വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ പിരിഞ്ഞു, കാരണം ബിപാഷ ബസു?; ജെനിഫറിന്റെ ജീവിതത്തിലുണ്ടായത്

ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് ബിപാഷ ബസുവും കരൺ സിം​ഗ് ​ഗ്രോവറും. 2016 ലായിരുന്നു വിവാഹം. ദേവി എന്നാണ് ഇവർക്ക് പിറന്ന മകളുടെ പേര്. കരൺ സിം​ഗ് ​ഗ്രോവറുടെ മൂന്നാം വിവാഹമായിരുന്നു ഇത്. സീരിയൽ നടി ജെനിഫർ വിം​ഗെറ്റിനെയാണ് കരൺ സിം​ഗ് രണ്ടാമത് വിവാഹം ചെയ്തിരുന്നു. ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായ ഇരുവരും വിവാഹജീവിതത്തിലേക്ക് കടക്കുകയായിരുന്നു. 2099 ൽ ദില്ലി മിൽ ​ഗയേ എന്ന സീരിയലിനിടെയാണ് ഇവർ അടുക്കുന്നത്. 2012 ൽ ഇവർ വിവാഹിതരായി. പിരിയാൻ പറ്റാത്ത വിധം അടുത്തവരായിരുന്നു താരങ്ങളെന്നാണ് സഹപ്രവർത്തകർ അന്ന് പറഞ്ഞത്.

എന്നാൽ രണ്ട് വർഷം മാത്രമേ ഈ ബന്ധം നീണ്ട് നിന്നുള്ളൂ. 2014 ൽ കരൺ സിം​ഗും ജെനിഫറും വേർപിരിഞ്ഞു. ആരാധകർക്ക് ഞെട്ടലായിരുന്നു ഈ വാർത്ത. വേർപിരിയലിന് ശേഷം രണ്ട് വർഷം കഴിഞ്ഞ് ഇതേക്കുറിച്ച് ജെനിഫർ സംസാരിക്കുകയുണ്ടായിരുന്നു. വിവാഹ ജീവിതത്തിന് രണ്ട് പേരും തയ്യാറെടുത്തിരുന്നില്ലെന്ന് നടി അന്ന് വ്യക്തമാക്കി. ഞങ്ങൾ രണ്ട് പേരും തയ്യാറായിരുന്നില്ലെന്ന് തോന്നുന്നു. കരൺ മാത്രമോ ഞാൻ മാത്രമോ അല്ല. ഒരുപാട് കാലം ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം തീ പിടിച്ച വീട് പോലെയായിരുന്നു. പക്ഷെ വിവാഹം തെറ്റായ സമയത്തായിരുന്നെന്ന് തോന്നുന്നെന്നും ജെനിഫർ അന്ന് വ്യക്തമാക്കി.

Jennifer Winget   Karan Singh Grover  Bipasha Basu

കരൺ സിം​ഗ് ​ഗ്രോവർ-ജെനിഫർ വിവാഹ ബന്ധത്തിലെ പ്രശ്നങ്ങൾക്ക് കാരണം നടി ബിപാഷ ബസുവാണെന്ന് അക്കാലത്ത് അഭ്യൂഹമുണ്ടായിരുന്നു. എലോൺ എന്ന സിനിമയിൽ ബിപാഷയ്ക്കൊപ്പം കരൺ അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിം​ഗിനിടെ ഇരുവരും അടുത്തെന്നായിരുന്നു വാദം. അന്ന് ജെനിഫർ കരണിന്റെ ഭാര്യയാണ്. നടൻ ഹർമൻ ബവേജയായിരുന്നു ബിപാഷയുടെ കാമുകൻ. എന്നാൽ ഇരുവരെയും കൂട്ടാതെ കരണും ബിപാഷയും ഡിന്നർ ഡേറ്റിന് പോയെന്ന് അന്ന് അഭ്യൂഹങ്ങൾ വന്നു.

പിന്നീടൊരിക്കൽ ബിപാഷയെയും കരൺ സിം​ഗ് ​ഗ്രോവറിനെയും ഒരുമിച്ച് സിനിമാ തിയറ്ററിൽ കണ്ടതും ചർച്ചയായി. ഇത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ജെനിഫറുമായി പിരിഞ്ഞ് രണ്ട് വർഷത്തിന് ശേഷം 2016 ലാണ് കരൺ സിം​ഗ് ​ഗ്രോവർ ബിപാഷ ബസുവിനെ വിവാഹം ചെയ്യുന്നത്. 2022 ൽ താര ദമ്പതികൾക്ക് മകൾ പിറന്നു. ജെനിഫർ രണ്ടാമതൊരു വിവാഹത്തിന് തയ്യാറായിട്ടില്ല.

Jennifer Winget   Karan Singh Grover  Bipasha Basu

നടി ശ്രദ്ധ നി​ഗം ആണ് കരൺ സിം​ഗ് ​ഗ്രോവറിന്റെ ആദ്യ ഭാര്യ. 2008 ലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് 10 മാസത്തിനുള്ളിൽ ഇവർ പിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം കരൺ സിം​ഗ് ​ഗ്രോവറും ജെനിഫർ വിം​ഗെറ്റും ഒരുമിച്ച് ഷോയിൽ എത്തുന്നെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. അണിയറയിൽ ഒരുങ്ങുന്നു ട്രെയിറ്റേർസ് എന്ന റിയാലിറ്റി ഷോയിൽ ഇരുവരും എത്തും എന്നാണ് റിപ്പോർട്ട്.

ബോളിവുഡ് ഫിലിം മേക്കർ കരൺ ജോഹറാണ് ഷോയുടെ അവതാരകൻ. സീരിയലുകളിലും സിനിമകളിലും സാന്നിധ്യമറിയിച്ചിട്ടുള്ള കരൺ സിം​ഗ് ​ഗ്രോവർ കഴിഞ്ഞ വർഷം ഫെെറ്റർ എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്തു. ടെലിവിഷൻ രം​ഗത്ത് താര റാണിയായാണ് ജെനിഫർ വിം​ഗെറ്റ് അറിയപ്പെട്ടത്. വെബ് സീരീസുകളിലും ശ്രദ്ധേയ വേഷം നടി ചെയ്തു. കരണുമായുള്ള വേർപിരിയൽ നടിയെ മാനസികമായി തകർത്തിരുന്നു. ആ ദിനങ്ങളെ മറി കടന്നതിനെക്കുറിച്ച് ജെനിഫർ തുറന്ന് സംസാരിച്ചിട്ടുണ്ട്.

More from Filmibeat

Read more about: bipasha basu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X