കാളിയന്‍, കായംകുളം കൊച്ചുണ്ണി, പട്ടികലേക്ക് തച്ചോളി ഒതേനനും! നായകന്‍ ജയസൂര്യ, ഇതൊക്കെ നടക്കുമോ?

ജയസൂര്യയുടെ ആട് 2, ക്യാപ്റ്റന്‍ എന്നീ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ജയേട്ടന്‍ എന്ന് ആരാധകര്‍ വിളിക്കുന്ന ജയസൂര്യ തന്റെ സിനിമകളില്‍ ജീവിച്ച് അഭിനയിക്കുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വിപി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റനിലെ പ്രകടനം അത്രയും മികവുറ്റതാണ്.

തന്റെ സിനിമകളെ കുറിച്ചോ മറ്റ് എന്ത് കാര്യത്തിനെ കുറിച്ചോ ജയസൂര്യ പറയുന്നത് ഫേസ്ബുക്കിലൂടെയാണ്. അത്തരത്തില്‍ ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസമിട്ട ഒരു ചിത്രം ആരാധകരെ സംശയത്തിലാക്കിയിരിക്കുകയാണ്. കുഞ്ഞാലി മരക്കാര്‍, കായംകുളം കൊച്ചുണ്ണി, കാളിയന്‍ തുടങ്ങി ഇതിഹാസ കഥാപാത്രങ്ങളുടെ കൂട്ടത്തിലേക്ക് ജയസൂര്യയുടെ സിനിമയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തച്ചോളി ഒതേനന്‍

ജയസൂര്യ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് തച്ചോളി ഒതേനന്റെ ചിത്രമായിരുന്നു. ഫോട്ടോയിലെ രൂപത്തിന് ജയസൂര്യയുമായി ഒരു സാമ്യമുള്ളതായിട്ടും ആരാധകര്‍ കണ്ടെത്തി. ഇതാണ് വലിയൊരു ആശയകുഴപ്പത്തിന് കാരണമായിരിക്കുന്നത്.

ജയനും അഭിനയിക്കുന്നുണ്ടോ?

ജയനും അഭിനയിക്കുന്നുണ്ടോ?

മലയാളത്തില്‍ നിരവധി ഇതിഹാസ താരങ്ങളുടെ സിനിമകള്‍ നിര്‍മ്മിക്കുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍ പോളി, പൃഥ്വിരാജ് തുടങ്ങി മുന്‍നിര താരങ്ങളും അത്തരം സിനിമകളുടെ ഭാഗമാണ്. ഇപ്പോള്‍ തച്ചോളി ഒതേനനിലൂടെ ജയസൂര്യയും ചരിത്ര സിനിമയുടെ ഭാഗമാവുകയാണെന്നാണ് പറയുന്നത്.

സൂചനയാണോ?

സൂചനയാണോ?

ചിലര്‍ ജയസൂര്യ തന്റെ സിനിമയെ കുറിച്ചുള്ള സൂചനയാണ് പറഞ്ഞതെന്ന് പറയുമ്പോള്‍ മറ്റ് ചിലര്‍ എതിരഭിപ്രായവുമായി എത്തിയിരിക്കുകയാണ്. തച്ചോളി ഒതേനനാക്കിയുള്ള ആരാധകന്റെ വര താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതായിരിക്കാമെന്നും കമന്റുകളുണ്ട്.

ആരാധകര്‍ കാത്തിരിക്കുന്നു...

ആരാധകര്‍ കാത്തിരിക്കുന്നു...

ജയസൂര്യയും ഇതുപോലൊരു സിനിമയുടെ ഭാഗമാവുന്നതില്‍ ആരാധകരും സന്തോഷം അറിയിച്ചിരിക്കുകയാണ്. എന്നാല്‍ ജയസൂര്യയ്ക്ക് അങ്ങനൊരു വേഷം ചെയ്യാന്‍ കഴിയുമോ എന്ന ആശങ്കയും പലരും പങ്കുവെച്ചിട്ടുണ്ട്.

 ഇതുവരെ പ്രതികരണമില്ല

ഇതുവരെ പ്രതികരണമില്ല

സംഭവത്തെ കുറിച്ച് ഇതുവരെ ജയസൂര്യ ഒരു പ്രതികരണവും അറിയിച്ചിട്ടില്ല.. മാത്രമല്ല തന്റെ പുതിയ സിനിമയായ മേരിക്കുട്ടിയ്ക്ക് വേണ്ടി കാതുകുത്തിയ കാര്യവും മറ്റ് സിനിമാ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X