്കെടുക്കാനെത്തിയപ്പോഴും ജയസുധയ്ക്കൊപ്പം അഞ്ജാതനായ ആ വിദേശി ഉണ്ടായിരുന്നു. തെലുങ്ക് സിനിമകളിലാണ് കൂടുതൽ അഭിനയിച്ചതെങ്കിലും ജയസുധ ജനിച്ചത് തമിഴ്നാട്ടിലാണ്. ജയസുധയുടെ അമ്മയും നടിയായിരുന്നു.

  Also Read: ചേട്ടന്റെ ബോസായ സൗദിക്കാരാനാണ് ഭർത്താവ്; ഏഴ് വയസിന് ഇളയ ആളായിരുന്നു, ദാമ്പത്യം തകര്‍ന്നതിനെ പറ്റി നടി ലക്ഷ്മി

  ചലച്ചിത്ര നിർമ്മാതാവ് വഡ്ഡെ രമേശിന്റെ ഭാര്യ സഹോദരൻ കാക്കർപുടി രാജേന്ദ്ര പ്രസാദുമായിട്ടായിരുന്നു ജയസുധയുടെ ആദ്യ വിവാഹം. ആ വിവാഹ ജീവിതം അധികകാലം നീണ്ടുനിന്നില്ല ഇരുവരും വിവാഹമോചിതരായി. ശേഷം 1985ൽ നടൻ ജീതേന്ദ്രയുടെ ബന്ധുവായ നിതിൻ കപൂറിനെ ജയസുധ വിവാഹം ചെയ്തു.

  ആ ബന്ധത്തിൽ നടിക്ക് രണ്ട് മക്കളുണ്ട്. തനിക്കൊപ്പമുള്ള അഞ്ജാതനെ കുറിച്ചുള്ള വാർത്തകൾ നിരന്തരം വരാൻ തുടങ്ങിയതോടെ അടുത്തിടെ ജയസുധ മൂന്നാം വിവാഹം ഉടൻ ഉണ്ടാകുമോ എന്ന കാര്യത്തിൽ വിശദീകരണം നൽകി.

  'അദ്ദേഹം ഒരു അമേരിക്കക്കാരനാണ്. എന്റെ ജീവചരിത്രം സിനിമയാക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത് ജയസുധ വ്യക്തമാക്കി. ഇൻഡസ്ട്രിയിലെ എന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാനാണ് എല്ലാ പരിപാടികളിലും അദ്ദേഹം എന്നോടൊപ്പം പങ്കെടുക്കുന്നത്.'

  'പേര് ഫെലിപ്പ് റൂവൽസ് എന്നാണ്. എന്റെ ബയോപിക് അദ്ദേഹം ഒരുക്കുന്നുണ്ട്' ജയസുധ പറഞ്ഞു. അടുത്തിടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് കുറച്ചുകാലം അമേരിക്കയിൽ താമസിച്ചിരുന്നു ജയസുധ.

  'ഗവേഷണം നടത്തുന്നതിനിടയിലാണ് അദ്ദേഹം എന്നെക്കുറിച്ച് ഇന്റർനെറ്റിൽ കണ്ടെത്തിയത്. അങ്ങനെയാണ് കൂടുതൽ അറിയാൻ ഇന്ത്യയിൽ എത്തിയത്. അല്ലാതെ മറ്റൊന്നുമില്ല' ജയസുധ കൂട്ടിച്ചേർത്തു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് 2017ലാണ് ജയസുധയുടെ രണ്ടാം ഭർത്താവ് നിതിൻ കപൂർ ആത്മഹത്യ ചെയ്തത്.

  'എന്നെപ്പോലുള്ള നിരവധി തെന്നിന്ത്യൻ നടിമാർ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടും ഇപ്പോഴും കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. നാൽപ്പതിലധികം സിനിമകൾ സംവിധാനം ചെയ്ത് ഗിന്നസ് ബുക്കിൽ ഇടം നേടിയ സംവിധായിക വിജയ നിർമലയ്ക്ക് പോലും ഇത്രയും അഭിമാനകരമായ അവാർഡുകൾ ലഭിച്ചിട്ടില്ലെന്ന്' അടുത്തിടെ ജയസുധ പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

  Read more about: actress
  English summary
  Jayasudha Married For The Third Time At The Age Of 64? Latest Buzz From Tollywood Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X